0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

കേക്കണതാദ്യായ്ട്ടാ..!!”””_ കമന്റടിച്ചവൾടെ കൂട്ടുകാരി നൈസിനു മീനാക്ഷിയെ തളർത്തിയതും അവളെന്റെ പിന്നിലേയ്ക്കു മെല്ലെ താളം ചവിട്ടാൻതുടങ്ങി...

“”...നീയിതെങ്ങോട്ടൊളിയ്ക്കുന്നെ... നിന്നോടാപറേണേ..!!”””

ഞാനവളെ പിടിച്ചു മുന്നിലേയ്ക്കുതള്ളിയതും അവളെന്നെ ചെറഞ്ഞൊന്നുനോക്കി...

“”...എന്തായാലും നെങ്ങളു പൊളിയാട്ടോ… എങ്ങനെ ഫ്രണ്ട്സാണോ..??”””_ മീനാക്ഷിയുടെ ഭാവം കണ്ടിട്ടാവണം കമന്റടിയ്ക്കപ്പെട്ട പെണ്ണ് നൈസിനു വിഷയംമാറ്റി...

“”…ആം… ഫ്രണ്ടാ…. വയറു വെശക്കുന്നെന്നു പറഞ്ഞപ്പൊ ഫുഡ്‌ മേടിച്ചുകൊടുക്കാൻ കൊണ്ടുവന്നതാ..!!”””_ മറുപടി പറഞ്ഞു തീർന്നതുമാത്രമേ എനിയ്‌ക്കോർമ്മയുള്ളൂ…

പുറംപൊളിയെയൊന്നു കിട്ടി...

കിട്ടിയടമൊന്നു തടവുമ്മുന്നേ ഡോറും വലിച്ചുതുറന്ന് അവളെന്നെ വണ്ടിയ്ക്കുള്ളിലേയ്ക്കു തള്ളി...

“”...ഇതെന്റെ കെട്ട്യോനാ... അവന്റടുക്കെ ഞാനിനീം കമന്റടിയ്ക്കും... അതൊന്നും കേക്കാമ്പറ്റൂലേൽ നീയൊക്കെ കൊണ്ടോയ് കേസുകൊട്... പോടീ..!!”””_ അവളുമാർക്കു നേരേയൊന്നു ചീറിയശേഷം വണ്ടിയുടെ മുന്നിലൂടെ ഡ്രൈവിങ്സീറ്റിലേയ്ക്കു വന്നുകയറിയ മീനാക്ഷിയേയും അവൾടെ ഡയലോഗ്കേട്ട് കിളിപോയിനിന്ന പെണ്പിള്ളേരെയും ഞാൻ തിരിച്ചുംമറിച്ചും നോക്കി...

അവളുമാരത്ഭുതത്തോടെയോ മറിച്ച് അതിശയത്തോടെയോ ഞങ്ങളെയുറ്റു നോക്കിനിന്നു...

ഇങ്ങനേമുണ്ടോ ജന്മങ്ങളെന്നാവും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാവുക...

“”...എന്തായാലുമാ ഡയലോഗങ്ങു പൊളിച്ചു മിന്നൂസേ…. അല്ലേലുമവൾമാർക്കു രണ്ടെണ്ണത്തിന്റാവശ്യമുണ്ടാർന്നു... നിന്നെയെന്തൊക്കെ പറഞ്ഞാ കളിയാക്കിയേ…. ശവങ്ങള്..!!”””_ കലിപ്പുമുഴുവൻ ആക്സിലറേറ്ററിനോടു തീർത്തു ചവിട്ടിവിട്ട മീനാക്ഷിയെനോക്കി ഞാൻപറഞ്ഞു...

“”...നീ പോടാ... എന്റോടെ മിണ്ടണ്ട നീയ്... അവൾമാർക്കൊപ്പംനിന്നെന്നെ കളിയാക്കീമെച്ച് പക്ഷഞ്ചേരാമ്മന്നാ കിട്ടുമെന്റടുക്കേന്ന്..!!”””_ എന്നൊന്നു നോക്കുകപോലും ചെയ്യാണ്ടാണവളതു പറഞ്ഞത്...

“”…പിന്നെ..?? അലവലാതിത്തരോമ്പറഞ്ഞിട്ട് കൂടെനിയ്ക്കാം... ഞാനപ്പോളങ്ങനെ നിന്നോണ്ടു വല്യ പ്രശ്നോന്നുമില്ലാണ്ടു കാര്യങ്കഴിഞ്ഞു... അല്ലേ പെമ്പിള്ളാരെ പൊതുസ്ഥലത്തു വെച്ചു കമന്റടിച്ചാലെന്താ ശിക്ഷേന്നൊക്കെ അറിയാവോ..??”””_ ഞാൻ ചിരിയടക്കി ചോദിച്ചതും എന്നെയൊന്നു തുറിച്ചുനോക്കി...

പിന്നൊന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു...

കുറച്ചു കഴിഞ്ഞു ഞാനതേക്കുറിച്ചൊന്നും മിണ്ടുന്നില്ലെന്നു കണ്ട അവളെന്നെയൊന്നു പാളിനോക്കി...

“”...കാണാങ്കൊള്ളാവുന്ന പെമ്പിളേളരൊക്കെ വന്നാ ഞാൻ ഫ്രെണ്ട്... ഇനിയൊലിപ്പിച്ചോണ്ടെന്റടുത്തു വാട്ടാടാ... കോഴീ... കാട്ടുകോഴീ..!!”””

“”…അതു ഞാൻ കോഴിത്തരങ്കാണിച്ചൊന്നുവല്ല മിന്നൂസേ... അവളുമാരെ

💬 Comments

View all comments