Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]
നോക്കീട്ടവളു മൂഞ്ചണ്ട.!
ആ ചിന്ത മനസ്സിൽ കിടന്നോണ്ടാവും, അന്നെന്തോ പറ്റിയെന്നറിയില്ല, എത്ര കുളിച്ചിട്ടുമൊരു തൃപ്തിതോന്നിയില്ല...
മേത്തൊക്കെയെന്തോ ചെളി പറ്റിപ്പിടിച്ചപോലെ...
അതുകാരണം തലേദിവസമടിച്ചിട്ടൊരു ടാങ്കു വെള്ളമ്മുഴുവൻ ഞാൻ കുളിച്ചുതീർത്തു…
എന്നിട്ടും വെള്ളത്തോടുള്ളാസക്തി തീരുന്നില്ലെന്നേ...
മാത്രോമല്ല, അങ്ങോട്ടു ബാത്ത്റൂംവിട്ടിറങ്ങാനും മനസ്സനുവദിയ്ക്കുന്നില്ല...
എന്തിനേറെ പറയുന്നു, അന്നു സമയങ്കളയാമ്മേണ്ടി ഞാനിട്ടിരുന്ന തുണിയും മുടിതോർത്തിയ
ടവലുംവരെ അലക്കിയിട്ടു...
അതും കൈകൊണ്ട്...
വാഷിങ്മെഷീനിലൊക്കെയിട്ടാൽ ചിലപ്പോ നൂല് വലിഞ്ഞാലോ..??
അങ്ങനെ പരമാവധി ലാഗുംവരുത്തി ഞാൻ പുറത്തേയ്ക്കു വരുമ്പോൾ എന്നെ കൊല്ലാനുള്ള കലിപ്പിൽനിൽപ്പുണ്ട് മീനാക്ഷി...
എന്നാലാ അവസ്ഥയിലവൾക്കു സംയമനം പാലിയ്ക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല…
സങ്കടവും ദേഷ്യവുമെല്ലാങ്കൂടി ഒരുമിച്ചായപ്പോൾ അവളെന്നെ ദയനീയമായിനോക്കി വിരലിന്റെ ഞെട്ടയൊടിച്ചു…
അപ്പോഴേയ്ക്കും അവൾക്കരികിലെത്തിയ ഞാൻ ക്ലോക്കിലേയ്‌ക്കൊന്നു കണ്ണുപായിച്ചശേഷം പറഞ്ഞു:
“”…അയ്യേ…. ഒൻപതരേയായുള്ളൂ… ഇതെന്താപ്പിങ്ങനെ..?? മ്മ്മ്.! ക്ലോക്കിന്റെ ബാറ്ററി മാറിയിടാനുള്ള സമയമായീ..!!”””
“”…അപ്പൊ നീയെന്നെ മനഃപൂർവം ലേറ്റാക്കിയ്ക്കുവാല്ലേ, കഷ്ടങ്കിട്ടോടാ… പ്ലീസ് ഒന്നു പെട്ടെന്നുവാടാ..!!”””_ വലിച്ചെറിഞ്ഞ ഷാൾ വീണ്ടുമെടുത്ത് മാറ്മറച്ചുകൊണ്ടവൾടെ ദയനീയസ്വരം...
അതിന്,
“”…ഇതീക്കൂടുതൽ എനിയ്‌ക്കെന്തു കഷ്ടങ്കിട്ടാനാ..??”””_ എന്നും പിറുപിറുത്തുകൊണ്ട് ഞാൻ അലമാരയിൽനിന്നുമൊരു ബ്ലാക്ക് ഷേർട്ടെടുത്തു...
“”...അയ്യേ... മൊത്തഞ്ചുളുങ്ങിപ്പോയി... ആ അയൺബോക്സെവടെ..??”””
“”…അപ്പൊയിനി ഷർട്ടുമയൺ ചെയ്യണോ..??”””
“”…ആം… ഞാനെവടെപ്പോയാലും ഷർട്ടൊക്കെ അയൺ ചെയ്തേച്ചാപോണേ… അല്ല ഞാനെന്തോത്തിനാ ഇതൊക്കെ നിന്നോടുപറയുന്നേ..??”””_ അവളെയൊരു പുച്ഛത്തോടെനോക്കി ടേബിനു മുകളിലിരുന്ന അയൺ ബോക്സു കയ്യിലെടുത്ത്, ആ ടേബിലേയ്ക്കുതന്നെ ഷർട്ടുവിരിച്ചു…
“”…ഞാഞ്ചെയ്തു തരാന്നപ്പോഴേ പറഞ്ഞയല്ലേ... അപ്പൊ വേണ്ടാന്നു പറഞ്ഞിട്ട്..??”””_ എന്റെ പ്രവർത്തികളത്രയുംനേരം നോക്കിക്കൊണ്ടു നിന്നയവൾ അതുചോദിയ്ക്കുമ്പോൾ മനസ്സിലെ ദയനീയത വാക്കുകളിൽ സ്പഷ്ടമായിരുന്നു...
“”…അതു നീ.! എന്റെ ഷർട്ടേ… എന്റെ ഷേർട്ട് നിത്യബ്രഹ്മചാരിയാ... അതോണ്ടവന് പെണ്ണുങ്ങളു തൊടുന്നതിഷ്ടാവില്ല... ചെലപ്പോളിക്കിളിയാവും..!!”””_ അവൾടെ മുഖത്തുനോക്കാതെ പറഞ്ഞുകൊണ്ടു തേപ്പുതുടർന്നപ്പോൾ മീനാക്ഷി കട്ടിലിലേയ്ക്കു
💬 Comments
View all comments