0%

Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.6K

ചിരിച്ചുപോയി...

...ഉം.! പറിപ്പെന്നല്ലേ ഉദ്ദേശിച്ചേ..?? എനിയ്ക്കു മനസ്സിലായി എന്നമട്ടിൽ സ്വന്തമായി തലകുലുക്കി ചിരിയ്ക്കുമ്പോഴാണ് എല്ലാ കണ്ണുകളുമെന്നിലേയ്ക്കു തറഞ്ഞിരിയ്ക്കുന്നതു കാണുന്നേ...

അതോടെന്റെ ബലൂണിലെ ആകപ്പാടെ ബാക്കിയുണ്ടായ്രുന്ന കാറ്റുമഴിഞ്ഞു...

മീനാക്ഷിയാണേൽ എന്നെയിപ്പോ കടിയ്ക്കുമെന്ന ഭാവത്തിൽ നിയ്ക്കുവേംചെയ്യുന്നു...

""...നിന്റൊരു കോപ്പും ഇനിയിവിടെ വേണ്ട... മര്യാദയ്ക്കടങ്ങിയൊതുങ്ങി ഇതിനകത്തു കെടന്നോണം..!!"""_ അങ്ങേരുടെ ഉഗ്രശാസനംകേട്ടതും എനിയ്ക്കു സന്തോഷംകൊണ്ടിരിയ്ക്കാൻ മേലാത്തവസ്ഥയായി...

...അപ്പൊയിനി കല്യാണോംനടക്കൂല... അവൾടെ പഠിപ്പുംനിർത്തിയ്ക്കും... പോരാത്തേന് വീട്ടീന്നു പുറത്തുമിറക്കൂല... സൂപ്പർ.!

...കണ്ടോടീ ഇങ്ങനിരിയ്ക്കും ആമ്പിളേളരോടു കളിച്ചാൽ...

ആ ഹോസ്റ്റലിൽ കയറുമ്പോളെന്താണോ ഉദ്ദേശിച്ചത്, ആ ഉദ്ദേശങ്ങളെല്ലാം മൊത്തമായി പ്രാവർത്തികമായതിന്റെ ത്രില്ലിലായ്രുന്നു ഞാനപ്പോൾ...

""...അതേ... നീ കൂടുതൽ നോക്കുവൊന്നുമ്മേണ്ട... നീയുമിന്നുമുതൽ വീട്ടിനു പുറത്തിറങ്ങൂല..!!"""_ മീനാക്ഷിയേംനോക്കി ഉള്ളിലെചിരി കടിച്ചുപിടിച്ചിരുന്ന എന്നോടായി എന്റെപിതാശ്രീ മൊഴിഞ്ഞതും ഞാനാദ്യമൊന്നു വാപൊളിച്ചു...

""...അതെന്തു മറ്റേടത്തെ എടപാടാ..?? അതൊന്നുമ്പറ്റത്തില്ല... എനിയ്ക്കു ക്ലാസ്സിപ്പോണം... ഇതു ലാസ്റ്റ്സെമ്മാ... ഒന്നാതേ അറ്റന്റെൻസില്ല..!!"""

""...ഓഹ്.! ഇനിയിതിന്റെ പേരിൽ തോൽക്കുവാണെങ്കി അങ്ങുപോട്ടേ... എന്തായാലുമിവള് വീട്ടിനു പുറത്തിറങ്ങാണ്ടു നിയ്ക്കുമ്പോൾ നീയങ്ങനെ വെലസിനടക്കണ്ട... രണ്ടേരുങ്കൂടി ചെയ്തുവെച്ചതല്ലേ... അപ്പൊ രണ്ടുപേരൂടി അനുഭവിച്ചാമതി..!!"""_ എന്റെതന്തപ്പടി എല്ലാം തീരുമാനിച്ചുറപ്പിച്ചമട്ടിൽ പറഞ്ഞതും ഇനിയാ തീരുമാനത്തിലൊരയവുണ്ടാകില്ലെന്ന് എനിയ്ക്കേകദേശം ബോധ്യമായി കഴിഞ്ഞിരുന്നു...

""...ആരൊക്കെന്തൊക്കെ പറഞ്ഞാലും ഞാമ്പോവും... ഈ കരിയർ.. ഇതെന്റെസ്വപ്‌നാ... അതാരുടെ വാക്കുങ്കേട്ട് പാഴാക്കി കളയാനൊന്നും എനിയ്ക്കു പറ്റത്തില്ല... ഇതിന്റെപേരിലെന്നെ വീട്ടീന്നുപുറത്താക്കിയാലും ശെരി..!!"""_ മീനാക്ഷി എന്റമ്മയുടെ മേത്തുനിന്നുമാറി കണ്ണുതുടച്ചുകൊണ്ടുറച്ച സ്വരത്തോടെപറഞ്ഞതും അവളുടെ ദൃഢനിശ്ചയത്തിനുമുന്നിൽ എല്ലാപേരുമൊന്നു മുഖത്തോടു മുഖംനോക്കിപ്പോയി...

""...നിന്നോടൊന്നും വേണ്ടാന്നുവെയ്ക്കാൻ ആരുമ്പറഞ്ഞില്ല... നീ ഹോസ്പിറ്റലിപ്പൊക്കോ... പിജിയും കണ്ടിന്യൂ ചെയ്തോ... പക്ഷേ അതെല്ലാം കെട്ടുകഴിഞ്ഞിട്ട്... അല്ലാതെപോയി ആളുകൾടെ മുന്നിൽ തലകറങ്ങിവീണ് നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കാനാണെങ്കി നീയീ വീട്ടിന്റെപടിയെറങ്ങൂല... കാലുരണ്ടും തല്ലിയൊടിച്ചിവിടെ കെടത്തുഞ്ഞാൻ..!!"""_ രേവുആന്റി ഉറഞ്ഞുതുള്ളിക്കൊണ്ടതു പറഞ്ഞതും മീനാക്ഷിയുടെമുഖം വീണ്ടുംവിവർണ്ണമായി...

💬 Comments

View all comments