0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

മാമനെന്തേലും കാര്യത്തിനിങ്ങോട്ടു വന്നിട്ടുണ്ടേലല്ലേ പിള്ളേരറിയൂ…!!”””_ അതു പറയുമ്പോൾ അമ്മയുടെ മുഖത്തെന്തോ ഇഷ്ടക്കേടുള്ളതു പോലെ തോന്നി…

എന്നാലതിനുള്ളുത്തരം അപ്പോൾത്തന്നമ്മയുടെ വായിൽനിന്നും വീഴുകേം ചെയ്തു…

“”…അന്നുതന്നെ കീത്തൂന്റെ നിശ്ചയത്തിനെന്തോരം വിളിച്ചതാ… എന്നിട്ടാ നടക്കാമ്മേലാത്ത അമ്മായിമാത്രാ വന്നേ…!!”””_
അതു പറഞ്ഞതോടെ കീത്തൂന്റെ എൻഗേജ്മെന്റിനു വരാത്തതിലുള്ള കലിപ്പാണമ്മയ്ക്കെന്നു മനസ്സിലായി…

“”…അതിനു രശ്മീടെ നിശ്ചയംവിളിച്ചിട്ടു നീ പോയോ…?? ഇല്ലല്ലോ…?? എന്നിട്ടു നിന്റമോൾടെ ചടങ്ങിനവരു വരണോന്ന്… നടന്നതുതന്നെ…!!”””_
ചെറിയമ്മേടെയാ മറുപടി ചെല്ലേണ്ട താമസം, അമ്മയടങ്ങി…

അതുകേട്ടതും മീനാക്ഷിയും ശ്രീക്കുട്ടിയും മുഖത്തോടു മുഖംനോക്കി അമർത്തി ചിരിയ്ക്കുന്നുണ്ടായിരുന്നു…

“”…അതേ… നിങ്ങളെന്തോത്തിനാ എന്നെ വിളിച്ചേന്നു പറ…!!”””_
അവരുടെയിടയിൽ നിൽക്കാനുള്ള അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടാണ് ഞാനതു പറഞ്ഞത്…

“”…എടാ… നമ്മടെ രശ്മീടെ കല്യാണമാ മറ്റെന്നാള്…!!”””_

അതീ രശ്മിയെന്നു പറയുന്നത്, അമ്മയുടെ മൂത്തമാമനായ മാധവമേനോന്റെ കൊച്ചുമോളാണ്…

സത്യത്തിലീ പറയുന്ന ടീംസിനെയൊന്നും കണ്ടയോർമ്മപോലും ഞങ്ങൾക്കില്ല…

എന്നിട്ടാണാ ക്വട്ടേഷനും പിടിച്ചോണ്ടു പെണ്ണുമ്പിള്ള വന്നേക്കുന്നേ…

കാര്യത്തിന്റെ പോക്കെങ്ങോട്ടേയ്ക്കാണെന്നു മനസ്സിലായെങ്കിലും ഞാനതു പുറമേ കാണിയ്ക്കാതെ ചോദിച്ചു...

“”…അയ്ന്…??”””

“”…അയ്നൊന്നൂല്ല… നീയിവളേങ്കൂട്ടിയാ കല്യാണത്തിനു പോണം… അത്രന്നെ…!!”””_
അവർക്കൊപ്പമിരുന്നു ചായ കുടിക്കുകയായിരുന്ന മീനാക്ഷിയെച്ചൂണ്ടി ചെറിയമ്മ പറഞ്ഞപ്പോൾ ഞാനവരെയൊന്നിരുത്തി നോക്കി…

കെട്ട്യോനും കെട്ട്യോളും തമ്മിലുള്ള പ്രശ്നം തീർക്കാനുള്ള ക്ലീഷേ ഉടായിപ്പുമായിട്ടിറങ്ങീതാണ് പെണ്ണുമ്പിള്ള…

കണ്ണിൽകണ്ട സീരിയലും സിനിമേമെല്ലാം വലിച്ചുവാരി കണ്ടിട്ടു നടക്കുവാ…

അതു പറയാൻകാരണം, ഇതുമാത്രമല്ല…
ഇതിനിടയിൽത്തന്നെ മീനാക്ഷിയുടെ കയ്യിൽ ചായ കൊടുത്തയച്ചും ഒരുമിച്ചിരുത്തി ഫുഡ് കഴിപ്പിയ്ക്കാനുമൊക്കെ കക്ഷിയൊത്തിരി ശ്രെമിച്ചു നോക്കീതാ…

പക്ഷേ സ്വന്തം വീട്ടീന്നു കഞ്ഞിവെള്ളംപോലും കുടിയ്ക്കില്ലെന്ന വാശിയുള്ളതുകൊണ്ടു പ്ലാൻസെല്ലാം എട്ടുനിലയിൽ മൂഞ്ചിപ്പോയെന്നു മാത്രം…

എന്നാലമ്മയും കീത്തുവും വീട്ടിലില്ലാത്ത സമയത്തൊരിയ്ക്കൽ ചെറിയമ്മ പിടിച്ചപിടിയാലെന്നെ കഴിയ്ക്കാനിരുത്തീതാ, കയ്യിലൊരു വടിയൊക്കെയായ്ട്ട്...

എന്നിട്ടു മീനാക്ഷിയോടു പോയ് ഫുഡെടുത്തിട്ടു വരാനും

💬 Comments

View all comments