0%

Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 7.4K
പിന്നെയെന്തോ ഓർത്തിട്ടെന്നപോലെ ചോദിച്ചു; ""...അല്ല... നെനക്കെന്താ ഇവടിത്ര ബോറ്..?? ക്രിക്കറ്റ്‌ പ്രാക്ടീസുണ്ട്... അതല്ലെങ്കിൽ ടിവിയുണ്ട്... അതുമല്ല ഇനി നിനക്കു തുടർന്നു പഠിയ്ക്കണോന്നാണെങ്കിൽ പൊയ്ക്കോളാനും ഞാമ്പറഞ്ഞില്ലേ... പിന്നെന്തിനാ ബോറ്..?? ഇതതൊന്നുമല്ല... നെനക്കവള്മാരോട് മിണ്ടണം... അതിനാ നീ പോണേ... എനിയ്ക്കറിയാം... ഈ പ്രായത്തിലുള്ള ആമ്പിളേളരുടെ മനസ്സിലിരുപ്പൊക്കെ എനിയ്ക്കു കൃത്യായ്ട്ടറിയാം... അതോണ്ടു നീ വെറുതെ കള്ളമ്പറയാനൊന്നും നിയ്ക്കണ്ട..!!""" ""...എടി കോപ്പേ... ഞാനങ്ങനൊക്കെ കരുതീട്ടാണ് മിണ്ടാമ്പോണേന്നാണോ നീ കരുതീരിയ്ക്കുന്നേ..?? ദേ അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!"""_ എനിയ്ക്കു ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചിരച്ചുകേറി... ""...സിദ്ധൂ... നീയൊന്നു പുറത്തുപോയേ... എനിയ്ക്കു ഡ്രെസ്സ് ചേഞ്ച്ചെയ്യണം..!!"""_ അവളതുപറഞ്ഞ് വാഡ്രോബിൽനിന്നും ഇളംനീല നിറത്തിലുള്ള നൈറ്റിയെടുത്ത് കട്ടിലിലേയ്ക്കിട്ടശേഷം തോളിൽനിന്നും സാരിമാറ്റിയപ്പോൾ ഞാൻ മുറിയ്ക്കു പുറത്തേയ്ക്കിറങ്ങി... കുറച്ചുനേരം ലിവിങ്റൂമിലിരുന്ന ശേഷം ഞാനെഴുന്നേറ്റ് ബാൽക്കണിയിലേയ്ക്ക് നടന്നു... അതിനിടയിൽ ഒരു പ്രാവശ്യം ഫോണെടുത്ത് ജിത്തുവിനെയൊന്നു വിളിയ്ക്കാനും ശ്രെമിച്ചു, ബുള്ളറ്റ് ഗ്രൗണ്ടിലിരിയ്ക്കുവാണ്... ബാറ്റിങ്ങിനു കേറുമ്പോൾ കീയുമവന്മാരേൽ കൊടുത്തിരുന്നു... അതൊന്നെടുപ്പിയ്ക്കണം... ബാൽക്കണിയുടെ ഹാൻഡ്റെസ്റ്റിന്മേൽ രണ്ടുകയ്യുംവെച്ച് താഴേയ്ക്കുനോക്കി ഒരിയ്ക്കൽക്കൂടി അവനെ വിളിയ്ക്കാൻ ശ്രെമിച്ചപ്പോൾ തോളത്ത് രണ്ടുതട്ട്, ഒപ്പമൊരു ഡയലോഗും; ""...എന്താ മാഷേ... ഫീലായോ..??"""_ ഇളംനീല നിറത്തിലുള്ള നൈറ്റിയിട്ട് കൈയിൽ ഒരുഗ്ലാസ്സ് ചായയുമായി കക്ഷി എന്നോടു ചേർന്നുനിന്നു... ദേഹത്തേയ്ക്കു മുറുകിക്കിടക്കുന്ന നൈറ്റിയിൽ അവളുടെ കൊഴുത്തുമിനുത്ത ശരീരം തുളുമ്പിനിൽക്കുവാണ്... ""...പോടീ കോപ്പേ... നീ നിന്റെ പണിനോക്കടീ..!!"""_ മറുപടിയായി ഞാനൊന്നു ചീറി... ""...ഓഹ്.! പെണക്കത്തിലാണോ..?? അയ്യേ... എന്നിട്ടുപറ... എന്തേ ഫീലായോ ന്റെ കൊച്ചിന്..??"""_ അവളു വീണ്ടുമെന്നോടു ചൊതുങ്ങി, കൂട്ടത്തിലൊരു ചിരിയും... ""... മ്മ്മ്... ഇതെന്റേന്നു മേടിയ്ക്കാനാ... ദേ... ദേഷ്യംവരുമ്പോൾ വായിത്തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞിട്ട് പിന്നെ സോറിപറഞ്ഞുവരുന്ന നിന്റെ പലതന്തക്കൊണം എന്റടുത്തു കാണിയ്ക്കരുതെന്നു പലവട്ടം ഞാൻപറഞ്ഞിട്ടുണ്ട്... അവളൊലിപ്പിയ്ക്കാൻ വന്നേക്കുന്നു..!!"""_ അവളോടൊന്നു ചീറിയശേഷം

💬 Comments

View all comments