0%

Chapter Title : എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1K

നീ പറ..!!"""

""...അതു നിങ്ങടടവാ..!!"""

""...കോപ്പാണ്.! എല്ലാരുങ്കൂടിപ്പിടിച്ചു കല്യാണന്നടത്തിത്തരുമ്പോ ചുമ്മാ മൊടക്കിക്കളിയ്ക്കാനെന്താ തലയ്ക്കോളവാണോ..?? എടിചേച്ചീ...
ഇതതൊന്നുവല്ല, എനിയ്ക്കവളോടങ്ങനെന്തേലുമുണ്ടേല് ശ്രീക്കുട്ടനറിയാണ്ടിരിയ്ക്കൂലല്ലോ... പിന്നിതൊന്നും വിശ്വാസമായില്ലേല് നീയവൾടെ കോളേജിപ്പോയി തെരക്കിനോക്ക്... നമ്മളുതമ്മിലുള്ള കലിപ്പവിടെല്ലാർക്കുമറിയാം... എന്താ..??"""

""...അപ്പൊ അവളെല്ലാമുണ്ടാക്കി
പറേണെന്നാണോ നീ പറേണേ..??"""

""...ആം.! എല്ലാഞ്ചുമ്മായാ... എന്നോടെ പകരമ്മീട്ടാമ്മേണ്ടിയാ ഇതൊക്കെ കാട്ടിക്കൂട്ടിയേ... ഇനി കല്യാണങ്കൂടി കഴിയ്ക്കുവാണേല് അവളെന്നെയൊറപ്പായ്ട്ടും തട്ടും... അന്നേ നെനക്കൊക്കെ ഞാങ്കരഞ്ഞുപിടിച്ചു പിന്നാലെനടന്നേന്റെ കാരണംമനസ്സിലാവൂ... അന്നൊരു കുറ്റബോധംവേണ്ടേല് ഇപ്പൊയെന്തേലും ചെയ്..!!"""_ എന്റെ കയ്യിലുണ്ടായ്രുന്ന അവസാനയാണിയുംകൂടി അടിച്ചശേഷമവളെ നോക്കുമ്പോൾ പുള്ളിക്കാരി ഫുൾഓൺ കലിപ്പ്മോഡ്...

""...നീ പറഞ്ഞതൊക്കെ സത്യവാണേല് ഇന്നവൾടവസാനമാ... കീർത്തനേ ശെരിയ്ക്കുമറിയത്തില്ലവൾക്ക്..!!"""

""...എന്നാ വാ ചോയിയ്ക്കാം...
എന്നിട്ടു രണ്ടുപൊട്ടിയ്ക്കുവേം ചെയ്യാം... വാ..!!"""_ ഞാനവൾടെ കയ്യിൽപിടിച്ചു വലിച്ചുംകൊണ്ടുൽസാഹത്തോടെ പറഞ്ഞപ്പോൾ അവളൊന്നു ബലംപിടിച്ചു...

അതിനെന്തു പറ്റിയെന്നർത്ഥത്തിലവളെ നോക്കിയപ്പോളവൾ പറഞ്ഞു;

""...ഇപ്പൊ വേണ്ട.! ഇതൊക്കങ്ങ് കഴിഞ്ഞിട്ടു നമുക്കവൾടെ കോളേജിപ്പൂവാം... എന്നിട്ടു നീപറഞ്ഞതൊക്കെ സത്യമാണെന്നുറപ്പായാ അവൾക്കിട്ടുകൊടുക്കാം... അങ്ങനല്ലേ നെനക്കിട്ടു കിട്ടും..!!"""_ അതുംപറഞ്ഞവൾ ഷോപ്പിലേയ്ക്കു തിരികെകയറുമ്പോഴും സമ്മതമറിയിച്ചുകൊണ്ടു കുലുക്കിയ തലയുടെയാട്ടം നിന്നിരുന്നില്ല...

കീത്തുവിന് ആട്ടമുണ്ടായെന്നുറപ്പിച്ചതും സന്തോഷമടക്കാനാവാതെ ശ്രീയോടു വിവരമറിയിയ്ക്കാനായി മരിച്ചോടാനായി തിരിയുമ്പോൾ മുന്നിൽ മീനാക്ഷി...

അവളെക്കണ്ടെങ്കിലും മൈന്റുചെയ്യാതെ പോകാനാഞ്ഞപ്പോൾ
അവളെനിയ്ക്കു വട്ടംനിന്നു...

""...എന്തോപറ്റി ഭയങ്കര സന്തോഷത്തിലാണല്ലോ..??"""

""...ആടീ സന്തോഷത്തിലാ... അതിനു നെനക്കെന്താ കടിയ്ക്കുന്നോ..??"""

""...ആ.! എന്തേയ്‌... മാന്തിത്തരോ..??"""

""...മാന്തിത്തരാടീ... നിന്റെല്ലാ കടീം ഞാന്തീർത്തു തരാം... നീ നോക്കിയ്ക്കോ, നിന്റൊരു പ്ലാനുമിനിനടക്കൂല... കീത്തുവേ... കീത്തുവെല്ലാമറിഞ്ഞു... നിന്റെ കള്ളത്തരമ്മൊത്തം ഞാനവളോടുപറഞ്ഞു... ഇനി നിന്നവളു നോക്കിക്കൊള്ളും... പോടീ... വല്ലതും ചുളിവിനുകിട്ടിയാലതും വാങ്ങി പോവാന്നോക്ക്..!!"""_ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് മുന്നിൽനിന്നുമവളെയും പിടിച്ചുമാറ്റി ഷോപ്പിനുള്ളിലേയ്ക്കു നടക്കുമ്പോൾമുഴുവൻ കണ്ണുകൾ ശ്രീയെ തേടുകയായ്രുന്നു...

കുറെയൊക്കെനടന്നിട്ടും അവനെകാണാതെ നിരാശനായി കൂട്ടത്തോടെ നടന്നുപോയ പെൺപിള്ളേരെ

💬 Comments

View all comments