Chapter Title : എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]
പഠിയ്ക്കാമ്മിടൂല… എന്റെ മുന്നെയിരുന്നു പഠിച്ചുപോവരുത്… എന്നിട്ടിപ്പെന്തോപറ്റി…??”””_ കളിയാക്കിക്കൊണ്ടുള്ളവൾടെയാ ചോദ്യവും മാന്യമായി ഞാൻ നിരസിച്ചപ്പോൾ സാധനമെന്റെ പിന്നാലെവന്നു...
“”…എന്താന്നും മിണ്ടാത്തേ…??വല്ലോക്കെ പറേന്നേ… ഇല്ലേ വായേലെട്ടുകാലി വലകെട്ടും…!!”””_ തലേന്നുവരെ ഞാന്തളിച്ചു നിന്നപ്പോൾ മൊണ്ടിയടിച്ചു നടന്നവളാ… ഞാനൊന്നടങ്ങീന്നു കണ്ടപ്പോൾ തലേക്കേറാൻ നോക്കുന്നേ...
എന്നാലവളെയൊന്നു രൂക്ഷമായ്നോക്കി എന്റെല്ലാവിധ തളർച്ചയും പ്രകടമാക്കിക്കൊണ്ട് ബാത്ത്റൂമിലേയ്ക്കു കേറുമ്പോൾ,
“”…ഞാനല്ലേലുമെന്തിനാ ഇവനോടൊക്കെ സംസാരിയ്ക്കാമ്പോണേ..??”””_ എന്നുമ്പറഞ്ഞവൾ പൂട്ടിക്കെട്ടിവെച്ചിരുന്ന പെട്ടിയ്ക്കടുത്തേയ്ക്കു നടന്നു…
അതുംകാര്യമാക്കാതെ കുളിയ്ക്കാനായി ബക്കറ്റിലേയ്ക്കു വെള്ളംപിടിയ്ക്കുമ്പോൾ,
“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല…!!”””_ എന്നുംപാടിക്കൊണ്ടുവന്ന് ബാത്ത്റൂമിന്റെഡോറിൽ രണ്ടടി...
…പൊലയാടിമോള്.! വേണ്ടാ വേണ്ടാന്നുവെയ്ക്കുമ്പോൾ തലേക്കേറി തൂറുവാ… ഇന്നാ കൊതംവെട്ടി ഞാനുപ്പിലിടും…!
ക്ഷമയുടെ നെല്ലിപ്പലകയിളകിയ ഞാനൊരു ടവലുമെടുത്തുടുത്തു ബാത്ത്റൂമിന്റെ പുറത്തുചാടിയപ്പോൾ തുറന്നുവെച്ച പെട്ടിയിൽനിന്നും ഡ്രെസ്സുതപ്പുന്ന തിരക്കിലാർന്നു മീനാക്ഷി…
ഡോറുതുറന്ന ശബ്ദംകേട്ടു തിരിഞ്ഞുനോക്കുമ്പോൾ ഉഗ്രകോപത്തോടെന്നെ കണ്ടപ്പോൾ ചുണ്ടിന്റെകോണിലൊരു ചിരിയും ചാലിച്ചുകൊണ്ടു വീണ്ടുമവളാ നശിച്ചപാട്ട് പാടാൻതുടങ്ങി...
പിന്നെ കണ്ട്രോള് ചെയ്യാൻ എന്നെക്കൊണ്ടായില്ല…
തിരിച്ചു ബാത്ത്റൂമിലേയ്ക്കുകേറി ബക്കറ്റിൽപിടിച്ചുവെച്ച വെള്ളവുമായി ഞാൻ പാഞ്ഞിറങ്ങി…
എന്താണു സംഭവിയ്ക്കാൻ പോണതെന്നുള്ള ചെറിയൊരു സൂചനപോലുമവൾക്കു കിട്ടുന്നേനുമുന്നേ ബക്കറ്റിലെവെള്ളംമുഴുവൻ ഞാനാ തുറന്നുവെച്ചിരുന്ന ട്രോളിബാഗിനുള്ളിലേയ്ക്കു ചെരിച്ചിരുന്നു…
മൊത്തംതുണിയേയും നല്ല വെടിപ്പായ് നനച്ചുകൊണ്ടു വെള്ളം നിലത്താകെ പടർന്നൊഴുകിയപ്പോൾ നടന്നതു വിശ്വാസംവരാത്ത ഭാവത്തിലവളെന്നെ നോക്കി… പിന്നെ വീടൊന്നു കുലുങ്ങുമാറുച്ചത്തിലൊരു നിലവിളിയായിരുന്നു…
നിലവിളിയ്ക്കൊപ്പമെന്റെ കഴുത്തേൽ കൈയെത്തിച്ചാഞ്ഞു തള്ളീതും പെട്ടെന്നുള്ളാക്രമണമായതിനാൽ നിലകിട്ടാതെ ഞാൻ കട്ടിലിലേയ്ക്കു മലർന്നുവീണു…
എന്നാലപ്പോഴും പിടിവിടാതെന്റെ പിന്നാലെ കട്ടിലിലേയ്ക്കു ചാടിക്കേറിയ മീനാക്ഷി മലർന്നുവീണ എന്റെ വയറ്റിനിരുവശവും കാലുകളിട്ടുകൊണ്ട് കഴുത്തേൽപിടിച്ചു ഞെക്കി…
അണ്ണൻതമ്പിയിലെ സുരാജേട്ടന്റെ ക്ലോസ് ഇനഫുമായി ഞാനും.!
അപ്പോഴാണ് നിലവിളികേട്ട് അമ്മയും കീത്തുവും മുറിയിലേയ്ക്കോടിപ്പിടഞ്ഞെത്തീത്…
മുറിയിലേയ്ക്കു കേറീതും അവരു കാണുന്ന കാഴ്ച, വയറ്റിലിരുന്നെന്റെ കഴുത്തിനുപിടിച്ചു കുലുക്കുന്ന മീനാക്ഷിയെയാണ്…
പെട്ടെന്നാണമ്മേടെ മുഖഭാവംമാറീതും
💬 Comments
View all comments