0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.7K

അതിനുവേണ്ടിത്തന്നെയാ, ഇനിമേലിൽ നിന്നെ ശല്യഞ്ചെയ്യാമ്മരത്തില്ലെന്നുപറഞ്ഞു നിന്നെ വിശ്വസിപ്പിയ്ക്കാൻ
നോക്കീതും..!!"""_ മുഖത്തൊരു ഭാവമാറ്റവുമില്ലാതെ അവളതു പറഞ്ഞു നിർത്തിയപ്പോൾ, വെറുതെ ഇഞ്ചക്ഷന്റാവശ്യമെന്തിനു ചേച്ചീ.. ഞങ്ങളെപ്പോഴേ തളന്നെന്ന മട്ടിലായിരുന്നെന്റെ ശരീരം...

നാവൊഴികെ ബാക്കിയൊന്നുമനങ്ങീല...

എന്നിട്ടുമെന്റെ വെർവാങ്കലെട്ടനാവ് വെല്ലുവിളിയ്ക്കാൻ കൂട്ടാക്കീന്നു വെച്ചാൽ, എന്നെ സമ്മതിയ്ക്കാതെ തരമുണ്ടോ..??!!

""...എന്നിട്ടെന്തേ തളത്തിക്കിടത്താഞ്ഞേ...?? ഡയലോഗടിയ്ക്കുമ്പോലെ എളുപ്പമല്ലല്ലോ കാര്യന്നടത്താനല്ലേ..??"""

""...ചെയ്യാനുള്ള പേടികൊണ്ടൊന്നുവല്ല... നിന്റെ ചെറീമ്മയെ ഓർത്തുപോയി..!!"""_ അവളൊന്നു നിർത്തിയശേഷം,

""...അന്നവിടെ കട്ടിലീന്നെഴുന്നേൽക്കാൻ വയ്യാണ്ട് ഒരേകെടപ്പുകെടപ്പോൾ എന്നെയൊന്നു ബാത്ത്റൂമിക്കൊണ്ടാക്കാനും ഫുഡുകൊണ്ടേത്തരാനുവൊക്കെ ആ പാവമേണ്ടാർന്നുള്ളൂ... ഇനിയിതിന്റെപേരില് മോളവനോടു പ്രതികാരോന്നുഞ്ചെയ്യല്ലേന്ന് ആ പാവം വാവിട്ടു കരഞ്ഞുപറഞ്ഞപ്പോൾ, അതുകേട്ടിട്ടു പിന്നേം നിന്നോടു പ്രതികാരഞ്ചെയ്യാൻ നീയല്ല മീനാക്ഷി... തിന്നചോറിനു നന്ദികാണിച്ചേ എനിയ്ക്കു ശീലോള്ളൂ..!!"""_ എന്നിട്ടെന്നെ ചെരിഞ്ഞൊന്നു നോക്കിയശേഷമവൾ വീണ്ടുംതുടർന്നു,

""...അതോണ്ടാ... ആ ഒറ്റക്കാരണങ്കൊണ്ടാ നീയിപ്പോഴുമെന്റെ മുന്നിലെഴുന്നേറ്റു നിയ്ക്കുന്നത്... വെറുതേ ഇങ്ങനഹങ്കാരോമ്പറഞ്ഞു നടക്കാതെപോയാ പാവത്തിനോടു നന്ദി പറയാന്നോക്ക്... അവരെയോർത്തിട്ടു മാത്രാ ഞാൻ..."""_ പറഞ്ഞു മുഴുവിയ്ക്കാതെ എന്നെയൊന്നു ചുഴിഞ്ഞു നോക്കിയശേഷമവൾ വീണ്ടും സിനിമയിലേയ്ക്കു ശ്രെദ്ധതിരിയ്ക്കുമ്പോൾ, ഞാനൊന്നുമല്ലാതെ വിറങ്ങലിച്ച ശവമ്പോലെ ആ സോഫയിലിരുന്നുപോയി...

അതിനു തിരിച്ചൊരു മറുപടി പറയാനെന്റെ നാവിനുപോലും ശക്തിയുണ്ടായില്ല...

മീനാക്ഷിയുടെ മുന്നിൽ ഒന്നുമല്ലാതായ്പ്പോയ അവസ്ഥ...

ഒരുരാത്രി മുഴുവൻ ശാരീരികമായും മാനസ്സികമായും പീഡിപ്പിച്ചതിനു പ്രതികാരംചെയ്യാതെ വിട്ടത് ചെറിയമ്മ കേണുപറഞ്ഞതു കൊണ്ടാണത്രേ...

ഈ പെണ്ണുമ്പിള്ളയ്ക്ക് ഇതിന്റൊക്കെ വല്ലാവശ്യോമുണ്ടാർന്നോന്നാണ്...

മീനാക്ഷി തളർത്തിക്കിടത്തിയാൽ, അവളെക്കാട്ടിലും വലിയഡോക്ടറല്ലേ എന്റെ തന്ത... അപ്പോളങ്ങേർക്കെന്നെ നേരേയാക്കാമ്പറ്റത്തില്ലേ..??

ഞാനതേയിരുപ്പിൽ കൂലംകക്ഷമായിത്തന്നെ ആലോചിച്ചു...

ശരീരത്തിനോ അനക്കമില്ല... അപ്പോൾ തലച്ചോറുകൂടി അനങ്ങാതിരിയ്ക്കുന്നതു ശെരിയാണോ...??

അങ്ങനെയെല്ലാ സ്റ്റാഫുകൾക്കും ഒന്നിച്ചവധികൊടുക്കാൻ എനിയ്ക്കു മനസ്സില്ലായിരുന്നു...

""...അയ്യോ... ഞാനിപ്പഴാ ഓർത്തേ... അരിയിടാമ്മറന്നു..!!"""_ ചിന്തിച്ച് അടിവേരു
വലിഞ്ഞിരുന്ന എന്റെ
മുഖത്തേയ്ക്കൊന്നു പാളിനോക്കിക്കൊണ്ടവൾ സോഫയിൽനിന്നുമെഴുന്നേറ്റ് കൈയിലെ റിമോട്ടു ടീപ്പോയ്ക്കു പുറത്തുവെയ്ക്കുന്നതു

💬 Comments

View all comments