Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
തത്തയെപ്പറഞ്ഞു പഠിപ്പിയ്ക്കുമ്പോലെ നിന്റടുക്കെപറഞ്ഞത്... ഇനീം നിങ്ങളിതിന്റെപേരിൽ തല്ലുകൂടാനാണുദ്ദേശമെങ്കില് എന്റെകാര്യം മറന്നേക്ക്... ഞാനിനിയങ്ങോട്ടു വരുന്നില്ല..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തു ചെറിയമ്മ...
""...എന്റെ ചെറിയമ്മേ... അതിനു ഞാമ്പറേണതു നിങ്ങളൊന്നു കേക്ക്... ഞാൻ..."""
""...എനിയ്ക്കൊന്നും കേക്കണ്ട... മര്യാദയ്ക്കു ഞാമ്പറേണതനുസരിച്ചോ... പോയിട്ടാ പെണ്ണിന് എത്രയാന്നുവെച്ചാലരിയിട്ടു കൊട്... പെട്ടെന്നാവട്ടേ..!!"""_ ഞാൻ പറഞ്ഞതുപോലും കേൾക്കാൻനിൽക്കാതെ ചെറിയമ്മ വീണ്ടുമോഡറിട്ടപ്പോൾ എനിയ്ക്കുമങ്ങോട്ടു പൊളിഞ്ഞുകേറി,
""...നടക്കത്തില്ല... ഞാനിട്ടു കൊടുക്കത്തില്ല..!!"""_ വാശിവിടാതെ ഞാനുമൊഴിഞ്ഞു...
""...നടക്കും... നീയിട്ടു കൊടുക്കും..!!"""_ അതേവാശിയിൽ ചെറിയമ്മയും തിരിച്ചടിച്ചു...
എന്നിട്ട്,
""...നീ ഫോണാ പെണ്ണിന്റേക്കൊടുത്തേ... അവളോടുപറഞ്ഞതെന്താ അവളുചെയ്യുന്നതെന്താ..??"""_ അത്യാവശ്യം നല്ല ദേഷ്യത്തിൽ തന്നെയായിരുന്നു ചെറിയമ്മ...
ഞാനുടനേ ഫോണവൾക്കു നേരേനീട്ടി...
അതുവാങ്ങി ചെവിയോടു ചേർത്തവൾ ഹലോവെച്ചതും അവിടെന്നു നല്ലതു കേട്ടെന്നുതോന്നുന്നു...
ഉണ്ടക്കണ്ണൊക്കെയൊന്നു ചിമ്മിയടഞ്ഞു...
""...അല്ല... ചെറീമ്മേ... ഞാനൊന്നുപറഞ്ഞോട്ടേ..."""_ എന്നൊക്കെ പറഞ്ഞുകൊണ്ടവൾ ശ്രെമിച്ചുനോക്കിയെങ്കിലും പുള്ളിക്കാരി അപ്പുറത്തു തകർക്കുകയായിരുന്നു...
അതു മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും വ്യക്തവുമായി...
ഞാനതു നോക്കിനിൽക്കുന്നതു കണ്ടിട്ടാവണം കക്ഷി ഫോണുംചെവിയോടു ചേർത്തുപിടിച്ച് അടുക്കള മുറ്റത്തേയ്ക്കിറങ്ങിയത്...
അതോടവിടെ നിന്നു തിരിയാതെ ഞാനും തിരിച്ചുപോന്നു...
പോണവഴിയ്ക്കു ഡൈനിങ്ഹോളിലെ വോഷ്ബേസിനിലൊന്നു മുഖവുംകഴുകി...
ഉച്ചയുറക്കത്തിന്റെ ക്ഷീണം അപ്പോഴുമുണ്ടായിരുന്നു...
മുഖം വൃത്തിയായൊന്നു കഴുകിയാശേഷം സ്റ്റാൻഡിൽകിടന്ന ടവലെടുത്തുതുടച്ചുകൊണ്ടു നിൽക്കുമ്പോഴാണ് മീനാക്ഷിയങ്ങോട്ടേയ്ക്കുവന്നത്...
വന്നപാടെ എന്നെയൊന്നുഴിഞ്ഞു നോക്കി നിന്നശേഷം,
""...അരി നീയിട്ടോളൂന്നാ ചെറീമ്മപറഞ്ഞേ..!!"""_ എന്നൊരു ഡയലോഗായ്രുന്നു...
അതിന്,
""...ഞാനിടത്തില്ലാന്നു പറഞ്ഞതാണല്ലോ..!!"""_ എന്നായിരുന്നെന്റെ മറുപടി...
""...ആ.! എനിയ്ക്കതൊന്നുമറിയത്തില്ല... നീയരിയിടോന്നാ ചെറീമ്മപറഞ്ഞേ... അരിയിട്ടില്ലേലറിയാലോ ചെറീമ്മയെ... ഞാനെന്തായാലും പറഞ്ഞോടുക്കും..!!"""_ അതുമ്പറഞ്ഞു മീനാക്ഷി സ്റ്റെപ്പെല്ലാം ചവിട്ടിപ്പൊളിച്ചുകൊണ്ടു മുകളിലേയ്ക്കു കേറിപ്പോയി...
കിട്ടിയസമയത്തു വീണ്ടുമെന്റെ ബുദ്ധിപ്രവർത്തിച്ചു, ഞാനാ അരിക്കലങ്കൂടി അങ്ങടിച്ചുമാറ്റി...
ഇനിയെങ്ങാനും കൈകൊണ്ടരിയിടാനവളു ശ്രമിച്ചാലും നടക്കരുതല്ലോ...
...പിന്നേ... നിന്നെത്തീറ്റാൻ അരിയെന്റെ പട്ടിയിടും... പോടീ മൈരേ.!
അരിക്കലം സ്റ്റോർറൂമിലേയ്ക്കു കൊണ്ടോയി വെച്ചശേഷം സ്റ്റോർറൂം പൂട്ടിയെടുക്കുമ്പോൾ
💬 Comments
View all comments