0%

Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 7.4K
നടത്തയായിരുന്നു അടുത്തപടി... ""...ഡോക്ടറേ..!!"""_ പിന്നിൽനിന്നും ആശേച്ചിയുടെ വിളിവന്നപ്പോൾ അവളൊന്നുനിന്നു... കൂടെ ഞാനും... ""...ഡോക്ടറേ... സിദ്ധൂനെ വഴക്ക് പറയല്ലേട്ടോ... ഞങ്ങള് വിളിച്ചിട്ടാ സിദ്ധു നിന്നേ..!!"""_ ആശേച്ചിയൊരു കൈത്താങ്ങുമായി നമ്മുടെ അടുത്തേയ്ക്കുവന്നതും അവളെന്നെ രൂക്ഷമായൊന്നുനോക്കി.... അപ്പോൾ തലകുനിച്ചു നിൽക്കാനല്ലാതെ മറ്റൊന്നിനുംപറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ... ""...നിന്നോടുഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ സിദ്ധൂ... ഇവരോടധികം കൂട്ടൊന്നും വേണ്ടാന്ന്... പിന്നുമെന്തിനാ പോണേ..??"""_ ആശേച്ചിയുടെ കൂടെത്തന്നെ അവളങ്ങനെ ചോദിച്ചതും ഞാൻ ചത്തപോലെയായി... ""...ഡോക്ടറേ... അതിനുഞങ്ങള്... ഞങ്ങള് സിദ്ധൂനെയൊന്നും ചെയ്തില്ലല്ലോ... പിന്നെന്തിനാ ഡോക്ടറങ്ങനെ പറഞ്ഞേ..??"""_ അവളു പറഞ്ഞതുകേട്ട് ആശേച്ചിയും വല്ലാതെയായി, എങ്കിലുമവർ ഒരുവിധത്തിൽ ചോദിച്ചു... ""...ഒന്നും ചെയ്തില്ലേ..?? സ്ഥിരം നിങ്ങളിവനെ കടയിൽപ്പറഞ്ഞു വിടാറില്ലേ..?? നിങ്ങടെ കറന്റ്ബില്ലും വെള്ളത്തിന്റെബില്ലുമൊക്കെ കൊണ്ടോയി അടയ്ക്കുന്നതാരാ..?? ഇവനല്ലേ..?? എന്നിട്ട് നിങ്ങളിവനെന്തു ചെയ്തെന്നോ..??നിങ്ങൾക്കെന്തേലും മേടിയ്ക്കാനുണ്ടേൽ നിങ്ങളുപോണം... അല്ലെങ്കിലാരേങ്കിലും കൊണ്ട് മേടിപ്പിയ്ക്കണം... അല്ലാതെന്തിനുമേതിനും കടയിലും ഓരോ ആവശ്യത്തിനും പറഞ്ഞുവിടാനിവനെന്താ നിങ്ങടെയൊക്കെ സെർവെന്റോ..?? അതോണ്ട് പറയുവാ, ഇനിയൊരിയ്ക്കക്കൂടി ഇവനെക്കൊണ്ടെന്തേലും ജോലിചെയ്യിച്ചെന്ന് ഞാനറിഞ്ഞാ... അറിയാലോ മീനാക്ഷിയെ..?? ഹ്മ്മ്മ്..??"""_ ചോദ്യഭാവേനയൊന്നു മൂളി വല്ലാത്തൊരു നോട്ടത്തോടെ അവളെന്നെയും പിടിച്ചുകൊണ്ട് നടന്നപ്പോൾ ആശേച്ചിയറിയാതെ ചുറ്റുമൊന്നു നോക്കിപ്പോയി... അവരുടെ കണ്ണുകൾ നിറഞ്ഞതുകണ്ടപ്പോൾ എനിക്കും സങ്കടമായി... ...ഈശ്വരാ.! ഈ മറുത എല്ലാരേം വെറുപ്പിയ്ക്കും... നാശം പിടിച്ചത്..!!_ മനസ്സിൽ പിറുപിറുത്തുകൊണ്ട് അവളെ ചെറഞ്ഞൊന്നു നോക്കിയപ്പോഴേയ്ക്കും ഫ്ലാറ്റിന്റെ ഡോറുതുറന്ന് അവളെന്നെ അകത്തേയ്ക്കു വലിച്ചെറിഞ്ഞിരുന്നു... ഞാൻ രണ്ടുസ്റ്റെപ്പ് മുന്നിലേയ്ക്കു നീങ്ങി തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും അവൾ ഡോറ് വലിച്ചടയ്ക്കുവേം ചെയ്തു... ""...നിന്റടുക്കെയൊന്ന് ഷോപ്പിങ്ങിനുപോവാൻ വിളിച്ചപ്പോഴാണ് നെനക്കു സമയമില്ലാത്തേ ലേ..?? ഇപ്പൊ അവളുമാരടുക്കെ കൊഞ്ചിക്കുഴയുന്നേനൊരു പ്രശ്നോമില്ല... അല്ലേത്തന്നെ ഞാനാരാ..?? നെനക്കെന്തേലും ആവശ്യമുണ്ടേൽ അതുസാധിച്ചു തരാനുള്ള ഒരുയന്ത്രം..!!"""_ ഒന്നുനിർത്തിയ മീനാക്ഷി, ""...നീ പൊക്കോ... ആരടുത്തുവേണേലും പൊക്കോ... എനിയ്ക്കെന്താ..??

💬 Comments

View all comments