Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]
മറുപടി കീത്തുവൊരു പുച്ഛഭാവത്തിൽ പറയുമ്പോൾ അവൾക്കു മീനാക്ഷിയോടുള്ള കലിപ്പെത്രമാത്രമുണ്ടെന്ന് ആ മുഖത്തുതന്നെ സ്പഷ്ടമായ്രുന്നു...
""...ഓ.! അവളുവന്നു പറഞ്ഞപ്പോൾ നീയൊക്കെല്ലാം വെള്ളഞ്ചേർക്കാണ്ടങ്ങ്
വിഴുങ്ങീലേ..?? കഷ്ടം.! എന്നാലേതുനേരോം കൂടെനടക്കുന്ന ഞാമ്പറയുന്നു, ഇവരു തമ്മിലൊന്നൂല്ലാന്ന്... ഇനി ഞാമ്പറയുന്നേം നെനക്കു വിശ്വാസമില്ലേൽ വിട്ടുകള... എന്നിട്ടെന്നാ കോപ്പാന്നുവെച്ചാ പോയൊണ്ടാക്ക്..!!"""
""...അതിനു നീയെന്തോത്തിനാ എന്നോടു ദേഷ്യപ്പെടുന്നേ..?? ഇതൊന്നും ഞാനായ്ട്ടൊണ്ടാക്കി വെച്ചതല്ലല്ലോ..?? എന്റെകൂടെനടന്നിട്ട് ന്നെ ചതിച്ചതല്ലേ രണ്ടൂടി... എന്നിട്ടു ഞാമ്പറഞ്ഞതിപ്പൊ തെറ്റായോ..??"""_ അതു ചോദിയ്ക്കുമ്പോൾ
കീത്തുവിന്റെ കണ്ണൊന്നുനിറഞ്ഞു...
""...എടീ... നിന്നെ ചതിച്ചെന്നുപറയാമ്മേണ്ടി
എന്തായിവരു ചെയ്തേ..?? നീ വെറുതെയോരോന്നു പറഞ്ഞൊണ്ടാക്കാതെ..!!"""
""...അപ്പൊന്നും ചെയ്യാണ്ടാണോ
ഇവനെ ഹോസ്റ്റലീന്നുപിടിച്ചേ... പോലീസെല്ലാങ്കൂടി തല്ലിയെ...
അവളുവന്നങ്ങനൊക്കെ പറഞ്ഞേ... പറേടാ... രണ്ടൂടിയോരോ വേണ്ടാത്തരങ്ങളു കാട്ടീട്ടിപ്പൊ ഞാമ്പറഞ്ഞുണ്ടാക്കീന്നോ..??"""
""...എടീ പുല്ലേ... നീ കൊറേനേരായ്ട്ട് ഹോസ്റ്റലിക്കേറീന്നു പറയുന്നുണ്ടല്ലോ... അതേ... നീയൊക്കെ കരുതുമ്പോലെ വെടി വെയ്ക്കാനല്ല ഇവമ്പോയി ഹോസ്റ്റലിക്കേറിയെ..!!"""_ കലിപ്പ് ഫുൾമോഡിലായതും അവനെടുത്ത വായ്ക്കങ്ങനെയാണ് പറഞ്ഞത്...
അനിയന്റെ വായിൽനിന്നുമങ്ങനെ കേട്ട ഞെട്ടലിലാണെന്ന് തോന്നുന്നു കീത്തു കുറച്ചുനേരം മിഴിച്ചുനിന്നുപോയി...
എന്റെഡിങ്കോൾഫി രക്ഷപ്പെട്ടല്ലോന്നൊരാശ്വാസം എനിയ്ക്കു മിച്ചം...
""...എടീ ഞാമ്പറയുന്ന സത്യാ... ഇവരുതമ്മിലങ്ങനെ അനാവശ്യമായൊരു ബന്ധോമില്ല... നീയൊന്നു വിശ്വസിയ്ക്ക്..!!"""_ കീത്തൂന് ഫീലായെന്നുകണ്ടതും ശ്രീവീണ്ടും സ്വരം മയപ്പെടുത്തിക്കൊണ്ടു പറഞ്ഞു...
""...അപ്പൊപ്പിന്നെ ഇവനെന്തിനാ ഹോസ്റ്റലിപ്പോയേ..??"""_ ഞാൻ ഹോസ്റ്റലിൽ പോയകാര്യംപോലും അറിഞ്ഞില്ലെന്നുപറഞ്ഞ ശ്രീക്കുട്ടൻതന്നെ എന്നെയക്കാര്യത്തിൽ ന്യായീകരികരിയ്ക്കുന്നത് മനസ്സിലാക്കാതെ അവൾടടുത്ത ചോദ്യംവന്നതും ശ്രീ പല്ലുകടിച്ചുകൊണ്ടെന്റെ നേരേതിരിഞ്ഞു;
""...എടാ... നിന്റെ ബുദ്ധികൂർമ്മതകണ്ട് ഞാന്നിന്നൊരുപാട് കളിയാക്കീട്ടുണ്ട്... എന്നാലിപ്പൊ മനസ്സിലായി... അതുനിന്റെമാത്രം കുറ്റമല്ലെന്ന്... ഈശ്വരാ.! ആ കൊലേലുള്ളതു മുഴുവൻ പേട്ടായ്പ്പോയല്ലോ..!!"""_ അവനാദ്യമെന്നോടും പിന്നെ ആത്മഗതമായും പറഞ്ഞപ്പോൾ കീത്തുവെന്നെ രൂക്ഷമായൊന്നുനോക്കി...
""...എന്റൊടപ്പെറന്നോളേ... നീ ഞാമ്പറയുന്നേന്ന് കേൾക്ക്... ഞങ്ങടൊരു ഫ്രണ്ടിന്റെസിസ്റ്ററ് മീനാക്ഷീടെകൂടെ പഠിയ്ക്കുന്നുണ്ട്... അവളുമെനിങ്ങാന്നു വീട്ടിൽവന്നിട്ടു തിരികെ
💬 Comments
View all comments