Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
ഞാൻപറഞ്ഞതും മീനാക്ഷിക്കുട്ടീടെ മുഖമൊന്നുതുടുത്തു….
“”…ഉവ്വ… ഭയങ്കര ച്നേഹന്തന്നെ… എനിയ്‌ക്കൊന്നുങ്കാണണ്ട… കൊണ്ടോയ് ഉപ്പിലിട്ടുവെയ്..!!”””
“”…ഞാനൊന്നു താന്നുതരാന്നു കരുതീപ്പൊ ഒടുക്കത്തെ ജാഡല്ലേ… എന്നാ നിന്നേന്തൂക്കിക്കൊണ്ടോയിട്ടന്നെ ബാക്കിക്കാര്യം..!!”””_ പറഞ്ഞതും ചമ്രമ്പടഞ്ഞിരുന്ന അവൾടെ ഇടതുകാലുപിടിച്ചു ഞാൻ പുറത്തേയ്ക്കിട്ടു…
“”…വിട്രാ… എനിയ്‌ക്കൊന്നുമ്മേണ്ട… വേണ്ടെന്നു പറഞ്ഞില്ലേ..!!”””_ അവളാ സീറ്റിലിരുന്നെന്നെ ചവിട്ടാനാഞ്ഞു…
“”…അതെന്താടീ നെനക്കു വേണ്ടാത്തേ… തിന്നെടീതിന്ന്… തിന്ന് ബില്ലുംകൊടുത്തേച്ചു പോയാമതി നീ..!!”””_ പോഞ്ഞിക്കര ടോണിൽ പറഞ്ഞുകൊണ്ടവൾടെ കാലിൽപിടിച്ചു വലിച്ചതും മീനാക്ഷി സീറ്റിൽ ചുറ്റിടുപിടിച്ചുകൊണ്ടു പ്രതിരോധത്തിനു ശ്രെമിച്ചു...
“”…പിടിച്ചു വലിയ്ക്കുന്നതൊക്കെ കൊള്ളാം… ന്റെ പാന്റ്സാണമൂരിപ്പോയാ കൊല്ലും ഞാൻ..!!”””
“”…അതെന്തായാലുമൂരൂല… തുണിയില്ലാണ്ടു നിന്നെക്കണ്ടാ ചെലപ്പോളെന്റെ വെശപ്പിന്റെ സ്ഥാനമ്മാറിപ്പോവും..!!”””_ ഒരു വെകിടചിരിയോടെ ഞാമ്പറഞ്ഞതും അവളും ചിരിച്ചുപോയി…
“”…കള്ളത്തെമ്മാടി..!!”””_ എന്റെ കവിളിലൊരു കുത്തുംതന്നവൾ പുറത്തേയ്ക്കിറങ്ങിയതും ഞാനവളെയും വലിച്ചുകൊണ്ട് റെസ്റ്റോന്റിനുള്ളിലേയ്ക്കു നടന്നു…
ഞാനും മീനാക്ഷീമൊരേപോലെ ഡ്രസ്സിട്ടേക്കുന്നതു കൊണ്ടാണോന്നറിയില്ല അവിടിരുന്നവരൊക്കെ ഞങ്ങളെ മാറിമാറി നോക്കുന്നുണ്ടായിരുന്നു…
ഇനിയിമ്മാതിരി കോലംകെട്ടി നടക്കുന്നേനാവോ..??!!
“”…വാടാ… ദേ അങ്ങോട്ടുപോവാം… അവടപ്പോയിരിയ്ക്കാം..!!”””_ എന്നേം പിടിച്ചുവലിച്ചവൾ പറഞ്ഞു…
ഞങ്ങളവിടെ ഒഴിഞ്ഞൊരുമൂലയിലെ ടേബിളിലേയ്ക്കു ചെന്നിരുന്നപ്പോഴേയ്ക്കും വെയിറ്റർപയ്യൻ മെനുകാർഡ് കൊണ്ടുത്തന്നു…
കയ്യിൽകിട്ടിയ സ്ഥിതിയ്ക്ക് നോക്കാതെവിടുന്ന ശെരിയല്ലല്ലോന്നു കരുതി അതിമ്മേലുഴിഞ്ഞു നോക്കുമ്പോൾ മീനാക്ഷിയെന്റെ കയ്യിൽനിന്നും മെനുകാർഡു പിടിച്ചുവാങ്ങി അവനു തിരികെക്കൊടുത്തു…
“”…രണ്ടു മീൽസ് മതീടാ മോനേ..!!”””_ അവനൊഴിച്ചുവെച്ച വെള്ളം ചുണ്ടോടു പിടിച്ചുകൊണ്ടവൾ പറഞ്ഞതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു...
“”…മീൽസോ..?? എനിയ്ക്കെങ്ങുമ്മേണ്ട… എനിയ്ക്കു ചിക്കൻബിരിയാണി മതി..!!”””_ വാശിയോടെ പറഞ്ഞുകൊണ്ട് ഞാൻ ചാരിയിരുന്നതും വെയ്റ്റർപയ്യൻ ഞങ്ങളെ മാറിമാറി നോക്കിനിന്നു...
“”…ഇവമ്പറേണെന്നും കാര്യാക്കണ്ട… രണ്ടു മീൽസെടുത്തോ... ഇവങ്കഴിച്ചോളും..!!”””
“”…അതു നീ തന്നത്താമ്പറഞ്ഞാപ്പോരല്ലോ…. എനിയ്ക്കു മീൽസുവേണ്ട..!!”””_ ഞാൻ വാശിയോടെപറഞ്ഞതും മീനാക്ഷി ദയനീയമായെന്നെ നോക്കി...
“”...ഡാ… ഇതെങ്കിലും നെനക്കു ഞാമ്പറേണപോലെ കേട്ടൂടേടാ… എപ്പഴും നിന്റെ താളത്തിനു
💬 Comments
View all comments