Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കൊണ്ടുപോയി...
""...നിനക്കു നിന്റാരേങ്കിലും വിളിച്ചുപറയണോങ്കി പറഞ്ഞോ... നാളെ രെജിസ്ട്രോഫീസിവെച്ച് നിന്റെമോന്റെ കല്യാണമാ..!!"""_ ഹോളിലേയ്ക്കു കയറിയപാടെ അമ്മയോടുത്തരവുപോലെ
വിളമ്പരംപുറപ്പെടുവിച്ച തന്തപ്പടിയെ ഞാൻ വിശ്വാസംവരാണ്ടൊന്നുനോക്കി...
ഇങ്ങേർക്കിതെങ്ങനെ സാധിയ്ക്കുന്നെന്നാണ്...
""...നാളെയോ..?? മറ്റെന്നാളെന്നു പറഞ്ഞിട്ട്..!!"""_ മീനാക്ഷിപറഞ്ഞുള്ളറിവിൽ
ഞാനെടുത്തടിച്ചുകൊണ്ടാണ് തിരക്കിയത്...
ഉടനെ,
""...കണ്ടില്ലേടീ... ഞാനപ്പഴേ പറഞ്ഞില്ലേ, അവളോടെപ്പറഞ്ഞാ ഇവനറിയോന്ന്... നെനക്കിപ്പൊ ബോധ്യായില്ലേ..??"""_ ഭാവംമാറിയ തന്തപ്പടി അമ്മയോടുചോദിച്ചശേഷം എന്റെനേരേ തിരിഞ്ഞു...
""...ഞങ്ങക്കപ്പഴേയറിയായ്രുന്നു... ഡേറ്റുപറഞ്ഞുകഴിഞ്ഞാ നിങ്ങളു രണ്ടുങ്കൂടിയതു
മൊടക്കാമ്പ്ലാനിടോന്ന്... അതോണ്ടാണവളോട് രാജീവൊരു നൊണപറഞ്ഞേ... ഇന്നിനിയിപ്പൊ
വീട്ടിച്ചെല്ലുമ്പഴേ അവളും സത്യമറിയൂ..!!"""_ അങ്ങേരെന്നെനോക്കി പുച്ഛച്ചിരി
ചിരിയ്ക്കുമ്പോഴും എന്താ ഇതിന്റൊക്കെയാവശ്യമെന്നുകൂടി എനിയ്ക്കു മനസ്സിലായില്ല...
അച്ഛന്റെ വീരവാദംപറച്ചിലുകേട്ട് അമ്മയും ചെറിയമ്മയും പരസ്പരംനോക്കുമ്പോൾ ഇതൊന്നുംകേട്ടുനിൽക്കാൻകൂടി താല്പര്യമില്ലാതെ കീത്തു മുറിയിലേയ്ക്കു പോയി...
""...അല്ലേ വിളിച്ചൊന്നുമ്പറേണ്ട... വിളിച്ചാപ്പിന്നെ ചോദ്യായി പറച്ചിലായ്,
അവസാനമെല്ലാമ്പറേണ്ടി വരും... അതോണ്ടിനീപ്പൊ അറിയുമ്പറിഞ്ഞാമതി..!!"""_ അച്ഛൻ
വീണ്ടുമമ്മയോടുത്തരവിറക്കി...
അമ്മയാണേലെല്ലാം തലകുലുക്കി സമ്മതിയ്ക്കുവേം ചെയ്തു...
അന്നെല്ലാരും പിരിഞ്ഞുപോയപ്പോൾ അക്കൂട്ടത്തിൽ ശ്രീയും മറുകണ്ടം ചാടുന്നതുകണ്ടു
ഞാനൊന്നുഞെട്ടി...
അവനോടെന്തേലുമൊരു വഴി ചോദിയ്ക്കാമെന്നു കരുതിനിന്നയെന്നെ
ഞെട്ടിച്ചുകൊണ്ട്,
""...ശ്രീക്കുട്ടാ...
രെജിസ്ട്രാറെയൊന്നൂടെ വിളിച്ചു
ചോദിക്കണോടാ..??"""_ ന്നുള്ള എന്റെതന്തപ്പടിയുടെ ചോദ്യമാണ് കാര്യങ്ങളുടെ
കിടപ്പുവശമേറെക്കുറേ മനസ്സിലാക്കിച്ചത്...
""...വേണ്ട... ഞാൻവിളിച്ചു പറഞ്ഞിട്ടുണ്ട്..!!"""_ എന്നുള്ളവന്റെ
മറുപടികൂടികേട്ടപ്പോൾ എനിയ്ക്കുണ്ടായ ഞെട്ടലിന് കയ്യുംകണക്കുമില്ല...
പിന്നൊന്നും ചോദിക്കാതെ, അവന്റൊരു ന്യായീകരണവും കേൾക്കാൻനിൽക്കാതെ ഞാൻ
റൂമിലേയ്ക്കുചെന്ന് എന്റെ തുണിയെല്ലാംവാരി ബാഗിലാക്കി...
ഇത്രയൊക്കെയെന്നെ പൂട്ടാൻ പ്ലാനിട്ടസ്ഥിതിയ്ക്ക് അതൊന്നു കാണണോലോ...
കല്യാണത്തലേന്നു മുങ്ങിക്കഴിഞ്ഞാലുറപ്പായും
അവൾടെ വീട്ടുകാർടെമുന്നിൽ എന്റെതന്ത ചീയും...
പോരാത്തേന് നാട്ടുകാരുടെമുന്നിൽ
മുഴുവൻ നാണങ്കെട്ടുനാറിയാ മീനാക്ഷി വല്ലോ കടുങ്കൈയും ചെയ്യേം ചെയ്യും...
അതുമല്ലെങ്കിൽ കൂടെനടന്നിട്ട് കാലുവാരിയ, ഈ പ്രശ്നങ്ങൾ മൊത്തമുണ്ടാക്കിയ ആ
അവന്തന്നെ കെട്ടട്ടെയവളെ... അതല്ലേയതിന്റെ ന്യായം..??_ നടക്കുമോയില്ലയോ
എന്നുറപ്പില്ലാഞ്ഞിട്ടും മനക്കോട്ടയ്ക്കുമാത്രം കുറവുണ്ടായില്ല...
അങ്ങനൊളിച്ചോടാനായി എല്ലാം സെറ്റാക്കിവെച്ച് കിടന്നതു
💬 Comments
View all comments