Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
പരമാവധി നാറുവേം ചെയ്തു… ദാ… ഇപ്പൊയിതും നടന്നു… ഇനിയിപ്പോളെന്താ ബാക്കിയുളേള…?? നടക്കാനുള്ള മൊത്തം നടന്നില്ലേ…?”””_ ശേഷം, അവൾടെ മുഖം കൈയിലേയ്ക്കെടുത്ത്,
“”…മോളൊന്നു ചിന്തിച്ചുനോക്കിയ്ക്കേ… ഈ ചെറീമ്മയ്ക്കറിയാം.. മോളെക്കൊണ്ടതത്ര പെട്ടെന്നൊന്നും നടക്കൂലാന്ന്… എങ്കിലും ചെറീമ്മ നിങ്ങടെ നല്ലയ്നുവേണ്ടിയാ പറേണേ… ഇത്രേക്കെയായ സ്ഥിതിയ്ക്കു രണ്ടുപേരുമൊന്ന് അഡ്ജസ്റ്റ്ചെയ്…!!”””
അതുകൂടെ കൂട്ടിച്ചേർത്തു പ്രതീക്ഷയോടെ പുള്ളിക്കാരി മീനാക്ഷിയെ നോക്കുമ്പോൾ അവിടെ ഫുൾ ആശയക്കുഴപ്പം…
എന്നാലൊരു തരിപോലും കുഴപ്പവുമില്ലാതിരുന്ന ഞാൻ,
“”…അതൊന്നും നടക്കത്തില്ല… ഇവളെയിനീം സയിയ്ക്കാനെനിയ്ക്കു പറ്റത്തില്ല…!!”””_ എന്നങ്ങോട്ടു തുറന്നടിച്ചു പറഞ്ഞതു മാത്രമേയോർമ്മയുള്ളൂ…
കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു കരണം തീർത്തൊന്നു തന്നു, ചെറിയമ്മ…
കൂട്ടത്തിൽ,
“”…കന്നംതിരിവു മുഴുവനും കാണിച്ചിട്ടുനിന്നു ന്യായമ്പറയുന്നോടാ നീ…?? ചെയ്യാനൊളേളക്കെ നീ ചെയ്തില്ലേടാ… ഇനി വേറെ വല്ലവന്റേം തലേക്കൂടിയിതിനെ കെട്ടിവെയ്ക്കണോടാ നിനക്ക്…?? പറേടാ…!!”””_
മീനാക്ഷിയെ ചൂണ്ടിയങ്ങനെ കൂടി കൂട്ടിചേർത്തപ്പോൾ ഒരുനിമിഷമെന്റെ വായടഞ്ഞു…
അതുകണ്ടതും അത്രയുംനേരം മരണവീട്ടിലെന്നപോലിരുന്ന മീനാക്ഷിയ്ക്കൊരു സന്തോഷമൊക്കെ വന്നു…
എന്നെ നോക്കിയൊരാക്കിയ ചിരി കൂടായപ്പോളൊരു കാര്യമുറപ്പായി, മോൻ ചത്താലും വേണ്ടില്ല… മരുമോൾടെ കണ്ണീരു കണ്ടാൽ മതീന്നു പറഞ്ഞു കേട്ടിട്ടുള്ളതു സത്യമാണെന്ന്…
അല്ലേലങ്ങനൊരവസ്ഥയിൽ എനിയ്ക്കു തല്ലുകിട്ടുമ്പോളവൾ ചിരിയ്ക്കോ…??!!
“”…അതിനു ഞാമ്മനപ്പൂർവ്വം ചെയ്തതല്ലല്ലോ…”””_ ചെറിയമ്മേടെ തല്ലും ഡയലോഗും അതിനെന്നെ കളിയാക്കിയുള്ള മീനാക്ഷിയുടെ ചിരികൂടിയായപ്പോൾ മൊത്തത്തിൽ പൊളിഞ്ഞ ഞാൻ അടികിട്ടിയ കവിളും പൊത്തിപ്പിടിച്ചുകൊണ്ടു ചെറിയമ്മേടെ നേരേ ചാടി…
“”…ഇവളെന്നെക്കൊണ്ട് ചെയ്യിച്ചതല്ലേ…?? ഞാനെന്റെ പരമാവധി ഈ ശവത്തിന്റെ മുന്നിലു വരാതൊഴിഞ്ഞു നടന്നതാ… എന്നിട്ടിങ്ങോട്ടു വന്നു ചോദിച്ചു വാങ്ങുമ്പോളെന്തോ ചെയ്യേണ്ടേ…?? നാട്ടുകാർടേം വീട്ടുകാർടേം മുന്നിലും കോളേജിലുമൊക്കെ നാറീതു പോട്ടേന്നു വെയ്ക്കാം… എന്നാലിവളു കാരണം ശ്രീയെന്നോടു മിണ്ടീട്ടെത്ര ദിവസായെന്ന് ചെറിയമ്മയ്റിയോ..?? ഞാന്നേരത്തേ പറഞ്ഞില്ലേ, മഹേഷിന്റനിയത്തീടെ കല്യാണത്തിനുപോലുമെന്നെ വിളിച്ചില്ലെന്ന്… അതിനാരാ കാരണം…?? ഇവള്…
💬 Comments
View all comments