0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.2K

രസം.!

“”…എന്റെ സിദ്ധൂ… അതിനവരൊക്കെ വേറെ ഡിപ്പാർട്ട്മെന്റാ… വെറുതെന്തോത്തിനാ അവരെക്കൂടി..??”””_ അവരെ വിളിച്ചതിനോടു വലിയ താല്പര്യമില്ലാതെ ആതിര ചോദിച്ചപ്പോൾ,

“”…പിന്നേ.. ഒരു ഡിപ്പാർട്ട്മെന്റ്… ഇതൊക്കെന്നാണുണ്ടായത്…?? ഇനിയെന്റെ മീനൂട്ടീടെ കല്യാണങ്കഴിഞ്ഞതറിയാത്തവരായി ഇവിടെയാരും കാണരുത്... അല്ലേ മീനൂട്ടീ..??”””_ ഉള്ളിലെ ചെകുത്താൻ ചിരിയുടെ ഒരുവശംമാത്രം പുറമേ കാണിച്ചുകൊണ്ടു ഞാൻ ചോദിയ്ക്കുമ്പോൾ, നിന്ന നിൽപ്പിലുരുകിപോയാൽ മതിയെന്ന അവസ്ഥയായിരുന്നു മീനാക്ഷിയ്ക്ക്…

വിളിച്ചോണ്ടു വന്നുമ്പോയി…

അങ്ങനെ അവിടെക്കണ്ട സർവമാനപിള്ളേരേം വിളിച്ചുകൂട്ടിക്കൊണ്ടാണ് ഞാൻ കാന്റീനിലേയ്ക്കു പോയത്…

നാണോംമാനോമൊക്കെ പണ്ടേ ശനിയാഴ്ചവരുന്ന തമിഴനു തൂക്കിവിറ്റതുകൊണ്ട് ഇതൊക്കെ നമുക്കെന്തെന്ന മട്ടിലായിരുന്നു ഞാൻ…

ക്യാന്റീനിൽ ചെന്നുകേറിയപാടെ അവളുമാരെന്തോഡർ ചെയ്യണമെന്നു തമ്മിൽത്തമ്മിൽ പ്ലാൻചെയ്യുന്നതുംനോക്കി നഖംകടിച്ചുനിന്ന മീനാക്ഷിയെ കണ്ടപ്പോളൊരു കൗതുകം...

“”…അതേ… പിന്നെ ട്രീറ്റാന്നു കരുതിയാരും പിശുക്കുവൊന്നുമ്മേണ്ട… വേണ്ടപോലെ കഴിച്ചോട്ടോ…!!”””_ ആ കൗതുകത്തെയടിസ്ഥാനമാക്കി ഡയലോഗങ്ങുചെന്നതും അവളുമാർക്കതൊരു ഹരമായി…

“”…അതുപിന്നെ പറയണോ സിദ്ധൂ… ഇവളേ… ഇവളെയങ്ങനെ വെറുതേന്നും വിടാമ്പറ്റത്തില്ല... നിക്കാഹു കഴിഞ്ഞാപ്പിന്നെ പഠിക്കാമ്പറ്റത്തില്ലാന്നും പറഞ്ഞെന്റെ നിക്കാഹുകൂടി മാറ്റിവെപ്പിച്ചോളായിവള്… പാവമെന്റിക്ക… നിക്കാഹു കഴിയാനിനീം രണ്ടുകൊല്ലം കഴിയൂല്ലോന്നോർത്തെടങ്ങേറായി നടക്കുവാ…!!”””_ കല്യാണം മാറ്റിവെയ്ക്കപ്പെട്ടതിലുള്ള കടുത്തദുഃഖത്തോടെ തട്ടം പറഞ്ഞുനിർത്തിയതും, മീനാക്ഷീടെ കോളേജിലെ വിലകളയാങ്കിട്ടിയ അവസരമായിട്ടാണതെനിയ്ക്കു തോന്നീത്...

“”…അയ്യോ… അതപ്പോളുള്ളതായിരുന്നല്ലേ…?? സോറീട്ടോ… ഞാങ്കരുതീതിവളെന്നെ മൂപ്പിയ്ക്കാമ്മേണ്ടി വെറുതെ പറഞ്ഞതെന്നാ…!!”””_ ഞാൻ നൈസിനു വീണ്ടുമതിന്റിടേൽ ഇടങ്കോലിട്ടു…

“”…ഇവളെന്തു പറഞ്ഞൂന്ന്…??”””_ കൊണ്ടുവെച്ച ചിക്കൻബിരിയാണിയുടെ പ്ലേറ്റടുത്തേയ്ക്കു വലിച്ചുകൊണ്ടവൾ തിരക്കി...

“”…ഒരു ദെവസമെവളെന്നോടു വിളിച്ചപ്പോ പറയുവാ ക്ലാസ്സിലൊരുത്തീടെ നിക്കാഹൊറപ്പിച്ചു; എന്നാ ഞാനതു മാറ്റിവെയ്ക്കാമ്പറഞ്ഞൂന്ന്…. അതെന്തിനാന്നു ചോദിച്ചപ്പോ പറയുവാ, അവളു കെട്ടിപ്പോയാലെനിയ്ക്കും കെട്ടണോന്നൊക്കെ തോന്നൂന്ന്… ശോ.! ഇതിലും വ്യക്തമായിട്ടെങ്ങനാ ഞാന്നിങ്ങളോടിതൊക്കെ പറക…??”””_ നാണിച്ചു വലഞ്ഞതുപോലെ ഞാൻമുഖം മറച്ചുകൊണ്ടുപറഞ്ഞപ്പോൾ ഉരുകിയൊലിച്ച മട്ടിലായിരുന്നു മീനാക്ഷി…

എന്തു ചെയ്യണമെന്നോ… അതിനെങ്ങനെ മറുപടി പറയണമെന്നോ അറിയാതെ ചുറ്റുംനോക്കി

💬 Comments

View all comments