Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
ചോദിച്ചതും കാര്യംമനസ്സിലാകാതെ അവളെന്നെ നോക്കി...
“”...ഞാനെന്തോ വിടണോന്ന്..??”””
“”...അല്ല... നെനക്കു ശ്വാസമ്മുട്ടുവാണേ നീയല്ലേ ശ്വാസംവിടണ്ടേ... അല്ലാണ്ട് ഞാനാണോ വിടേണ്ടേന്ന്..!!”””_ ഞാൻ സംഗതിവിശദീകരിച്ചതും അവളെന്നെ വല്ലാത്തഭാവത്തിൽ നോക്കി...
“”...എന്റെ കൈരണ്ടും കൂട്ടിക്കെട്ടി ഏതേലും പൊട്ടക്കെണറ്റി കൊണ്ടിടാമ്പറ്റോ നെനക്ക്..??”””_ അവളുടെയാ കിടപ്പിലുള്ള ചോദ്യംകേട്ടതും കണ്ണുംമിഴിച്ച് ഞാനവളെനോക്കി...
“”...അല്ല... നിന്റെയീ ചളികേട്ട് ഇഞ്ചിഞ്ചായി മരിയ്ക്കുന്നേലും ഭേദം ഒറ്റയടിയ്ക്കങ്ങു തീരോലോ... പോരാത്തേന് കൊറച്ചു വെള്ളോങ്കുടിയ്ക്കാം..!!”””_ അവളെന്നെനോക്കി ആക്കിചിരിച്ചശേഷം ശക്തിയായി പിടിച്ചുതള്ളിയതും ഞാനവളുടെ വശത്തേയ്ക്കുചെരിഞ്ഞു...
എന്നിട്ടു വീണ്ടും ചാടിയെഴുന്നേൽക്കാനൊരുങ്ങീതും അവളെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു...
“”...ഒന്നടങ്ങിക്കിടക്കെടാ... എനിയ്ക്കു നല്ലൊറക്കമ്മരുവാ... ഞാനൊന്നറങ്ങിക്കോട്ടേ..!!”””_ അവൾ സ്വരത്തിൽ ദൈന്യതകലർത്തി കണ്ണുകളടച്ചു...
എന്നാലുറങ്ങിക്കോട്ടേന്നു
കരുതി അവളുടെ മേത്തുനിന്നും കൈയെടുത്തു തിരിഞ്ഞുകിടക്കാൻ തുടങ്ങിയതും അവളെന്റെ കയ്യിലൊറ്റപിടുത്തം...
എന്നിട്ട് ഒരു കണ്ണുതുറന്നെന്നെ കള്ളനോട്ടവുംനോക്കി... കൂട്ടത്തിലൊരു കള്ളച്ചിരിയും...
""...ദേ... നീയൊറങ്ങാണ്ടു കെടന്നേച്ച് ഞാനൊറങ്ങാൻ സമ്മതിച്ചില്ലെന്നാണം പറഞ്ഞാലെന്റെ
വിധമ്മാറൂട്ടോ... അതോണ്ട് മര്യാദയ്ക്കു കെടന്നൊറങ്ങടീ..!!"""
""...ഇല്ലേലെന്തോ ചെയ്യും..??"""
""...ഇല്ലേലോ..?? ഇല്ലേലെന്തു ചെയ്യണോന്നു നെനക്കറിയണോ..??"""_ ചോദിച്ചുകൊണ്ട് ഞാനൊരു വെകിടചിരി ചിരിച്ചതും കാര്യംപന്തിയല്ലെന്നു കണ്ട മീനാക്ഷി, ങ്ഹൂന്നൊരു മൂളലുംമൂളി ഷട്ടറിട്ടപോലെ കണ്ണുകൾ മൂടുകയായിരുന്നു...
അങ്ങനെ കുറച്ചുനേരം അവളെയും നോക്കിക്കിടന്ന ഞാനുമെപ്പോഴോ ഉറങ്ങിപ്പോയി...
ഫോൺ മുഴങ്ങിയപ്പോളാണ് പിന്നെ ഞാനെഴുന്നേൽക്കുന്നത്...
അപ്പോഴേയ്ക്കും നേരം വെളുത്തിരുന്നു...
“”...ആരാടാത്..?? ഒന്നൊറങ്ങാങ്കൂടി സമ്മയിയ്ക്കാണ്ട്..!!”””_ കണ്ണുപോലും തുറക്കാതെ ചെരിഞ്ഞു കിടക്കുന്നതിനിടയിൽ മീനാക്ഷി തിരക്കി...
“”...ശ്രീക്കുട്ടനാ..!!”””_ ഫോണിന്റെ ഡിസ്പ്ളേയിൽനോക്കി ഞാൻപറഞ്ഞതും,
“”...അല്ലേലുമവനേ ഇങ്ങനിട്ടു ദ്രോഹിയ്ക്കുള്ളൂ..!!”””_ എന്നുമ്പറഞ്ഞവൾ തിരിഞ്ഞ് തലയിണയിലേയ്ക്കമർന്നു...
“”...മ്മ്മ്.! തൊലെ..!!”””_ ക്രാസിയിലേയ്ക്കു ചാരിക്കൊണ്ട് ഫോണെടുത്തതും കോളുകട്ടായി...
തിരിച്ചുവിളിച്ചപ്പോൾ ബിസിടോണും...
അതോടെ ഉറങ്ങാനുള്ള മൂഡ്പോയ ഞാൻ എഴുന്നേറ്റു മുഖവുംകഴുകി നേരേ കിച്ചനിലേയ്ക്കു നടന്നു...
പെട്ടെന്നുതന്നെ രണ്ടു കോഫിയുമുണ്ടാക്കി ബെഡ്റൂമിലേയ്ക്കെത്തുമ്പോൾ ഒരു ബോധോമില്ലാണ്ടുറങ്ങുവാ
💬 Comments
View all comments