0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

അവളുടെ വല്ലാണ്ടായ മുഖഭാവംകണ്ട് എനിയ്ക്കു ചിരിയാണുവന്നത്...

“”...എടാ... ഞാഞ്ചുമ്മാ പറഞ്ഞതാടാ... സത്യായ്ട്ടും ഇനിയൊന്നുമ്മിണ്ടൂലടാ... മ്മ്മ്..!!”””_ അവള് വീണ്ടും മാവുകുഴച്ച പാത്രം എന്റെനേരേ നീട്ടിക്കൊണ്ടു പറഞ്ഞു...

“”...മ്മ്മ്.! ഞാൻ ബികോം ഹോട്ടൽ മാനേജ്മെന്റായിരുന്നത് നിന്റെഭാഗ്യം.! ഇല്ലേലിപ്പൊ കാണായ്രുന്നു... ഉപ്പിന്റെസ്ഥാനത്ത് പഞ്ചാരേം വാരിയിട്ടു നിന്ന് കിടിലങ്കൊള്ളുന്നെ..!!”””_ ഞാൻ ചിരിച്ചു...

“”...അതേ... എന്നെ നീയങ്ങനെ അടച്ചാക്ഷേപിയ്ക്കുവൊന്നുമ്മേണ്ട... ഞാനും നെനക്ക് ഫുഡൊണ്ടാക്കി തന്നിട്ടില്ലേ..??”””_ അവൾ കൗണ്ടർടോപ്പിലേയ്ക്ക് ചമ്രമ്പടഞ്ഞിരുന്നു...

“”...നീയന്ന് യൂടൂബിലു നോക്കിയൊണ്ടാക്കിയ ജിലേബീടെ കാര്യമാണ് പറഞ്ഞുവരുന്നേങ്കി തലമണ്ട തല്ലി ഞാമ്പൊട്ടിയ്ക്കും... അന്നു ക്ലോസെറ്റീന്നെഴുന്നേൽക്കുന്നേരം ഞാൻ തിരിഞ്ഞുനോക്കിപ്പോയി, അതിന്റുള്ളിലെന്റെ കൊടലുമാല കെടപ്പൊണ്ടാന്നറിയാൻ... എന്നിട്ടും ഒരുളുപ്പുമില്ലാണ്ടവളിരുന്ന് വീമ്പെളക്കുന്ന്..!!”””_ ഞാനവളെനോക്കി കണ്ണുരുട്ടി...

""...ഓഹ്.! ചുമ്മാപറയാ... അത്രയ്‌ക്കൊന്നുമില്ലായ്രുന്നു..!!”””_ അവൾ ചുണ്ടുകോട്ടി...

“”...ഉവ്വ.! ഇരുന്നുംകെടന്നും തൂറിയ എന്നെക്കാളും ധാരണ നിനക്കാണല്ലോ... ഒന്നുപോടീ..!!”””_ പറയുന്നതിനൊപ്പം ഞാനമർത്തി ചിരിച്ചതും അവളെന്നെ തുറിച്ചുനോക്കി...

“”...പോടാ... എന്റെ അടുക്കളേന്നെറങ്ങി പോടാ... എനിയ്ക്കറിയാം എങ്ങനാ ഫുഡൊണ്ടാക്കേണ്ടേന്ന്... പൊക്കോ... എനിയ്ക്കാർടേം സഹായമ്മേണ്ട... മിണ്ടാണ്ടിരിയ്ക്കുന്തോറും തലേക്കേറിയാലൊണ്ടല്ലും..!!”””_ എന്റെ കളിയാക്കൽ സഹിയ്ക്കാമ്പറ്റാതെ കക്ഷി കലിപ്പുമോഡിലായി...

“”...വേണ്ട... ഇനീപ്പൊ ഇത്രേമായില്ലേ... ബാക്ക്യൂടി ഞാന്തന്നെ ചെയ്തോളാം... മിന്നൂസവിടെ അടങ്ങിയിരുന്നോട്ടാ..!!”””_ അവൾ കലിപ്പായിത്തുടങ്ങീതും ജാഡവിട്ടുകൊണ്ട് ഞാനവളുടെ തുടയിലൊന്നു നുള്ളി...

“”...സ്ഊ..!!”””_ ന്നും പറഞ്ഞ് എരിവുവലിച്ചയവൾ എന്റെ കൈതട്ടിമാറ്റി എന്നെയൊരു ചവിട്ട്...

ഞാനതിനൊന്നു തുറിച്ചുനോക്കിയതും അവളു നീങ്ങിയെന്റെ അടുത്തേയ്ക്കു വന്നു...

“”...കുട്ടൂസേ..??”””_ എന്നോടു ചൊതുങ്ങിയിരുന്നവൾ മെല്ലെവിളിച്ചതും എന്തായെന്ന മട്ടിൽ ഞാനവളെനോക്കി...

“”...ഐ ലവ്യൂ..!!”””_ ഏന്തിവലിഞ്ഞ എന്റെനെറ്റിത്തടത്തിൽ ചുംബിച്ചുകൊണ്ടവൾ പറഞ്ഞതും വായും തുറന്നുപിടിച്ചുകൊണ്ടു ഞാനവളെ നോക്കി...

“”...മ്മ്മ്..?? ഇന്നെന്തുപറ്റി മോള് കൊറച്ചു പൈങ്കിളിയാണല്ലോ..??”””

“”...പൈങ്കിളിയൊന്നുവല്ല... പക്ഷേ ആയാക്കൊള്ളാന്നൊണ്ട്..!!”””_ അവൾ കാലുകൾരണ്ടും എന്റെയിടുപ്പിലൂടെ പിന്നിലേയ്ക്കു കൊണ്ടോയി ലോക്ക് ചെയ്തുകൊണ്ടു പറഞ്ഞു...

💬 Comments

View all comments