Chapter Title : എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]
അതോടെ ഒരുകാര്യമുറപ്പായി… കാര്യങ്ങളെല്ലാം അവരുമറിഞ്ഞെന്ന്...
ചെറിയമ്മ ബാങ്കിൽപോയതിനാൽ അന്നാരുമെന്നെ കഴിയ്ക്കാൻവിളിച്ചില്ല…
നാണോമ്മാനോമില്ലേലും അന്നത്തെ ദിവസം വിളിക്കാതെചെന്നു തിന്നാനുള്ള മടികൊണ്ട് ഞാനന്നു മുറിയിൽനിന്നു പുറത്തേക്കിറങ്ങിയുമില്ല…
കട്ടിലിൽതന്നെ കിടന്നു… പക്ഷേ വൈകുന്നേരമായപ്പോൾ സ്വയമിറങ്ങേണ്ടി വന്നു…
അവളു തിരിച്ചു വന്നയുടനെ അമ്മവന്നെന്നെ ആട്ടിയിറക്കിയപ്പോൾ…
“”…രാത്രീലല്ലാതെ ഇവളുള്ളപ്പോൾ നിന്നെയീമുറീ കണ്ടുപോവരുത്…!!”””_ എന്റെ സ്വന്തം മുറിയിൽനിന്നെന്നെ ആട്ടിയിറക്കിയപ്പോൾ അമ്മ പറഞ്ഞയാ വാക്കുകളേക്കാളേറെയെന്നെ തളർത്തിയത് അതുകേട്ടപ്പോൾ അവളുടെ മുഖത്തുവിരിഞ്ഞ വിജയച്ചിരിയാണ്…
“”…അപ്പോൾ രാത്രീലല്ലാതെ അമ്മേം അച്ഛന്റെ മുറീക്കേറൂലേ…??”””_ ചോദിച്ചുതീർന്നതും പുറംപൊളിയെയൊന്നു കിട്ടി...
കൂട്ടത്തിൽ,
“”…എറങ്ങിപ്പോടാ…!!””_ എന്നൊരു ഗർജ്ജനവും…
“”…ഓ… അപ്പോൾ ഉടയന് അടുപ്പിലും തൂറാന്ന്…!!”””_ പറഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ കസേര വലിച്ചെടുക്കുന്ന മമ്മിയെയാണ് കണ്ടത്…
പിന്നൊറ്റയോട്ടമായിരുന്നു…
അതുകണ്ടു പൊട്ടിച്ചിരിച്ചുനിന്ന മീനാക്ഷിയെപ്പോലും കാര്യമാക്കാതെ…
അങ്ങനെ പിന്നീടുള്ള മൂന്നുനാലു ദിവസങ്ങളിലും ഇതുതന്നെ ആവർത്തിച്ചു…
മീനാക്ഷി റൂമിലെത്തുമ്പോൾ ഞാനേതു വിധേനയും പുറത്തുചാടും…
ആദ്യ രണ്ടുദിവസം അമ്മ പുറത്തുചാടിച്ചതാണെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ സ്വന്തമായി ചാടുവാർന്നു…
അവളോടു മിണ്ടാണ്ടു നടന്നിട്ടോ, അവൾടെ മുന്നെപ്പോയ് നിൽക്കാണ്ടിരുന്നിട്ടോകൂടി എന്റെ മനസ്സിലവളോടുള്ള വെറുപ്പിൽ കാര്യമായൊരു ചലനവുമുണ്ടായില്ല…
സാധാരണ സിനിമയിലും സീരിയലിലുമൊക്കെ കാണുമ്പോലെ ഒട്ടുമിഷ്ടമല്ലാത്ത രണ്ടുവ്യക്തികളെ പരസ്പരം കൂട്ടിക്കെട്ടുമ്പോൾ, നേരമിരുട്ടി വെളുത്തുടൻ റൊമാൻസ് കളിയ്ക്കാൻ ജീവിതമാരോ എഴുതിയ തിരക്കഥയൊന്നുമല്ലല്ലോ…??!!
ഇനിയങ്ങനാണേൽക്കൂടി വല്ലവനും പറയുന്നതുകേട്ടു സ്വഭാവംമാറ്റാൻ സിദ്ധാർത്ഥിനു സൗകര്യമുണ്ടായ്രുന്നില്ല.!
എന്നാലന്നത്തെയാ സംഭവത്തിനുശേഷം ശ്രീയുമെന്നോടു സാമാന്യം വ്യക്തമായൊരകൽച്ചയാണു പുലർത്തീത്…
“”…നീയവളോടെന്തോ കോപ്പു കാട്ട്യാലും എനിയ്ക്കൊരു മൈരൂല്ല… പക്ഷേ.. കൂടനടന്നെന്നെ വെറുമൂമ്പനാക്കണ്ടായ്രുന്നു… നിങ്ങളൊന്നിച്ചെന്നു തുറന്നുപറഞ്ഞാ ഞാനെന്താ പിടിച്ചു തിന്നുവായ്രുന്നോ..??'””_ പറഞ്ഞു സമാധാനിപ്പിയ്ക്കാനായി ചെന്ന എനിയ്ക്കുകിട്ടിയ മറുപടിയിതായ്രുന്നു….
എന്റെല്ലാ അവസ്ഥേമറിയുന്നവനോട്, ഇതെല്ലാമവൾടെ നാടകമാണെന്നു പറഞ്ഞുനോക്കിയെങ്കിലും രക്ഷയില്ലാർന്നു…
അവൾടഭിനയത്തിൽ പൂർണ്ണമായും വിശ്വസിച്ചില്ലേലും അതുവെച്ചൊരു കൺഫ്യൂഷനുണ്ടാക്കിയെടുക്കാൻ മീനാക്ഷിയ്ക്കു
💬 Comments
View all comments