0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.3K

എങ്ങനൊണ്ടായ്രുന്നടി..?? നല്ല വേദനിച്ചോ..??”””_ ഞാനൂറി ചിരിച്ചുകൊണ്ടു ചോദിച്ചു...

എന്റെ ചോദ്യംകേട്ടതും അവരുടെ കൈ അറിയാതെ കവിളിലേയ്ക്കു നീണ്ടു…

“”...മ്മ്മ്.! രാത്രി ഒരുപോളക്കണ്ണടച്ചില്ല… ഒരുവിധത്തിലാ നേരമ്മെളുപ്പിച്ചത്..!!”””

“”...അതെന്താ വേദനകൊണ്ടുറങ്ങാമ്പറ്റാഞ്ഞതാണോ..??”””

“”…മ്മ്മ്.! അതുവൊണ്ട്… പിന്നെ സിദ്ധൂനങ്ങനൊക്കെ പറഞ്ഞോയല്ലോന്നൊരു സങ്കടോണ്ടായ്രുന്നു..!!”””

“”…ആ… ഇനീപ്പോളതു വിട്… പറയേണ്ടത് പറഞ്ഞു… കിട്ടേണ്ടത് കിട്ടി… അത്രേള്ളൂ..!!”””_ ഞാനതുപറഞ്ഞതും അവരും വാപൊത്തി ചിരിച്ചു…

പിന്നെയെന്നെ അടിമുടിയൊന്നു നോക്കിയശേഷം,

“”…ഈ ഡ്രെസ്സാർടെ സെലക്ഷനാ ഡോക്ടർടെയാവോല്ലേ… മ്മ്മ്… സൂപ്പറാ..”””_ എന്നു പറഞ്ഞുതുടങ്ങിയെങ്കിലും മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ അവരുടെ തൊണ്ടയടഞ്ഞു…

“”…ഡോക്ടറു വരുവാ… ഞാമ്പോണു..!!”””_ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ടവർ തിരിഞ്ഞു സ്വന്തം ഫ്ലാറ്റിലേയ്ക്കു കയറി…

“”…നീയെന്തു ചെയ്യുവായ്രുന്നു..?? ഞാനെത്ര നേരായ്ട്ടു കാത്തുനിയ്ക്കുവാന്നറിയോ..??”””_ ആശയോടു മിണ്ടിയതിന് അവളിങ്ങോട്ടു കലിപ്പിടുംമുന്നേ ഞാനങ്ങോട്ടുകീച്ചി…

“”…നിങ്ങളു കാമുകീകാമുകന്മാരു സംസാരിയ്ക്കുന്നെടത്തു ഞാനെന്തോത്തിനാ കട്ടുറുമ്പായിട്ടു വരുന്നേ... അതോണ്ടു മാറിനിന്നതാ..!!”””_ അവളൊരു താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ട് ലിഫ്റ്റ് ഓപ്പണാക്കി...

“”...എന്നിട്ടവളെന്തു പറഞ്ഞു..??”””_ ഗ്രൗണ്ട് ഫ്ലോറിലേയ്ക്കുള്ള ബട്ടണമർത്തിക്കൊണ്ടവൾ ചോദിച്ചതിനു ഞാൻ,

“”…അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല..!!”””_ എന്നൊഴുക്കൻ മട്ടിൽ മറുപടികൊടുത്തു…

“”…മ്മ്മ്.! എന്നിട്ടു കൊറേനേരന്നിന്നു സൊള്ളുന്ന കണ്ടല്ലോ… വന്നുവന്ന് കുട്ടൂസൊളിയ്ക്കാനും പഠിച്ചല്ലേ… നല്ലതാ..!!”””

“”…എന്റെ പൊന്നേ... ഇന്നലെ നിന്റെ തല്ലുകൊണ്ടിട്ട് അവളൊറങ്ങീലെന്നാ പറഞ്ഞേ…. പിന്നിന്നലങ്ങനൊക്കെ പറഞ്ഞേനു സോറീം..!!”””

“”…ഹ്മ്മ്.! അവൾടൊരു സോറി..!!”””_ അവളൊരു പുച്ഛത്തോടെ പറയുമ്പോഴേയ്ക്കും ഗ്രൗണ്ട്ഫ്ലോറിലെത്തി ലിഫ്റ്റ്നിന്നു...

“”…എന്നിട്ടു നീയെന്തുപറഞ്ഞു..?? ഇന്നലൊറങ്ങാത്തോണ്ട് ഉറക്കിക്കൊടുക്കാന്നോ..?? എന്നാ പോ..!!”””_ അവളു പറയുന്നതിനൊപ്പം പുറത്തേയ്ക്കിറങ്ങി മുകളിലേയ്ക്കുള്ള ബട്ടണിൽ വിരലമർത്തുകയും ചെയ്തു…

പക്ഷേ ലിഫ്റ്റ് ക്ലോസാകുന്നതിനുമുന്നേ ഞാൻ പുറത്തേയ്ക്കു ചാടിയിറങ്ങിയപ്പോൾ അവൾ വീണ്ടുമെന്നെ തള്ളി ലിഫ്റ്റിൽ കേറ്റാനൊരുങ്ങി...

“”…നെനക്കേ.. നെനക്കു ചെറിയ കൊഴപ്പോന്നുവല്ല... കൊറേക്കാലമെനിയ്ക്കും നല്ല കഴപ്പൊണ്ടായ്രുന്നു... അതിനീശ്വരനെനിയ്ക്കിട്ടു പണിഞ്ഞതാ നിന്നെപ്പോലൊരു സാധനത്തിന്റെ

💬 Comments

View all comments