Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
നിന്നെ അത്രയ്ക്കിഷ്ടായിരുന്നു… കീത്തൂനെപ്പോലെ തന്നെയാ ചേട്ടൻ നിന്നെയും കണ്ടേ… അതോണ്ടാ നീ നാട്ടുകാരുടെ മുന്നില് നാണങ്കെടരുതെന്നു കരുതി അപ്പോൾത്തന്നങ്ങനെ തീരുമാനിച്ചതും…!!”””_
എന്നെക്കൂടി പറഞ്ഞു സമാധാനിപ്പിയ്ക്കാനായി സ്വന്തംഭാഗം ന്യായീകരിച്ചുകൊണ്ടതുകൂടി ചെറിയമ്മ കൂട്ടിച്ചേർത്തതും മീനാക്ഷി പിന്നെയും വിങ്ങിപ്പോയി…
അതിനി എന്റെ അച്ഛനുമവളെ അത്രയ്ക്കു സ്നേഹിയ്ക്കുന്നുണ്ടെന്നു ബോധ്യമായതുകൊണ്ടാണോ ആവോ..??!!
“”…ദേ… മതീട്ടോ… ഇപ്പൊത്തന്നൊരുപാടു കരഞ്ഞു… ഇനീം കരഞ്ഞു വല്ലസുഖോമുണ്ടാക്കി വെയ്ക്കണ്ട….!!”””_
കസേരയിൽകിടന്ന അവളുടെ ഷോളെടുത്തു മുഖം തുടച്ചുകൊടുക്കുന്നതിനിടയിൽ ചെറിയമ്മ പറഞ്ഞപ്പോൾ അവളിതിൽപ്പരമില്ലാത്ത സ്നേഹത്തോടെ ചെറിയമ്മയെ നോക്കുന്നുണ്ടായിരുന്നു...
“”…എന്തായാലും നടന്നതൊക്കെ നടന്നു… ഇനി മോളതൊക്കെ മറന്നു നല്ല കുട്ടിയായിരിയ്ക്കൂട്ടോ…!!”””_
മുഖമെല്ലാം ഒപ്പിയെടുത്തശേഷം കവിളിലൊന്നു തട്ടിക്കൊണ്ടു ചെറിയമ്മ പറഞ്ഞപ്പോൾ,
“”…ഇല്ല ചെറീമ്മേ… അങ്ങനൊന്നും ഞാനിതു മറക്കത്തില്ല… എന്നെ കെട്ടിയിട്ടു റേപ്പു ചെയ്തയിവനെ അങ്ങനെ വെറുതെവിടാൻ ഞാനുദ്ദേശിയ്ക്കുന്നില്ല… മീനാക്ഷിയാരാന്നു ഞാനവനെ അറിയിയ്ക്കാൻ പോണതേയുള്ളൂ…!!”””_
പൂച്ചക്കുഞ്ഞിനെപ്പോലെ ചെറിയമ്മയോടു ചൊതുങ്ങിയിരുന്ന് അവളെന്നെ വീണ്ടും വെല്ലുവിളിയ്ക്കാൻ തുടങ്ങീപ്പോൾ അത്രയുംനേരമെല്ലാം കണ്ടുംകേട്ടും നിന്നയെനിയ്ക്കു വിറഞ്ഞങ്ങോട്ടു വന്നു…
എന്നാലവൾടെ വെല്ലുവിളിയ്ക്കു മറുപടി കൊടുക്കുന്നതിനു മുന്നേ വേണ്ടെന്ന ഭാവത്തിൽ ചെറിയമ്മ കണ്ണുകാണിച്ചതു കൊണ്ടു മാത്രം തൽക്കാലം ഞാനടങ്ങി…
“”…എന്റെ മീനൂട്ടീ… നീയൊന്നടങ്ങിയേ… ഒന്നൂല്ലേലും നീയിവനെക്കാളും മൂന്നുനാലു വയസ്സിനു മൂത്തതല്ലേ…?? അതിന്റെയൊരു പക്വതയെങ്കിലും നീ കാണിയ്ക്കടീ പെണ്ണേ…!!”””_
ഒന്നുകൂടിയവളെ ചേർത്തുപിടിച്ചുകൊണ്ട് ചെറിയമ്മ പറഞ്ഞതും അവളു മലർന്നു ചെറിയമ്മയുടെ മുഖത്തേയ്ക്കു നോക്കി...
അപ്പോൾ ചെറിയമ്മ തുടർന്നു,
“”…മാത്രോല്ലാ… ഇവനെക്കാളും ബുദ്ധീം വിവരോം പഠിപ്പുമൊക്കെയുള്ളവളല്ലേ നീയ്… അപ്പൊ നീയെങ്കിലുമിതൊക്കെ കണ്ടറിഞ്ഞുവേണ്ടേ ചെയ്യാൻ..??”””_
ചെറിയമ്മയൊരു ചോദ്യഭാവത്തോടെ നോക്കീതും അവരെന്താണുദ്ദേശിയ്ക്കുന്നതെന്നു വ്യക്തമാകാതെ മീനാക്ഷി അവരെത്തന്നെ നോക്കിയിരുന്നു...
“”…മോളൊന്നാലോചിയ്ക്ക്… ഇപ്പൊത്തന്നെ ഈ കാര്യങ്ങളൊക്കെ പുറത്തറിയുവാണേൽ ആർക്കാ നാണക്കേട്… മോൾക്കോ അതോ ഇവനോ…??”””_ ചെറിയമ്മ
💬 Comments
View all comments