0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.9K

മീനാക്ഷി കിടക്കുന്നതുകൊണ്ട് റൂമിനകത്തേയ്ക്കു കയറാതെ വാതിൽക്കലായി നിൽക്കുകയായിരുന്നു ശ്രീ…

എന്നെക്കണ്ടതും അവന്റെ മുഖത്തു പെട്ടെന്നൊരു കുറ്റബോധവും എന്നെ ഫേസ് ചെയ്യാനൊരു ചമ്മലുമൊക്കെയുള്ളതു പോലെ തോന്നിച്ചു…

എന്തായാലും ശ്രീയെക്കുറിച്ചു ഞാൻ ചെറിയമ്മയോടു പറഞ്ഞതൊക്കെ അവരവനോടു ചോദിയ്ക്കുമെന്നുറപ്പുള്ളതിനാൽ എനിയ്ക്കതിൽ വല്യ ആശ്ചര്യമൊന്നും തോന്നിയില്ല…

“”…ഡാ… എനിയ്ക്കു നിന്നോടൊന്നു സംസാരിയ്ക്കണം…!!”””_
അവനെ കണ്ടിട്ടും വലിയ ഭാവമാറ്റമൊന്നും കാണിയ്ക്കാതെ വന്നപ്പോൾ ശ്രീയിങ്ങോട്ടു പറഞ്ഞു…

“”…മ്മ്മ്…!!”””_ കണ്ണാടിയ്ക്കു മുന്നിൽനിന്നും തലയൊന്നുകൂടി തോർത്തിക്കൊണ്ടു ഞാനതിനു മൂളുമ്പോൾ മൂടിപ്പുതച്ചു കട്ടിലിൽകിടന്ന മീനാക്ഷി, തല ക്രാസിയിലേയ്ക്കു ചാരിവെച്ചുകൊണ്ടു ഞങ്ങളെ മാറിമാറി നോക്കുന്നുണ്ടായിരുന്നു…

സംഗതി പേർസണലായി പറയാനാണു വന്നതെങ്കിലും ഞാനതു ഗൗനിയ്ക്കുകയോ മീനാക്ഷിയൊട്ടു പുറത്തേയ്ക്കു പോകയോ ചെയ്യാതെ വന്നപ്പോൾ വന്നകാര്യമവിടെ വെച്ചു പറയാൻ ശ്രീ നിർബന്ധിതനായി…

“”…ഡാ… സത്യത്തിലാ പൂറൻ നിന്നെയിന്നലെ കല്യാണംവിളിച്ചില്ലെന്നു ഞാനവിടെ വെച്ചാടാ അറിയണേ…!!”””

“”…മ്മ്മ്…!!”””_ അവൻ സ്വന്തം നിരപരാധിത്വം തെളിയിയ്ക്കാനായി പറഞ്ഞപ്പോൾ, ഞാനതിനു നിസാരമട്ടിലൊന്നു മൂളി…

ഞാനെന്റെ നിരപരാധിത്വം തെളിയിയ്ക്കാൻ ചെന്നപ്പോൾ അവൻ മൂളിയതിലും കുറച്ചുകൂടി ഘനത്തിൽ…

അവന്റെ വാക്കുകളെ ഞാനത്ര നിസാരമാക്കുമെന്നവൻ ചിന്തിച്ചിട്ടുണ്ടാവില്ല… അതാണ്‌ കുറച്ചു സമയമവൻ മൗനംപൂണ്ടതും…

എന്നിട്ടും ഞാൻ ശ്രെദ്ധിയ്ക്കാതെ വന്നപ്പോൾ അവൻതന്നെ പറഞ്ഞു തുടങ്ങി…

“”…എടാ… നീയുമിവളും തമ്മിലൊരു റിലേഷനുമില്ലാന്നു പറഞ്ഞിട്ടു പെട്ടെന്നിവൾടെ വായിൽനിന്നങ്ങനൊക്കെ കേട്ടപ്പോൾ നീയെന്നെയും ഒളിയ്ക്കാനൊക്കെ തുടങ്ങീന്നു ഞാനങ്ങു കരുതിപ്പോയി… അതിന്റെ ദേഷ്യത്തിലാടാ ഞാൻ…”””_
അവനൊന്നു വാക്കുകൾ മുറിച്ചു…

ശേഷം,

“”…പിന്നെ പിറ്റേന്നു വല്യമ്മകൂടങ്ങനൊക്കെ പറഞ്ഞപ്പോൾ നീയെന്നെ പറഞ്ഞു പറ്റിയ്ക്കുവാർന്നൂന്നു ഞാങ്കരുതിപ്പോയി… പോരാത്തേനന്നത്തെ സങ്കടങ്കൊണ്ടു കോളേജിലുവെച്ചു ഞാനിതേപ്പറ്റിയവന്മാരോടു പറഞ്ഞപ്പോൾ.. അവരാപറഞ്ഞേ നിനക്കിവളോടു നേരത്തേ റിലേഷനുണ്ടെന്നും നീയെന്നെ ചതിയ്ക്കുവാന്നും… അതിനവന്മാർ, അന്നു
കോളേജിപ്പോയപ്പോൾ നിങ്ങളവിടെ കാട്ടീതും പകരമ്മീട്ടാനായ് ഹോസ്റ്റലിക്കേറീതും

💬 Comments

View all comments