0%

Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.6K

പകലെന്നില്ല കൂടെനടന്നിട്ടിപ്പോൾ അവന്റെ തനിക്കൊണം കണ്ടില്ലേ..?? അനുഭവിച്ചോ..!!"""

""...എടീ നീയൊന്നടങ്ങ്.! അതവന്റെ സങ്കടങ്കൊണ്ടല്ലേ... പോട്ടേ... നീയെന്തായാലുംപോയ് വല്യച്ഛനോടുപറഞ്ഞീ കല്യാണത്തീന്നുമാറ്... രണ്ടുപേർക്കുമിഷ്ടമല്ലാതൊരു കല്യാണന്നടത്തീട്ടാർക്കാടീ പ്രയോജനം..??"""_ അവൻ വീണ്ടുമവളെ സമന്വയിപ്പിച്ചു കാര്യന്നടത്താൻ നോക്കുന്നത് പാതിബോധത്തോടെ കട്ടിലിലിരുന്നു ഞാൻ കാണുന്നുണ്ടായ്രുന്നു...

""...എടാ... നീയിപ്പോഴും ഇവമ്പറയുന്നേങ്കേട്ട് ഇവരു തമ്മിലൊന്നൂല്ലാന്നുങ്കരുതി നടക്കുവാണോ..?? എല്ലാമിവന്റേമവൾടേം അടവാടാ... രണ്ടുപേർക്കുമൊന്നുമില്ലാന്നൊക്കെ ചുമ്മാപറയുന്നതാ... ഞാനെന്റെ കണ്ണോണ്ട് കണ്ടതല്ലേ..!!"""

""...എന്ത്..??"""_ കീത്തുവത് പറഞ്ഞപ്പോളൊരു പരിഭ്രമത്തോടെയെന്റെ മനസ്സിൽവന്നചോദ്യം അവനാകാംഷയോടെ അവളോടുചോദിച്ചു...

""...അതന്നെന്റെ എൻഗേജ്മെന്റിന്റന്ന് രണ്ടുങ്കൂടെയിവടെക്കിടന്നു കാട്ടിക്കൂട്ടിയത് എന്തൊക്കെയായ്രുന്നെന്നു നെനക്കറിയൂലാലോ... അവൾക്കു പൂമേടിച്ചോണ്ടു വരുന്നൂ... തലേല് വെച്ചുകൊടുക്കുന്നൂ... ഊണു കഴിയ്ക്കാനിരിയ്ക്കുമ്പോ കൊഞ്ചിക്കൊഴയുന്നൂ... ഒരുപാത്രത്തീന്നു കഴിയ്ക്കുന്നൂ... എന്തൊക്കെയായ്രുന്നു..!!"""_ അവളൊരു പരിഹാസഭാവത്തിലെന്നെനോക്കി പറഞ്ഞതും ഞാനും ശ്രീയുമൊരുനിമിഷം ഞെട്ടിപ്പോയി...

ഇതൊക്കെയെങ്ങനെ ഇവളറിഞ്ഞെന്നമട്ടിൽ ഞങ്ങളുപരസ്പരം നോക്കുന്നതിനിടയിൽ ശ്രീതന്നെ അവളോടതു ചോദിയ്ക്കുവേംചെയ്തു...

""...നീയതു കണ്ടായ്രുന്നോ..??"""

""...ഞാങ്കണ്ടില്ല.! എന്നാലന്ന് ദിവ്യേം രേഷ്മേമൊക്കെവന്നെന്നോടു പറഞ്ഞയാ... ഇവറ്റോൾടെ സംസാരോമ്പെരുമാറ്റോക്കെ കാണുമ്പോളെന്തോ പന്തികേടു തോന്നുന്നുണ്ടെന്ന്..!!"""

""...എടീ... അതിന്... അല്ല.. അവളുമാരെന്തേലുമ്പറഞ്ഞെന്നു കരുതി നീയപ്പാടതൊക്കെ വിഴുങ്ങിയോ..?? ആളോൾക്കെന്താ പറഞ്ഞുണ്ടാക്കാമ്പറ്റാത്തെ..??"""

""...അപ്പൊ ഞാനെന്റെ കണ്ണോണ്ടുകണ്ടതോ..??"""_ കീത്തു ചോദ്യഭാവത്തിൽ ശ്രീയെനോക്കുമ്പോൾ എന്റെബാറ്ററി ഏതാണ്ടൊക്കെ ലീക്കായിതുടങ്ങിയിരുന്നു...

""...നീ... നീയെന്താ കണ്ടേ..??"""_ ഞാൻ ചോദിയ്ക്കണമെന്നാഗ്രഹിച്ച ആചോദ്യംവും അവൻതന്നെ ചോദിച്ചതുംനോക്കി നിർവികാരനായിരിയ്ക്കാനേ എനിയ്ക്കപ്പോഴും സാധിച്ചുള്ളൂ...

""...ഞങ്ങളവിടെനിന്ന് ഫോട്ടോയെടുത്തില്ലേ, അപ്പോളിവനുമവളുങ്കൂടി അവിടെവന്നെന്തൊക്കെയാ കാട്ടിക്കൂട്ടീയേന്നറിയാവോ..?? കൊഞ്ചിക്കൊഴയുന്ന കാണണോ... ഉമ്മവെയ്ക്കുന്ന കാണണോ.. എന്തൊക്കെയായ്രുന്നു... ആളോളു നിയ്ക്കുന്നുണ്ടെന്നുപോലും മൈൻഡുചെയ്യുന്നില്ലാന്ന്... അതേപോലെതന്നെ റിങ്എക്സ്ചേഞ്ചിന്റെ സമയത്തും..!!"""_ അവളൊന്നു നിർത്തിയതും ശ്രീയൊറ്റ നോട്ടമായ്രുന്നെന്നെ...

ആ നോട്ടത്തിൽതന്നവൻ
മനസ്സിൽപറഞ്ഞ തെറിയെനിയ്ക്കൂഹിച്ചെടുത്ത് പൂരിപ്പിയ്ക്കാവുന്നതേയുള്ളൂ...

അപ്പോഴേയ്ക്കും കീത്തു തുടർന്നിരുന്നു;

""...അതുമാത്രോമല്ല, തിരിച്ചു പോകാനൊരുങ്ങുമ്പോ അവളോടിപ്പോയി ഫ്രണ്ട്സീറ്റിലിരുന്നതും അതിനുവേണ്ടി കച്ചറയുണ്ടാക്കീതുമൊക്കെ നീ കാണണോരുന്നു... ഇത്രേക്കെ കാട്ടിക്കൂട്ടിയോനോട് അന്നു രാവിലെയവളെ അറിയോന്നുചോദിച്ചപ്പോൾ ഇല്ലാന്നുപറഞ്ഞേക്കുവാ...

💬 Comments

View all comments