0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

നോട്ടംകണ്ട് അവളൂറി ചിരിച്ചുകൊണ്ടു പറഞ്ഞു…

“”…കുറുക്കന്റെ മുന്നെ കൂടും തൊറന്നുപിടിച്ചുനിന്നാ കുറുക്കന്നോക്കും… പിന്നേ… കുറുക്കനോടാ കളി..!!”””

“”…അതേ… കൂടടയ്ക്കണോ തൊറക്കണോന്നുള്ളത് ഉടയോന്റെ സൗകാര്യാ… അതിലു കുറുക്കങ്കണ്ണുവെയ്ക്കണ്ട..!!”””

അവള് ഒരുക്കങ്കഴിഞ്ഞ് അടിമുടിയൊന്നു നോക്കുന്നതിനിടയിൽ പറഞ്ഞു…

“”…ഓരോരുത്തരവരുടെ സൗകര്യത്തിനോരോന്നു കാട്ടീട്ടനുഭവിയ്ക്കേണ്ടി വരുന്നത് ഞാനാ…!!”””_ ബെഡ്ഡിൽ നിന്നുമിറങ്ങി ഷോർട്സിൽ കമ്പിയടിച്ചുനിന്ന കുട്ടനെ അവൾടെനേരേ കാട്ടിക്കൊണ്ടു പറഞ്ഞതുമവൾ വാപൊത്തിച്ചിരിച്ചു…

“”…കൊറച്ച്… കൊറച്ചൈസെടുക്കട്ടേ…??”””_ ചിരിയമർത്താൻ കഴിയാതവൾ ചോദിച്ചപ്പോൾ,

“”…നിന്റെ തന്തയ്ക്കൊണ്ടോയ് കൊടടീ..!!”””_ എന്നുമ്മപറഞ്ഞു ഞാൻ ബാത്ത്റൂമിലേയ്‌ക്കോടി…

കുളികഴിഞ്ഞിറങ്ങിയപ്പോൾ രണ്ടുവലിയ ട്രോളീബാഗും വലിച്ചുതള്ളി പുറത്താക്കിനിന്നു കിതയ്ക്കുന്ന മീനാക്ഷിയെയാണ് കണ്ടത്…

എനിയ്ക്കുള്ള ബ്ലാക്ക്ഷർട്ടും ലൈറ്റ്ബ്ലൂ ജീൻസുമപ്പോൾ ബെഡ്ഡിനു പുറത്തുണ്ട്…

“”…എന്തോപറ്റി..?? മഞ്ഞ ഷർട്ടൊന്നുങ്കിട്ടീലേ..??”””_ കളറുമാറിക്കിട്ടിയ സന്തോഷമടക്കാനാവാതെ ഞാൻ ചോദിച്ചു…

“”…കിട്ടുവൊക്കെ ചെയ്തു… ബാഗേലൊണ്ട്… പക്ഷേങ്കിലിടണ്ട…. ഇട്ടേച്ചുംചെന്നാലാ നാറി കുട്ടൂസിനെയിരുത്തി പൊറുപ്പിയ്ക്കൂല…!!”””

ഒരേകളറ്... അതും മഞ്ഞേമിട്ട് ശ്രീയുടെ മുന്നേചെന്നാൽ ആ നിമിഷമവൻ ശിവഗിരീക്കൊണ്ടോയി ഭജനയിരുത്തും…

“”…മതി ചിന്തിച്ചുനിന്നേ… പെട്ടെന്നൊരുങ്ങ്…!!”””_ പറഞ്ഞുകൊണ്ടവൾ ബെഡിലിരുന്നതും ഞാൻ വേഗത്തിൽ ഡ്രെസ്സുമാറി…

പിന്നെയവളേങ്കൂട്ടി പുറത്തിറങ്ങുമ്പോൾ ഫ്ലാറ്റിലെയെന്റെ കുറേ ചങ്കു ചേച്ചിമാരൊക്കെ വന്നു…

അവരോടൊക്കെ യാത്ര പറയുമ്പോൾ ആശേച്ചി അവരുടെ ഫ്ലാറ്റിൽനിന്നുമെന്നെ നോക്കുന്നുണ്ടാർന്നു…

“”…മ്മ്മ്മ്.! ഇതൊന്നുമത്ര നല്ലതല്ല… എനിയ്ക്കത്രേ പറയാനൊള്ളൂ..!!”””_ ആശേച്ചീടെ നോട്ടംകണ്ടിട്ടവൾ മെല്ലെപറഞ്ഞു…

ഞാനതിനു മറുപടിയായി ഒന്നുചിരിച്ചു…

താഴെയെത്തി കൈയിലുണ്ടാർന്ന രണ്ടു ട്രോളീബാഗും ഡിക്കിയിലേയ്ക്കു വെയ്ക്കുമ്പോൾ മീനാക്ഷി കീയുമായി ഡ്രൈവിങ് സീറ്റിലേയ്ക്കു കേറി…

“”…വണ്ടി ഞാനെടുക്കാട്ടോ..!!”””

“”...സന്തോഷം..!!”””_ പറഞ്ഞുകൊണ്ട് കൂടെ കേറിയതും അവൾടടുത്ത ഡയലോഗു വന്നു…

“”….കൂടുതല് സന്തോഷിയ്ക്കൊന്നുമ്മേണ്ട.... ആദ്യത്തെ അമ്പത് കിലോമീറ്ററു ഞാനോടിയ്ക്കും... പിന്നെ നീയോടിയ്ക്കണം… പാവല്ലേന്നു കരുതീട്ടാ… ഏറ്റല്ലോ..?? പറ്റിയ്ക്കല്ലും..!!”””

“”…ആാാഹ്… നോക്കാം..!!”””_ ഞാനെങ്ങും തൊടാത്തമാതിരി പറഞ്ഞപ്പോൾ അവളൊരീണത്തിൽ തലകുലുക്കി…

ഇല്ലേൽ

💬 Comments

View all comments