Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
ആ പറഞ്ഞുവന്നതു പൂർത്തിയാക്കാനാവാതെ കിതച്ചുകൊണ്ടവൾ തേങ്ങിയപ്പോൾ, ഇതിനൊരവസാനമില്ലേന്ന മട്ടിൽ ചെറിയമ്മയെന്നെ നോക്കി ദഹിപ്പിച്ചു…
എന്നിട്ടു മീനാക്ഷിയെ ആശ്വസിപ്പിയ്ക്കാനായി ചേർത്തുപിടിച്ചു…
“”…മീനൂ… മോളേ… നീ… നീയൊന്നു സമാധാനപ്പെട്…!!”””
“”…ഞാൻ… ഞാനെങ്ങനാ… എങ്ങനാ ചെറീമ്മേ സമാധാനപ്പെടുന്നേ…?? ഇവനിത്രയൊക്കെ കാണിച്ചിട്ടും ഇവനൊരാണെന്നു കരുതിയല്ലേ ചെറീമ്മേ ഞാനിവനൊപ്പമൊരു മുറീക്കഴിഞ്ഞേ…?? എന്നിട്ട്… എന്നിട്ടിവൻ…”””_ എന്റെ നേരേ വിരലുചൂണ്ടിക്കൊണ്ടു മീനാക്ഷി ഏങ്ങിയേങ്ങി കരഞ്ഞപ്പോൾ ചെറിയമ്മ അവൾടെമുഖം മാറിലേയ്ക്കു ചേർത്തമർത്തി അഴിഞ്ഞുകിടന്ന മുടിയിലും പുറത്തുമായി തടവി ആശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചു…
എന്നിട്ടെന്നെ നോക്കി,
“”…നീയിവടെ ഇതെന്തൊക്കെയാടാ കാട്ടിക്കൂട്ടുന്നേ..?? നെനക്കു പ്രാന്താണാ…??”””_ എന്നൊരു ചോദ്യവുമിട്ടു…
ഉടനെ ഞാൻ മുഖം കുനിച്ചുകൊണ്ടു കള്ളലക്ഷണത്തിൽ,
“”…ഞാനതിനൊന്നും ചെയ്തില്ല…!!”””_ എന്നു പറയേണ്ട താമസം, ചെറിയമ്മയുടെ നെഞ്ചിൽകിടന്ന് എങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്ന മീനാക്ഷി, അവരെയും തള്ളിമാറ്റി ഭദ്രകാളിയെപ്പോലെ എന്റെ നേരേയവതരിച്ചു…
അഴിഞ്ഞുവീണ മുടി പകുതി മുഖത്തെ മറച്ചുകിടക്കുമ്പോഴും അവൾടെ കണ്ണുകളിലെ തീയെന്നെ ഭയപ്പെടുത്തി…
ആ ഭയമൊന്നു വിട്ടുമാറിയതിനു മുന്നേ അവളുടെ കൈയെന്റെ കരണത്തു വീഴുകയുംചെയ്തു…
നല്ല സ്വയമ്പനൊരെണ്ണം…
അതുകിട്ടിയപാടെ ഒരുകാര്യത്തിൽ തീരുമാനമായി, ഇനിയാ ഡോറിന്റെ ഭാഗത്തു നിൽക്കാൻ കഴിഞ്ഞിട്ടും കാര്യമില്ല, ഇറങ്ങിയോടാൻ വീടിന്റെ റൂട്ട്മാപ്പുപോലും മറന്നുപോയിരുന്നു...
“”…നീ… നീയൊന്നും ചെയ്തില്ലാല്ലേ…?? പറേടാ നാറീ… നീയെന്നൊന്നും ചെയ്തില്ലേന്ന്…??”””_ ഒന്നു കിട്ടിയതിന്റെ മൂളൽ അവസാനിയ്ക്കുമ്മുന്നേ അവളെന്റെയുടുപ്പിൽ പിടിച്ചു കുലുക്കിക്കൊണ്ടു വീണ്ടുമൊന്നുകൂടി തന്നു…
ആ സമയം അവളിൽനിന്നൊരടി പാഴ്സലായി വരുമെന്നുള്ള ഊഹമില്ലാത്തതിൽ ചെറുത്തുനിൽപ്പ് അസ്ഥാനത്തായി പോയി…
അവളു കൈനീട്ടി തന്നതൊക്കെ കിട്ടിയയിടം കൊണ്ടു തടുക്കേണ്ടി വന്നപ്പോൾ, ചെറിയമ്മയാണാ സാധനത്തിനെ പിടിച്ചുവലിച്ച് എന്നിൽനിന്നും മാറ്റിയത്…
എന്നിട്ടുമവൾടെ കയ്യെന്റെയുടുപ്പിൽ ചുറ്റിട്ടു പിടിച്ചിരുന്നു...
“”…മീനൂ… നീയൊന്നടങ്ങ്… നമുക്കെല്ലാത്തിനും വഴിയുണ്ടാക്കാം… വാ…!!”””_
ചെറിയമ്മയൊരു വിധത്തിൽ പിടിച്ചുവലിച്ചു മാറ്റിയപ്പോഴും
💬 Comments
View all comments