Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
പറയുന്നതുകേട്ടു കുറച്ചുനേരം അവളൊന്നുംമിണ്ടാതെ കിച്ചൻസ്ലാബിലേയ്ക്കു ചാരിനിന്നു...
പിന്നെയും കുറച്ചൂടെവെള്ളമൊക്കെ കുടിച്ചപ്പോൾ കക്ഷി ലേശമുഷാറായെന്നു തോന്നുന്നു, അങ്ങനെ തോന്നാനുള്ള കാരണം അടുത്തതായി വന്ന ഡയലോഗ് തന്നായ്രുന്നു;
""...അതേ... നീയങ്ങനെ വല്യാളാവുവൊന്നുമ്മേണ്ട... നീയൊറ്റൊരുത്തങ്കാരണാ ഞാനീയവസ്ഥേലായെ... എന്നിട്ടാ നിന്നെക്കൊണ്ടുത്തന്നെ ഞാൻ ഫുഡ്ഡൊണ്ടാക്കിപ്പിച്ചില്ലേ... മീനാക്ഷിയോടു കളിച്ചാലിങ്ങനിരിയ്ക്കും..!!"""_ കൈയിലു ബാക്കിയുണ്ടായിരുന്ന ചപ്പാത്തികൂടി വായിലേയ്ക്കു തിരുകിക്കൊണ്ടു മീനാക്ഷിയങ്ങനെ പറഞ്ഞപ്പോൾ, എനിയ്ക്കു കാലിന്റെ പെരുവെരളീന്നങ്ങടു പൊളിഞ്ഞുകേറി...
""...എടീ... ബിസ്നെസ്സെന്നുമ്പറഞ്ഞു നാട്ടുകാർടെ പണംമുഴുവൻവലിപ്പിച്ചു മുണ്ടിന്റടിയിൽ തിരുകിനടക്കുന്നയാ രാജീവ്കൊണാപ്പനല്ലേ നിന്റെതന്ത... അപ്പൊപ്പിന്നെ പറഞ്ഞിട്ടുകാര്യോല്ല... നീയിങ്ങനേ പറയൂ..!!"""
""...ദേ... ഒരാവശ്യോമില്ലാണ്ടെന്റെ അച്ഛനു പറഞ്ഞാലൊണ്ടല്ലും..!!"""_ ഞാനൊണ്ടാക്കിക്കൊടുത്തതു തൊണ്ടേന്നിറക്കുന്നതിനുമുന്നേ അവളെന്റെനേരേ വിരലുംചൂണ്ടിവന്നു...
""...വെശക്കുന്നേ... തിന്നില്ലേലു ഞാൻ ചത്തുപോവുവേന്നുംപറഞ്ഞെന്റെ പിന്നാലെ മുക്രിയിട്ടോണ്ടുനടന്നിട്ടു പതിനഞ്ചുമിനിറ്റായോടീ മൈരേ..?? അപ്പൊ നീയെന്തൊക്കെയാ പറഞ്ഞേ... ഇനി ഞാനെന്തുപറഞ്ഞാലും നീയനുസരിച്ചോളും, ഇനി നീയായ്ട്ടൊരു ചൊറിച്ചിലിനും വരൂലാ, അടങ്ങിയൊതുങ്ങി കെടന്നോളാം... എന്നൊക്കെപറഞ്ഞെന്റെ കാലുപിടിച്ചില്ലേടീ കോപ്പേ... എന്നിട്ടിപ്പെന്നോടു ചീറുന്നോ നീയ്..??"""_ ചപ്പാത്തിയൊരെണ്ണം മറിച്ചിട്ടുകൊണ്ടു ഞാൻ ചോദിയ്ക്കുമ്പോൾ അതൊന്നുംകേട്ടഭാവം നടിയ്ക്കാതെ ചിക്കൻ വറുത്തുവെച്ചിരുന്ന പ്ളേറ്റിലേയ്ക്കു കൈനീട്ടുകയായിരുന്നു മീനാക്ഷി...
പെട്ടെന്നെന്റെ വാക്കുകൾ മുറിഞ്ഞവിടെ നിശബ്ദതപടർന്നപ്പോൾ അവളെന്നെ തലയുയർത്തിനോക്കി...
എന്നിട്ടെന്റെ മുഖഭാവംകണ്ടതും അവൾ പെട്ടെന്നു കൈപിൻവലിച്ചുകൊണ്ട് ഒന്നുമറിയാത്തഭാവത്തിൽ ചുറ്റുപാടുമൊക്കെ കള്ളനോട്ടം നോക്കുവേംചെയ്തു...
രണ്ടുമൂന്നുചപ്പാത്തിയും ഒരു കുപ്പിവെള്ളോമകത്തു ചെന്നപ്പോൾ ജീവൻവീണു...
അതിന്റഹങ്കാരമാ നാറിയ്ക്ക്.!
""...ഞാമ്പറഞ്ഞതെന്തേലും നീ കേട്ടോ..??"""_ എന്റെയാ ചോദ്യത്തിനവൾ ഇല്ലെന്നമട്ടിൽ ചുമൽകൂച്ചിയപ്പോൾ,
""...എടീ മൈരേ, കൊറച്ചുമുന്നേ നീയവടിരുന്നു കാറിയപ്പോൾ ഞാങ്കൊറേ നിബന്ധനകൾ വെച്ചിരുന്നു... എന്തേലുമോർമ്മയൊണ്ടോന്ന്..??"""_ ഞാനതൊന്നുകൂടി വ്യക്തമാക്കി...
അതിന്,
""...ഇല്ലാ... എന്താ പറഞ്ഞേ..??"""_ എന്നായി അവൾ...
അതുകേട്ടതും, അവൾടെ കാലേൽപിടിച്ച് ജീൻസൊക്കെ അലക്കുകല്ലിന്മേലടിയ്ക്കുംപോലെ നാലെണ്ണം കൊടുക്കാനാണ് തോന്നീത്...
ഈ പുന്നാരമോൾടെ കരച്ചിലുകണ്ടുവന്നു വെച്ചുണ്ടാക്കിക്കൊടുക്കാൻ തോന്നിയ എന്നെ തെരണ്ടി വാലിനടിയ്ക്കണമെന്നുപോലും തോന്നിപ്പോയി...
💬 Comments
View all comments