Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
നിൽക്കുവാണ്...
അതിനൊപ്പം ഇടതുകൈയിലിരുന്ന ബോള് എന്റെനേരേ എറിയാൻകൂടി ഓങ്ങിയതും ബാറ്റുംവലിച്ചെറിഞ്ഞ് ഞാനെങ്ങോട്ടെന്നില്ലാതെ പായുവായ്രുന്നു...
അന്ന് ഗ്രൗണ്ടിലേയ്ക്കിറങ്ങിയ ആരാധകൻ കളിക്കാർക്കിടയിലൂടെ എംഎസ്ഡിയെ ഓടിയ്ക്കുമ്പോലെ അത്രേംപേരുടെ ഇടയിലൂടെ അവളെന്നെയിട്ടോടിച്ചു... സെൽഫിയ്ക്കോ ഓട്ടോഗ്രാഫിനോ വേണ്ടി അല്ലാന്നുമാത്രം...
""...എടീ... എറിയരുത്... തലപൊട്ടും..!!"""_ പിന്നലെയോടുന്നതിനിടയിൽ ഒരിയ്ക്കൽക്കൂടി ബോളോങ്ങിയതും, ഛോട്ടാമുംബൈയിൽ പോലീസോടിയ്ക്കുമ്പോൾ ബിജുക്കുട്ടൻ തിരിഞ്ഞുനിന്ന്, എറിയരുത്... കുപ്പിപൊട്ടുമെന്നു പറയുമ്പോലെ ഞാനും വിളിച്ചുകൂവി...
എന്നാൽ, ഇതെന്താ സംഭവമെന്നുപോലും മനസ്സിലാകാതെ അവന്മാര് ഞങ്ങളെത്തന്നെ നോക്കിനിൽക്കുവായ്രുന്നു...
""...നീയങ്ങ് വരോല്ലോ... കാണിച്ചുതരാം ഞാൻ..!!"""_ എന്നെ കൈയിൽകിട്ടാതായതും ബോളും വലിച്ചെറിഞ്ഞവൾ തിരികെനടന്നു...
അതോടെ ഓട്ടംനിർത്തി ഞാനുമവൾടെ പിന്നാലെചെന്നു;
""...മിന്നൂസേ... സോറീടീ... ഈ കളി കഴിഞ്ഞുടൻ വരാൻവേണ്ടി നിൽക്കുവായ്രുന്നൂ ഞാൻ..!!"""_ കൂട്ടത്തിൽ ഒരിയ്ക്കൽക്കൂടി എറിഞ്ഞുനോക്കുവേം ചെയ്തു...
ഉടനെയവൾ വെട്ടിത്തിരിഞ്ഞു;
""...പറഞ്ഞസമയത്ത് തീരത്തില്ലായ്രുന്നേൽ പിന്നെ നീയെന്തിനാ വരാന്നു സമ്മയ്ച്ചേ..?? വിളിച്ചപ്പോൾ പറഞ്ഞൂടാർന്നോ, വരാൻ താമസിയ്ക്കോന്ന്..!!"""
""...അയ്ന് ഞാനറിഞ്ഞോ, ഈ നായിന്റെമക്കള് ഇമ്മാതിരി അടിയടിയ്ക്കോന്ന്..!!"""_ അറിയാതെ വായീന്നങ്ങുവീണതും അവളെന്നെ കൊല്ലുന്നൊരു നോട്ടവുംനോക്കി ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കേറി...
""...സിദ്ധൂ... നീ പോവുവാണോ..?? ഈ കളി കഴിഞ്ഞിട്ടു പോയാപ്പോരേ..??"""_ ടീമിലെയൊരുത്തൻ വിളിച്ചുചോദിച്ചു...
അതിന്,
""...എന്താണ്ടാ..?? ഞാൻ ജീവനോടിരിയ്ക്കുന്നതു കണ്ടിട്ട് നെനക്കു വല്ലാണ്ടങ്ങു കഴയ്ക്കുന്നെന്ന് തോന്നുന്നല്ലോ..??"""_ ന്നു തിരിച്ചുചോദിച്ച് ഞാനുമവൾടെ പിന്നാലെ കോ- ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കയറി...
""...മിന്നൂസേ... നീയിങ്ങനെ പെണങ്ങിയിരിയ്ക്കാണ്ട് ഞാമ്പറയുന്നൊന്നു കേൾക്ക്... എടീ... എനിയ്ക്കൊരബദ്ധം പറ്റീതാ..!!"""_ വണ്ടി സ്റ്റാർട്ടാക്കിയ അവൾടെ കൈയിൽപിടിച്ചു ഞാൻ പറയാൻനോക്കിയെങ്കിലും അവളെന്റെ കൈ തട്ടിമാറ്റി...
""...എടീ പ്ളീസ്... ഇങ്ങനെ പെണങ്ങിയിരിയ്ക്കല്ലേടീ... നിന്റെ കുട്ടൂസല്ലേ പറേണേ..!!"""_ ഒന്നുകൂടി അനുനയിപ്പിയ്ക്കാനായി ഞാൻ ശ്രെമിച്ചു നോക്കിയെങ്കിലും നോ രക്ഷ... കല്ലുപോലിരുന്നു പെണ്ണ്...
""...എന്നാലൊരു കാര്യഞ്ചെയ്യാം... ഫ്ളാറ്റിലെത്തി ഒരു പത്തുമിനിറ്റുകൊണ്ട്
💬 Comments
View all comments