0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

അവൾക്കൊപ്പമ്പോയ് പൊറുക്കുന്നോ..??
എന്തുവേണേലുമായിയ്‌ക്കോ... അല്ലേലും മനുഷ്യനെ നാണങ്കെടുത്താനാണല്ലോ
എല്ലാവർക്കുന്താല്പര്യം..!!"""_ അവൻ വീണ്ടുമവന്റച്ഛനെനോക്കി പറഞ്ഞശേഷം തിരികെ
വണ്ടിയിലേയ്ക്കുകയറിയപ്പോൾ മീനാക്ഷിയുടെ വിങ്ങിപ്പൊട്ടിയുള്ള കരച്ചിൽകേട്ടിട്ടുപോലും അവൾടെ പപ്പയോമമ്മിയോ തിരിഞ്ഞുനോക്കീല...

എങ്കിലും സാരിതുമ്പുകൊണ്ടൊന്നു
മുഖംതുടച്ചിട്ട് വണ്ടിയിലേയ്ക്കുകയറുന്ന രേവുആന്റിയുടെ പിൻരൂപംമാത്രം
മതിയായ്രുന്നു അവരും കരയുകയാണന്ന് തെളിയിയ്ക്കാൻ...

സംഗതിയവൾടെ വീട്ടുകാരവളെ ഉപേക്ഷിച്ചതാന്നുള്ളറിവും അതിനൊപ്പമുള്ള മീനാക്ഷിയുടെകരച്ചിലും കണ്ടപ്പോൾ എവിടെയൊക്കെയോ ഒരുസന്തോഷം...

...നീ കരയണോടീ കരയണം...
നീയത്രയ്ക്കുമ്മേണ്ടിയാ എന്നെയിട്ടൂമ്പിച്ചത്..!!_ ഞാൻ മനസ്സിൽ പിറുപിറുത്തുകൊണ്ട്
ഞങ്ങടെ കാറിനടുത്തേയ്ക്കു നടക്കുമ്പോൾ അമ്മയുംചെറിയമ്മയും അമ്മായീമൊക്കെ ചേർന്നവളെ ആശ്വസിപ്പിയ്ക്കുന്നുണ്ടായ്രുന്നു...

ഞാൻ കാറിലേയ്ക്കുകയറി അധികംതാമസിയാതെ മീനാക്ഷിയുമെന്റടുക്കൽ ബാക്ക്സീറ്റിലായിവന്നിരുന്നു...

അവളടുത്തായ്രുന്നതേ എന്റെശരീരം മൊത്തത്തിൽ വിറയ്ക്കാൻതുടങ്ങി...

ഒരുമാതിരി ജഡത്തിനു കാവലിരിയ്ക്കുന്നയവസ്ഥ...

അവൾടെ സാമീപ്യംപോലുമെന്നിൽ
വല്ലാത്തൊരസ്വസ്തതയുണ്ടാക്കിയപ്പോൾ ഞാൻ പുറത്തേയ്ക്കുനോക്കി
വീർപ്പുമുട്ടലടക്കി...

ഇടയ്ക്കിടെയവളു മൂക്കുപിഴിയുന്നതും കണ്ണുതുടയ്ക്കുന്നതുമൊക്കെ ഇടംകണ്ണാൽ കാണുന്നുണ്ടായ്രുന്നെങ്കിലും വണ്ടിയിൽമുഴുവനായും
നിശബ്ദത കളിയാടി...

വീട്ടിനുമുന്നിൽ വണ്ടിവന്നുനിന്നതും നമുക്കുംമുന്നേ അവിടെന്നുപോന്ന അമ്മയും
ചെറിയമ്മയും അമ്മായിയും കീത്തുമൊക്കെകൂടി ഞങ്ങളെ പ്രതീക്ഷിച്ചു വീട്ടുപടിയ്ക്കൽ
നിൽപ്പുണ്ടായ്രുന്നു...

ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങിയപാടെ നിലവിളക്കുമായി അമ്മയും താലവുമായി ചെറിയമ്മയും
പടിയ്ക്കലേയ്ക്കിറങ്ങി...

കീർത്തുവാകട്ടെ കുഷ്ഠരോഗികൾ വീട്ടിലേയ്ക്കു കയറിവരുന്നഭാവത്തിൽ ഞങ്ങളെ അറപ്പോടെ നോക്കിനിന്നു...

മീനാക്ഷിയാണെങ്കിലൊരു
ഭാവവ്യത്യാസവുമില്ലാതെ അതുംമേടിച്ചകത്തേയ്ക്കു കയറിയതും എന്റടുക്കൽനിന്ന ശ്രീ എന്നെമെല്ലെ തോണ്ടിചോദിച്ചു;

""...വളയിട്ടില്ലല്ലോടാ..??"""

""...ഞാനൊരു വളിയിട്ടാ മതിയാവോ..??"""_ കലിപ്പടക്കിക്കൊണ്ടുള്ളയെന്റെ ചോദ്യംകേട്ടതുമവന്റെ മുഖംചുളിഞ്ഞു...

പിന്നെ നേരേയെന്റെ റൂമിലേയ്ക്കുചെന്നു ഡ്രെസ്സുംമാറി പുറത്തേയ്ക്കുവന്നപ്പോൾ ഒരുകാര്യം പറയാമെന്നുമ്പറഞ്ഞാ നാറിയുംകൂടെക്കൂടി...

ഇനിയവന്റെ ന്യായീകരണമെന്താന്നറിയാമല്ലോന്നു കരുതി ആ നട്ടുച്ചവെയിലത്തു
ഞാനവനേംകൊണ്ടു ഗ്രൗണ്ടിൽചെന്നിരുന്നു...

""...എടാ... നീയിത്രയ്ക്കുമ്മേണ്ടി ടെൻഷനടിയ്ക്കാനെന്തിരിയ്ക്കുന്നു..?? ഇതൊക്കെ ചീളുകേസല്ലേ... വിട്ടുകള..!!"""_ എന്തുചെയ്യണമെന്നറിയാതെ വരമ്പത്തിരുന്നു നഖംകടിച്ചയെന്നോട് ഒന്നും സംഭവിയ്ക്കാത്തമട്ടിലവൻ പറഞ്ഞതുമെനിയ്ക്കങ്ങോട്ടു
വിറഞ്ഞുകേറി;

""...എടാ മൈരേ... ദേ... ഒരുമാതിരി ഊമ്പിയ വർത്താനമ്പറയല്ലും... ചീള്കേസെന്ന്...
നീയിത്രയ്‌ക്കൊക്കെ പ്ലാനിങ്നടത്തീതീ കല്യാണം നടത്താമ്മേണ്ടിയല്ലേ..?? പിന്നെ നീ

💬 Comments

View all comments