0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.2K

താഴെയെത്തുമ്പോൾ അമ്മയും കീത്തുവും ഹോളിൽത്തന്നുണ്ട്…

ഞങ്ങളെ കണ്ടതുമമ്മ മീനാക്ഷിയോടായി ചോദിച്ചു:

“”…എന്താ മോളേ വൈകീത്..?? ഇപ്പൊപ്പോയാ മതിയോ…??”””

“”…അതിനു സമയത്തിനുങ്കാലത്തിനും പോണോങ്കി പഠിയ്ക്കാമ്പോണോർക്കാ ചിന്തവേണം…. ഇതതല്ലല്ലോ ചിന്ത….!!”””_ അമ്മയുടെ ചോദ്യത്തിനു ഞങ്ങളെ കുത്തിക്കൊണ്ടു കീത്തുവിന്റെ മറുപടിയെത്തി…

കോപ്പ്… ഞാനും മീനാക്ഷീങ്കൂടി റൂമിക്കെടന്നു കുത്തിമറികയാർന്നെന്നാ കക്ഷീടെവിചാരം…

ധർമ്മജൻ പറയുമ്പോലെ നെനക്കസൂയയില്ലാത്തോണ്ടു കൊഴപ്പല്ലേട്ടോ... എന്നമട്ടിൽ കീത്തൂനെ നോക്കുമ്പോൾ മാതാശ്രീടെ വിലക്കവളെ തേടിയെത്തി:

“”…നീയൊന്നു മിണ്ടാണ്ടിരുന്നേ കീത്തൂ… ആവശ്യോല്ലാത്തേടത്തു വർത്താനമ്പറയല്ലെന്നു നിന്നോടെ ഞാൻ പറഞ്ഞിട്ടൊണ്ട്…!!”””_ എന്നും പറഞ്ഞവൾടെ വായടപ്പിച്ച മമ്മി,

“”…എന്നിട്ടു മോളു പറ… എന്താ വൈകീത്…??”””_ എന്നും ചോദിച്ചുകൊണ്ടു മീനാക്ഷീടെ നേരേ തിരിഞ്ഞു…

പക്ഷേ കീത്തുവപ്പോഴും വിടാൻ കൂട്ടാക്കീരുന്നില്ല,

“”…ആ ചുണ്ടേന്നൊലിയ്ക്കുന്ന തേനങ്ങു തൂത്തുകള… അല്ലേ തൊണ്ടക്കുഴീലെറുമ്പു കേറും…!!”””_ എന്നുംപറഞ്ഞമ്മയെ രൂക്ഷമായി നോക്കിയ കീത്തൂനെ കണ്ടപ്പോൾ ചിരിയാണു വന്നത്…

സംഗതി മീനാക്ഷിയെ കൊഞ്ചിയ്ക്കുന്നതൊന്നും കക്ഷിയ്ക്കത്ര രസിയ്ക്കുന്നമട്ടില്ല…

പക്ഷേ ഇത്തവണമ്മ കീത്തൂനെ പാടെ ഉപേക്ഷിച്ചുകൊണ്ടു ചോദ്യമാവർത്തിയ്ക്കുന്ന മട്ടിൽ മീനാക്ഷിയെ നോക്കി...

“”…അതമ്മേ… ഇന്ന്… ഇന്നെനിയ്ക്കു ഡ്യൂട്ടിയില്ല… ജെസ്റ്റ് പ്രിൻസിപ്പാളിനൊന്നു കണ്ടാ മാത്രമ്മതി… സസ്പെൻഷന്റെ കാര്യമൊന്നു സംസാരിയ്ക്കണം... അത്രേയുള്ളൂ… അതോണ്ടു ഞാനാ സിദ്ധൂന്റോടെ പറഞ്ഞേ, വെപ്രാളോന്നുമ്മേണ്ട… കുറച്ചു വൈകിയൊക്കെപ്പോവാന്ന്..!!”””_ അവളമ്മയ്ക്കുള്ള മറുപടി കൊടുക്കുമ്പോഴും എന്നെ കടക്കണ്ണിൽ നോക്കുന്നുണ്ടായ്രുന്നു…

ഇനി ഉള്ളകാര്യം പറഞ്ഞാൽ ഞാങ്കൂടെ ചെന്നില്ലേലോന്നു കരുതിയാവും അവളങ്ങനെ പറഞ്ഞത്…

ആവുമെന്നൊന്നുമല്ല… അതോണ്ടു തന്നെയാ.!

“”…ഓ… അങ്ങനെ…! എന്നാ നിങ്ങളിരിയ്ക്ക്… ഞാങ്കഴിയ്ക്കാനെടുക്കാം..!!”””_ മീനാക്ഷീടെ കൈയ്ക്കുപിടിച്ചു സോഫയിലേയ്ക്കു ചൂണ്ടിപറഞ്ഞുകൊണ്ടമ്മ അടുക്കളയിലേയ്ക്കു നടന്നതും,

“”…ആ…! പെട്ടെന്നെടുത്തുവെയ്… വെശന്നിട്ടു പാടില്ല..!!”””_ എന്നും പറഞ്ഞുകൊണ്ടു ഞാനുമമ്മയ്ക്കു പിന്നാലെ ചെന്നു…

ഉടനെതന്നെ മീനാക്ഷിയെന്റെ കൈയ്ക്കു ചാടിപ്പിടിച്ചു…

അതിനു സംശയഭാവത്തോടവളെ നോക്കിയപ്പോൾ,

“”…പോണവഴിയ്ക്കു

💬 Comments

View all comments