Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
പറഞ്ഞപ്പോൾ,
""...അപ്പോൾ നാളെ വരത്തില്ലേ നിങ്ങള്..??"""_ മീനാക്ഷി പരിഭ്രാന്തിയോടെ തിരക്കി...
""...ഇല്ല മോളേ... ഇവരു വരാൻ സമ്മതിയ്ക്കുന്നില്ല... ഞങ്ങളെന്തായാലും മറ്റെന്നാളു രാവിലെയങ്ങുവരാം പോരേ..??"""_ അതിനു മീനാക്ഷിയൊന്നു മൂളിയെങ്കിലും ശബ്ദത്തിലൊരു നിരാശ പടർന്നിരുന്നു...
""...അല്ല ചെറിയമ്മേ... ഇവടന്നു പോയതിലിപ്പോൾ നിങ്ങളുമാത്രേ ജീവനോടുള്ളോ..?? വേറെയൊന്നിന്റേം വിവരോന്നൂല്ല... അതോ ഗേറ്റുകടന്നപ്പഴേ ഞങ്ങളൊക്കെമറന്നോ..??"""_ കഴിച്ചുകഴിഞ്ഞു പ്ളേറ്റുമെടുത്ത് അടുക്കളയിലേയ്ക്കു നടക്കുന്നതിനിടയിലാണ് ഞാനതു ചോദിച്ചത്...
എന്നാലതിന്റെ മറുപടിയെന്തെന്നു കേൾക്കാനെനിയ്ക്കു താല്പര്യമില്ലാത്തതിനാൽ, ശ്രെദ്ധിയ്ക്കാൻ നിൽക്കാതെ ഞാനടുക്കളയിലേയ്ക്കു കയറിയിരുന്നു...
പിന്നെയും മീനാക്ഷി ചെറിയമ്മയോടെന്തൊക്കെയോ സംസാരിയ്ക്കുന്നതു ഞാൻകേട്ടു...
കഴിച്ച പ്ളേറ്റുകഴുകി കഴിഞ്ഞപ്പോഴാണ് നേരത്തേ കുക്കുചെയ്യാനായി ഞാനുപയോഗിച്ചിരുന്ന പാത്രങ്ങളെല്ലാം കഴുകിമാറ്റി വെച്ചിരിയ്ക്കുന്നതു ഞാൻ ശ്രെദ്ധിച്ചത്...
അതിന്റെ കൂട്ടത്തിൽ എന്റെപ്ളേറ്റും വെച്ച് ഞാൻ തിരിച്ചുവന്നപ്പോൾ മീനാക്ഷി കോളും കട്ടുചെയ്തു പ്ളേറ്റുമായെഴുന്നേറ്റു...
അവൾടെ മുഖത്തേയ്ക്കുപോലും നോക്കാതെ ഞാൻ ഹോളിലേയ്ക്കുവന്ന് വീണ്ടും ടിവിയ്ക്കു മുന്നിലായിരുന്നു...
കുറച്ചു കഴിഞ്ഞപ്പോൾ മീനാക്ഷിയും എനന്റടുക്കലായി വന്നു...
""...നീയിപ്പോൾ കെടക്കുന്നുണ്ടോ..??"""_ പതിവില്ലാത്ത അവൾടെ ചോദ്യംകേട്ടപ്പോൾ കാര്യം മനസ്സിലാകാതെ ഞാൻ മീനാക്ഷിയെ ചുഴിഞ്ഞുനോക്കുവാണ് ചെയ്തത്...
""...അതെനിയ്ക്കു കൊറച്ചു പഠിയ്ക്കാനുണ്ടായ്രുന്നു... നീ കെടക്കുവാണേൽ ലൈറ്റോഫെയ്യൂലേ..?? ഇപ്പൊ കെടന്നില്ലേൽ എനിയ്ക്കു റൂമിലിരിയ്ക്കായ്രുന്നു..!!"""
""...ആ... നീയെതേലും വഴിയ്ക്കു പോ... ഇനിയടുത്ത റൗണ്ടു തീറ്റയ്ക്കു സമയമാകുമ്പോളിങ്ങു പോന്നാ മതി..!!"""_ കേട്ടതും മീനാക്ഷി ഒന്നാലോചിച്ചശേഷം പറഞ്ഞു:
""...ഇനിയൊന്നുമ്മേണ്ട..!!"""_ വയറുതടവി നോക്കിക്കൊണ്ടുള്ള അവൾടെ മറുപടികേട്ടതും,
""...അല്ലേ നീയിങ്ങു വാടീ... ഞാമ്മലത്തി തരാം..!!"""_ എന്നു പറഞ്ഞു ചാടിയപ്പോഴാണ്, ഞാൻ തളിച്ചതാണെന്നാ പൊട്ടത്തിയ്ക്കു മനസ്സിലായത്...
ഉടനെതന്നെ മുഖം കൂർപ്പിച്ചൊന്നു നോക്കിക്കൊണ്ടവൾ മുകളിലേയ്ക്കു കയറിപ്പോകയും ചെയ്തു...
ഒരുനേരത്തെയാഹാരം കൊടുത്തൂന്നു കരുതി മനുഷ്യനിങ്ങനൊക്കെ മാറ്റംവരോ..??!!
ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ വെറുതേ ചൊറിഞ്ഞോണ്ടു നടന്നവൾ പെട്ടെന്നൊതുങ്ങീപ്പോൾ എനിയ്ക്കുമതിൽ തെല്ലൊരുത്ഭുതം തോന്നാതിരുന്നില്ല...
💬 Comments
View all comments