0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.9K

മുഖഭാവം കണ്ടതും എന്തു പറയണമെന്നറിയാതെ വിക്കിയ മീനാക്ഷിയെ, ഒന്നും പറയാൻ സമ്മതിയ്ക്കാതെ ചെറിയമ്മ കയ്യെടുത്തു തടഞ്ഞു…

“”…എനിയ്ക്കൊന്നും കേൾക്കണ്ട… ഞാൻ… ഞാൻ നിന്നെക്കുറിച്ചിങ്ങനൊന്നുമല്ല കരുതീരുന്നേ…?? നീ ഞങ്ങടെ മുന്നിക്കിടന്നെന്തെല്ലാമാ കാട്ടിക്കൂട്ടിയെ…?? നെനക്ക്… നെനക്കെങ്ങനെയാടീ ഇത്രേം അധഃപതിയ്ക്കാൻ സാധിച്ചേ…??”””_ വാക്കുകൾക്കു പിന്നാലെ വാക്കുകൾകൊണ്ടു ചെറിയമ്മയവളെ ക്രൂശിയ്ക്കാൻ തുടങ്ങിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ മീനാക്ഷി വീണ്ടും പൊട്ടിപ്പോയി…

ഉടനെ ഞാൻകേറി കേസുപിടിച്ചു,

“”…ഇവളിവടെക്കിടന്നീ പട്ടിഷോമുഴുവനും കാണിച്ചപ്പഴേ ഞാമ്പറഞ്ഞതാ… ഇവളെ നമ്പരുതെന്ന്… എന്നിട്ടിപ്പെന്തായി വലിച്ചുപോയാ…??”””_ ചെറിയമ്മയുടെ നേരേനിന്നു
ഞാനതു ചോദിച്ചപ്പോൾ പുള്ളിക്കാരിയ്ക്കു മറുപടിയുണ്ടായില്ല…

അപ്പോഴേയ്ക്കും ഞാൻ തുടർന്നിരുന്നു…

“”…നിങ്ങക്കറിയാവോ, ഇവളുണ്ടല്ലോ… ഈ മറ്റവള്…
ഇവളീ വീട്ടിലുവന്നുകേറിയ അന്നുതൊട്ടേ എന്നെയിട്ടൂഞ്ഞാലാട്ടാൻ തുടങ്ങീതാ… നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിലുമൊത്തമെന്നെ നാണംകെടുത്തി… കോളേജിലും പോവാൻവയ്യാണ്ടാക്കി… ചെറിയമ്മയ്ക്കറിയോ തോളിൽകൈയിട്ടു നടന്ന മഹേഷുപോലും അവന്റെ പെങ്ങടെ കല്യാണത്തിനെന്നെ വിളിച്ചില്ല… ആരാ കാരണം..?? ഈ പുന്നാരമോള്… എന്നിട്ടവള് പറയുവാ എന്നെ കല്യാണത്തിനു വിളിയ്ക്കാത്തത് ഞാനാ പെണ്ണിന്റെ ഷഡ്ഡീം ബ്രായുമടിച്ചുമാറ്റോന്നു കരുതീട്ടാന്ന്… അങ്ങനെപറഞ്ഞയിവളെ
ഞാനെന്താ സ്വീകരിച്ചു പുരപ്പുറത്തിരുത്തണോ…??”””_ എന്റെയാ ചോദ്യംകൂടികേട്ടതും ചെറിയമ്മയുടെ മുഖം ചുളിഞ്ഞു…

ഞാനും മഹേഷുമായുള്ള കൂട്ടെന്താണെന്നും അവന്റെ അനിയത്തീടെ കല്യാണനിശ്ചയത്തിനു രാത്രിയിൽ അവിടെ കിടന്നതിന്റെ പേരിൽ അച്ഛന്റെ വായീന്നു കേട്ടതിനെല്ലാം സാക്ഷിയായിരുന്നതു കൊണ്ടും അതൊന്നും ചെറിയമ്മയ്ക്കു ദഹിയ്ക്കില്ലെന്നെനിയ്ക്കുറപ്പായിരുന്നു…

“”...സത്യത്തിലെനിയ്ക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ… നിങ്ങളിതെന്തൊക്കെയാ പിള്ളേരേയീ കാട്ടിക്കൂട്ടുന്നെ…?? നിങ്ങൾക്കെങ്ങനെയാ ഇങ്ങനൊക്കെ ചിന്തിയ്ക്കാനും പ്രവർത്തിയ്ക്കാനും കഴിയണേ…??”””_ പിന്നെ മീനാക്ഷിയുടെ നേരേ തിരിഞ്ഞ്,

“”…നീയൊന്നുമില്ലേലും ഒരു ഡോക്ടറല്ലേ കൊച്ചേ… ആ നിനക്കുമിത്രേക്കെ സംസ്കാരേയുള്ളോ…??”””_
എന്നുകൂടി ചോദിച്ചപ്പോൾ മീനാക്ഷിയ്ക്കു പറയാൻ വാക്കുകളുണ്ടായില്ല…

അപ്പോഴേയ്ക്കും റേപ്പു ചെയ്യപ്പെട്ടൊരു വിക്ടിമാണു താനെന്നുകൂടി അവളു മറന്നെന്നു തോന്നുന്നു...

“”…എന്റെ ചെറിയമ്മേ… ഇവളിതല്ല…

💬 Comments

View all comments