Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]
കടുത്ത പ്ലാനിങ്ങുമായ്രിയ്ക്കുമ്പോഴാണ് ശ്രീയ്ക്ക് ഫോൺവരുന്നത്...
ഫോണിന്റെ ഡിസ്പ്ലേനോക്കി കാർത്തിയാടാന്നു പറഞ്ഞശേഷമവൻ കോൾഅറ്റൻഡ്ചെയ്തു....
അന്നേരമത്രയും ഞാൻ കട്ടിലിൽ അവനെയും നോക്കിയിരിയ്ക്കുവായ്രുന്നു...
""...ഡാ... അവന്മാര് ജംഗ്ഷനിലുണ്ടെന്ന്... വാ ഒന്നങ്ങോട്ടിറങ്ങി വരാം... ഇതു മുടക്കാനായ്ട്ടെന്തേലും ഐഡിയേമാലോചിയ്ക്കാലോ... വാ..!!"""_ അവനെന്നെ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറ്റൊന്നുമാലോചിച്ചില്ല...
എത്രനേരാന്നുവെച്ചാ മൂടിപ്പുതച്ചു മുറിയിലിരിയ്ക്കുന്നേ..??
അച്ഛൻകണ്ടാൽ സീനാണെന്നറിയാമായ്രുന്നിട്ടുകൂടി ഞാനവനൊപ്പം വീട്ടിന്നുചാടി...
അതല്ലേലുമങ്ങനെയാ, ശ്രീക്കുട്ടനെവിടെ പോകാൻവിളിച്ചാലും മുന്നുംപിന്നുംനോക്കാതെ ഞാങ്കൂടെപോകും...
അതിന്റെപേരിൽ വാങ്ങിക്കൂട്ടിയ ഏണികൾക്കൊന്നും ഒരു പഞ്ഞവുമില്ലതാനും...
അങ്ങനൊരുവിധം വീട്ടുകാരേയുംവെട്ടിച്ചു പുറത്തുചാടിയ ഞങ്ങൾ വണ്ടിയുമെടുത്തിറങ്ങി...
പോണപോക്കിലും സംസാരവിഷയം മറ്റൊന്നായ്രുന്നില്ല...
എങ്ങനെയുമാകല്യാണം മുടക്കണമെന്നുംപറഞ്ഞ് ഞാനവന് ചെവിതലകൊടുത്തില്ല എന്നുപറയുന്നതാവും ശെരി...
എന്നെയും തെറിപറഞ്ഞുകൊണ്ട് വണ്ടി ജംഗ്ഷനിലേയ്ക്കടുക്കുമ്പോളാണ് സിനിമാസ്റ്റൈലിൽ ഒരു പോളോവന്ന് ഞങ്ങൾക്കു വട്ടംവെയ്ക്കുന്നത്...
""...നെനക്കൊക്കെന്തേലും ചൊരുക്കുണ്ടേലതു നേരിട്ടുതീർക്കണം... അല്ലാണ്ട് വീട്ടിലിരിയ്ക്കുന്ന പെണ്ണുങ്ങളെയല്ല ഇതിന്റെടേലേയ്ക്കു പിടിച്ചിടേണ്ടത്..!!"""_ വണ്ടിനിർത്തിയപാടെ ഡ്രൈവിങ്സീറ്റിൽനിന്നും അലറിക്കൊണ്ടു ചാടിയിറങ്ങിയ കുണ്ണൻ നമ്മുടെ ബൈക്കിലേയ്ക്ക് ആഞ്ഞുചവിട്ടിയതും ഒരു കാലുമാത്രം നിലത്തൂന്നിനിന്ന ശ്രീയ്ക്ക് പെട്ടെന്നു ബാലൻസ്ചെയ്യാൻ കഴിഞ്ഞില്ല...
വെട്ടിയിട്ടതുമാതിരി ഞങ്ങളു റോഡിലേയ്ക്കുവീണു...
""...പട്ടിയ്ക്കു പെഴച്ചുണ്ടായ കുണ്ടിച്ചീമോനേ... നെനക്കെന്തോത്തിന്റെ കുത്തിക്കഴപ്പാടാ..??"""_ ന്നും ചോദിച്ചുകൊണ്ട് ബൈക്കിനിടയിൽനിന്നും ചാടിയെഴുന്നേറ്റ ശ്രീ, കുണ്ണന്റെ കരണമടിച്ചുപൊട്ടിച്ചതും ഞാനും നോക്കിനിന്നില്ല...
എന്നെയീ പരുവത്തിലാക്കിയ പുന്നാരമോൾടനിയനല്ലേ, അവനങ്ങനെ രണ്ടുകാലിൽ വീട്ടിൽപോകുന്നതു ശെരിയാണോ..??
മാത്രോമല്ല, മീനാക്ഷിതല്ലിയതിനു തിരിച്ചവൾടെ ആങ്ങളയ്ക്കുതന്നെ കൊടുത്തേക്കാം എന്നുകരുതി അവന്റെ അടിവയറുനോക്കി ഞാനാഞ്ഞു തൊഴിയ്ക്കുകകൂടി ചെയ്തപ്പോൾ അവൻ റോഡിലേയ്ക്കിരുന്നുപോയി...
പിന്നെപ്പറയണോ, ഞാനും ശ്രീയുംകൂടി ആ നാറിയെ റോഡിലിട്ടു ചവിട്ടിവലിച്ചു...
പെങ്ങളെനാറ്റിച്ചതിന് കട്ടഹീറോയിസവുമായി ഒറ്റയ്ക്കെന്നെ പഞ്ഞിയ്ക്കിടാൻവന്ന കിക്ക്ബോക്സറായ അവന്റെ മൂക്കിലുംചെവിയിലും മണ്ണുംപൂശിച്ചശേഷമാണ് ഞങ്ങളവിടുന്നു വിട്ടത്...
അതും നാട്ടുകാര് പിടിച്ചുമാറ്റിയതുകൊണ്ടുമാത്രം...
അല്ലെങ്കിൽ അവളെന്നോടുചെയ്ത പോക്രിത്തരത്തിനും എനിയ്ക്കു നേരിടേണ്ടിവന്ന അപമാനത്തിനും കൊന്നേനെ ഞാനാപന്നിയെ...
അല്ലേലും ആമ്പിള്ളേരോട് കളിയ്ക്കാൻവന്നാൽ
💬 Comments
View all comments