Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]
ചിന്തിച്ചാലും മനസ്സിൽതെളിയുന്നതാ പിശാചിന്റെമുഖം...
...ഈശ്വരാ.! നീയെന്തേ അവളെയൊരു പട്ടിയാക്കി ജനിപ്പിച്ചില്ല..??!!
സാധാരണയിങ്ങനുള്ള അവസ്ഥയില് കല്യാണമ്മുടക്കാൻ ശബ്ദംമാറ്റി ഫോൺചെയ്തു ചെക്കനെയോ പെണ്ണിനെയോ നാറ്റിയ്ക്കുന്നൊരു പരിപാടിയുണ്ടല്ലോ..??
അതൊന്നു പ്രയോഗിച്ചാലോന്നു മനസ്സിൽതോന്നിയതാ...
പിന്നെയാലോചിച്ചപ്പോൾ വേണ്ടാന്നുവെച്ചു...
അവർക്കെന്നെക്കുറിച്ച് അറിയാവുന്നതിലും മേലേയൊന്നും എന്നെ പറഞ്ഞുനാറ്റിയ്ക്കാൻ പറ്റോന്നുതോന്നുന്നില്ല...
ഇനിയവളെക്കുറിച്ചു പറഞ്ഞാൽ എന്റെവീട്ടുകാരൊട്ടു വിശ്വസിയ്ക്കേമില്ല...
എന്നാലും എനിയ്ക്കൊക്കെ കെട്ടിച്ചുതരുന്നേലും കാട്ടി അവർക്കവളെയങ്ങ് കൊന്നുകളഞ്ഞൂടേ..??
അതോ, ഇനി രണ്ടും കണക്കാണെന്നവർക്കു തോന്നിയിട്ടുണ്ടാവോ..??
...മൈര്.! എന്തുകോപ്പാ.!
ഞാനങ്ങനോരോന്നും ചിന്തിച്ചും പറഞ്ഞുമിരിയ്ക്കുമ്പോളാണ് കീത്തുവിന്റെറൂമിന്റെ ഡോറുതുറക്കുന്ന ശബ്ദംകേട്ടത്...
അവള് റൂമിൽനിന്നും പുറത്തേയ്ക്കുവരുന്ന കാൽപ്പെരുമാറ്റംകേട്ടതും ഞാനെഴുന്നങ്ങോട്ടേയ്ക്കോടി...
""...കീത്തുവേച്ചീ..!!"""_ റൂമിൽനിന്നുമിറങ്ങിയ പാടെ ഞാൻ നീട്ടിവിളിച്ചുകൊണ്ടാണ് അവൾക്കടുത്തേയ്ക്കു ചെന്നത്...
വേഷമൊക്കെമാറി വീട്ടിലിടുന്ന പഴയചുരിദാറുമിട്ട് താഴേയ്ക്കു പോകാനൊരുങ്ങിയിറങ്ങിയ അവൾ, എന്റെവിളികേട്ടതും തിരിഞ്ഞൊന്നു നോക്കിയശേഷം ഒന്നുംമിണ്ടാതെ സ്റ്റെയറിറങ്ങി...
""...എടിയേച്ചീ... പ്ലീസടീ... ഞാമ്പറയുന്നൊന്നു കേക്ക് നീ..!!"""_ മുകളിൽനിന്നും മൂന്നാമത്തെ സ്റ്റെപ്പിലെത്തുമ്പോഴേയ്ക്കും ഞാനവളെ വട്ടംവെച്ചു കഴിഞ്ഞിരുന്നു...
”"...മാറ്.! നിയ്ക്കൊന്നും കേക്കണ്ട..!!"""
""...എടീ പയ്യെ പറേടീ.! അച്ഛനെങ്ങാണംകേട്ടാ തീർന്നു..!!"""_ താഴേയ്ക്കൊന്നു കണ്ണോടിച്ചശേഷം ചെറിയൊരു പേടിയോടെ ഞാനതുപറഞ്ഞപ്പോൾ അവളെന്നെയൊന്നിരുത്തി നോക്കിക്കൊണ്ടെന്റെ കൈതട്ടിമാറ്റി വീണ്ടും താഴേയ്ക്കിറങ്ങാൻതുടങ്ങി...
അപ്പോളത്തെയവളുടെ മുഖഭാവംകണ്ടാലറിയാം നല്ലതുപോലെ കരഞ്ഞിട്ടുണ്ടെന്ന്...
കണ്ണൊക്കെ ചുവന്നുതുടുത്തു കിടപ്പുണ്ട്...
""...ചേച്ചീ ഡീ... ഒന്നു നിയ്ക്കെടീ.! ഞാമ്പറയുന്നേന്ന് കേട്ടേപ്പിന്നെ നീയെന്തോന്നെന്നു വെച്ചാ കാട്ടിയ്ക്കോ... പ്ലീസ്...
കാലുപിടിയ്ക്കാം ഞാൻ..!!"""_ വീണ്ടുമവളെ തടഞ്ഞുനിർത്തി കെഞ്ചുന്നമട്ടിൽ പറഞ്ഞതും അവളെന്റെ മുഖത്തേയ്ക്കു വല്ലാത്തൊരുഭാവത്തിൽ നോക്കി...
""...എന്താ... ഇനി നെനക്കൊക്കെയെന്നെ എന്തുപറഞ്ഞാ പറ്റിയ്ക്കേണ്ടേ..?? പറ... പറഞ്ഞോ... ഞാങ്കേട്ടോളാം... ഞാങ്കേട്ടെല്ലാം വിശ്വസിച്ചോളാം, പൊട്ടീനെമാതിരി... അതാണല്ലോ നിങ്ങളു ചെയ്തോണ്ടിരിയ്ക്കുന്നേം..!!"""
""...കീത്തുവേച്ചീ... സത്യായ്ട്ട്... സത്യായിട്ടും നീ കരുതുമ്പോലൊന്നൂല... അവള്... അവളുവന്നു പറഞ്ഞേക്കെ കള്ളവാ... ഞങ്ങള് തമ്മിലൊരു ബന്ധോമില്ല.."""
""...എനിയ്ക്കൊന്നും കേക്കണ്ട... നീയൊന്നു പോയേ..!!"""_
💬 Comments
View all comments