Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
ചെയ്താമതി... നീയൊരു ജോലിയ്ക്കും പോണില്ല... മാത്രോമല്ല,
ഇനിയിതേക്കുറിച്ചൊരു ചർച്ചയുംവേണ്ട...
കേട്ടല്ലോ..!!"""_ അവള് തീർത്തുപറഞ്ഞിട്ട് അകത്തേയ്ക്ക് നടന്നു...
""...അല്ലേലും ആശേച്ചി പറഞ്ഞതു സത്യാ... ജോലീം കൂലീമില്ലാത്ത ഭർത്താക്കമ്മാരെ ഭാര്യമാർക്കൊരു വിലയുംകാണൂല..!!"""_ അവളെ എരിവുകയറ്റാനായി ചുമ്മാ പറഞ്ഞതല്ല, മറിച്ച് അറിയാതെ നാവിന്നു വീണുപോയതായിരുന്നു...
പറഞ്ഞതുകേട്ടതും പോയതിന്റെ രണ്ടിരട്ടി സ്പീഡിലവൾ തിരികെയെത്തി...
""...എന്താ..?? എന്താ നീ പറഞ്ഞേ..?? ആശേച്ചി പറഞ്ഞെന്നോ..?? അവളെന്താ പറഞ്ഞേ..?? ഞാൻ നിനക്കൊരു വിലേം തരണില്ലെന്നോ..?? ആണോ..?? അവളങ്ങനെയാണോ പറഞ്ഞേ..??"""_ അടുത്തുവന്ന് മീനാക്ഷിയെന്റെ നേരേയൊന്നു ചീറിയപ്പോൾ ചങ്കൊന്നുപിടഞ്ഞു...
അറിയാതെ വായീന്നു വീണുപോയതാണെന്ന് പറഞ്ഞാൽ ഇനിയീ കഴുത വിശ്വസിയ്ക്കത്തുമില്ല...
""...അത്... അതു മിന്നൂസേ... ഞാനങ്ങനെയല്ല പറഞ്ഞേ..!!"""_ അവളെയൊന്നു സമാധാനിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും, എന്റെ വിശദീകരണം കേൾക്കാനൊന്നും അവൾക്കു മനസ്സുണ്ടായിരുന്നില്ല...
""...വേണ്ട... ഒന്നും പറേണ്ട... എനിയ്ക്കൊന്നും കേൾക്കേമ്മേണ്ട..!!"""_ അവള് കയ്യുയർത്തിയെന്നെ തടഞ്ഞിട്ട് തിരിഞ്ഞുനടന്നു...
അതിനിടയിലോരോന്ന് പിറുപിറുക്കുന്നുമുണ്ടായ്രുന്നു;
""...ഓരോരുത്തവള്മാര് പറയുന്നതും കേട്ടവൻ വന്നിരിയ്ക്കുന്നു... ഞാൻ വിലകൊടുക്കുന്നില്ല പോലും... അതിനിപ്പൊ ജോലിയ്ക്ക് പോണംപോലും... പോട്ടേ... എങ്ങോട്ടാന്നുവെച്ചാ പോട്ടേ... എനിയ്ക്കെന്താ..?? ഞാമ്പറയുന്നേന്നും കേൾക്കാമ്മയ്യെങ്കിൽ എവിടേ പോട്ടേ..!!"""_ പതംപറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിൽ അവൾ ഇടയ്‌ക്കെന്നെയൊന്ന് തിരിഞ്ഞു നോക്കി;
""...ഞാനിത്രേക്കെ നോക്കീട്ടും ആ ആശ പറയുന്നതാണല്ലേ വേദവാക്യം... എന്തായാലും ഞാനവളെയൊന്നു കാണട്ടേ... എന്റെ ചെക്കന്റെ മനസ്സുമാറ്റുന്നത് അവളാണോന്നെനിയ്ക്കറിയണം..!!"""_ അതുംപറഞ്ഞു മീനാക്ഷി ചവിട്ടിക്കുലുക്കിക്കൊണ്ട് മെയിൻഡോറിനു നേരേ ഒറ്റപ്പോക്കായ്രുന്നു...
എന്നാലെന്താണ് നടക്കാൻ പോണതെന്ന് മനസ്സിൽ തിട്ടപ്പെടുത്തിയെടുക്കാൻ എനിക്കൊരു നിമിഷം ചിന്തിയ്‌ക്കേണ്ട ആവശ്യമേയുണ്ടായ്രുന്നുള്ളൂ...
മെയിൻ ഡോറ് തുറക്കുന്നതും വലിച്ചടയ്ക്കപ്പെടുന്നതുമായ ശബ്ദം ചെവിയിലെത്തിയതും പിന്നൊന്നും ചിന്തിയ്ക്കാതെ ഞാനോടി....
ആ ചവിട്ടിക്കുലുക്കിപ്പോയ സാധനത്തിനെ കാലുപിടിച്ചെങ്കിലും തിരിച്ചുകൊണ്ടു വന്നില്ലെങ്കിൽ ആശയിന്ന് ആവിയാവും...
എന്നാൽ,
ഞാൻ ഡോറുതുറന്നു പുറത്തിറങ്ങിയപ്പോൾ മീനാക്ഷി ആശയുടെ
💬 Comments
View all comments