Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
പ്ളേറ്റിലെ ചപ്പാത്തിയുടെണ്ണം മറ്റേതിനെയപേക്ഷിച്ച് കൂടുതലാണോ..??
""...അതെന്റെയാ...!!"""_ ചവിട്ടിക്കുലുക്കിക്കൊണ്ട് ഓടിവന്ന അവൾ എല്ലിൻകഷ്ണങ്ങളിരുന്ന പ്ളേറ്റു കയ്യിലെടുത്തു...
""...എനിയ്ക്കതിഷ്ടോല്ല... ഇതായിഷ്ടം..!!"""_ പറഞ്ഞതിനൊപ്പം
നിന്നയതേനിൽപ്പിൽ ഒരെല്ലിൻ കഷ്ണമെടുത്തു കടിയ്ക്കുവേംചെയ്തു...
കണ്ടതുമെനിയ്ക്കങ്ങോട്ടു പൊളിഞ്ഞുകേറി...
അവൾക്കുവേണ്ടാത്തതു കഴിയ്ക്കാനെന്താ ഞാനവൾടെ പട്ടിയോ..??
""...അങ്ങനെ എല്ലിൻകഷ്ണം മാത്രമായ്ട്ടു നീ മൂഞ്ചണ്ട... ഇങ്ങോട്ടെഡ്രീ..!!"""_ ന്നൊരു ചീറലോടെപറഞ്ഞു ഞാനവൾടെ പ്ളേറ്റു പിടിച്ചുവാങ്ങി...
എന്നിട്ടതിൽനിന്നും കയ്യിലൊതുങ്ങുന്നയളവിൽ കുറച്ചെണ്ണമെടുത്തെന്റെ പ്ളേറ്റിലേയ്ക്കിടുവേം ചെയ്തു...
""...എടാ... രണ്ടുമൂന്നെണ്ണങ്കൂടിത്താടാ..!!"""_ അവൾടെ പ്ളേറ്റു തിരിച്ചുകൊടുത്തപ്പോൾ, അതിലേയ്ക്കുനോക്കി നിരാശയോടവൾ ചോദിച്ചു...
""...വേണ്ട... കൂടുതലുതിന്ന് കൊഴുപ്പുകേറുമ്പോഴാ നിനക്കെന്നെ തളത്തിക്കിടത്താനൊക്കെ തോന്നുന്നേ... അതോണ്ടു നീ തല്ക്കാലമിതു മൂഞ്ച്..!!"""_ പറഞ്ഞുകൊണ്ടു ഞാനെന്റെ പ്ളേറ്റ് കയ്യിലെടുത്തു...
ഉടനെ അവൾ അതിലേയ്ക്കൊന്നെത്തി നോക്കിയശേഷം,
""...എന്നാലതീന്നു മൂന്നുകഷ്ണം തരാവോ..??"""_ എന്നായി...
""...വേണേലതു കേറ്റടീ... ഇല്ലേ ഞാനതൂടെ പിടിച്ചുമേടിച്ചു തിന്നും..!!"""_ കേട്ടതും, ചുണ്ടുകൾ കടിച്ചുപിടിച്ചെന്തോ പിറുപിറുത്തുകൊണ്ടവൾ ഞാൻ നിന്നതിനെതിരെ കിടന്ന കസേരയിലേയ്ക്കിരുന്നു...
എന്നാൽ കഴിയ്ക്കാനായി ചപ്പാത്തിപിച്ചുമ്പോഴാണ് എന്തോ ചിന്തിച്ചതായികണ്ടത്...
അപ്പോൾത്തന്നെ,
""...ഇപ്പൊ വരാവേ..!!"""_ എന്നും പറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നയവൾ, പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ തിരിച്ചുവന്ന് ടേബിനുപുറത്തിരുന്ന പ്ളേറ്റുകൂടെ കയ്യിലെടുത്ത് അകത്തേയ്ക്കു പോയി...
കൂട്ടത്തിലെന്നെയൊന്നു നോക്കുവേംചെയ്തു...
...ഇവൾക്കിതെന്തോ പറ്റി... ഇനി പ്രാന്തായതാണോ..??
അവൾടെയപ്പോഴത്തെ ചേഷ്ടകളൊന്നും ദഹിയ്ക്കാതെ ഞാനാ കസേരവലിച്ചിട്ടിരുന്ന് കഴിയ്ക്കാൻ തുടങ്ങിയപ്പോൾ മീനാക്ഷിതിരികെവന്നു...
ടേബിളിലേയ്ക്കുവെച്ച അവൾടെ പ്ളേറ്റിലേയ്ക്കു നോക്കുമ്പോൾ, അതിന്റെ ചപ്പാത്തിയുടെ സൈഡിലായി കുറച്ചു പഞ്ചസാര...
""...വേണോ..??"""_ ഞാനവൾടെ പ്ളേറ്റിലേയ്ക്കു നോക്കീതുകണ്ടതും അവൾചോദിച്ചു...
ഞാനതിനൊരു പുച്ഛത്തോടെ മുഖംതിരിയ്ക്കുകമാത്രം ചെയ്തപ്പോൾ,
""...വേണ്ടേൽ വേണ്ട..!!"""_ എന്നും പറഞ്ഞവൾ വെട്ടിവിഴുങ്ങാൻ തുടങ്ങി...
അടുത്തിരിയ്ക്കുന്ന ആരേയും കൂസാതെയുള്ള മീനാക്ഷിയുടെ ഭക്ഷണംകഴിപ്പ്, ആരെന്തുപറഞ്ഞാലും അവൾക്കതിലൊരു നാണക്കേടുമില്ലായിരുന്നു...
അതുപോലെ ഒരുതരി വേസ്റ്റാക്കാതെ പ്ളേറ്റും നക്കിത്തുടച്ചെഴുന്നേൽക്കാൻ അവൾക്കു നിമിഷനേരം മതിയായിരുന്നു...
""...നീ എല്ലായ്പ്പോഴുമിങ്ങനെയാണോ
💬 Comments
View all comments