0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

വഴക്കുമ്പറഞ്ഞു..!!"""_ ഹോസ്പിറ്റലിനടുത്തെത്താറായപ്പോഴാണ് അവളതുപറയുന്നത്...

അല്ലേലിനി ഞാൻ വണ്ടീന്നു ചാടിച്ചുവിടുമെന്നു കരുതീട്ടാണോ ആവോ..??

""...അതിനിപ്പെന്താ പ്രത്യേകത..?? ഞാനുണ്ടാക്കുന്നതവര് ആദ്യായ്ട്ടൊന്നുവല്ല കഴിയ്ക്കുന്നേ... നിന്റെ കാശിനു മേടിച്ചതാണെന്നുമ്മെച്ച് അതും കൊട്ടിഘോഷിച്ചോണ്ടു വരണ്ട..!!"'""_ ചെറിയമ്മയുടേം കീത്തുവിന്റേംമുന്നിൽ തനിപെണ്ണാളനായിപ്പോയതിന്റെ കലിപ്പിലാണു ഞാനതുപറഞ്ഞത്...

""...അതല്ല... തേങ്ങാക്കൊത്തിട്ടതവർക്ക് ഒത്തിരിയിഷ്ടായി... സാധാരണ തേങ്ങാക്കൊത്തിടാണ്ടാ ചെയ്യുന്നേന്നു കീത്തുപറഞ്ഞല്ലോ..!!"""

""...തേങ്ങകൊത്തിയല്ലാതെ പിന്നെ മുഴുവൻതേങ്ങയിടണോ..??"""_ എന്റെയാ ചോദ്യംകേട്ടതും മീനാക്ഷി പിന്നിലിരുന്നു പല്ലുകടിയ്ക്കുന്നതുകണ്ടു...

എന്നിട്ടുമവൾ വിട്ടില്ല;

""...കുഞ്ഞുള്ളിയ്ക്കുപകരം സവോളയിട്ടതെന്തിനാന്നും ചെറീമ്മചോദിച്ചു... ഞാനെന്തോ പറയാനാ..?? അല്ല, എന്തിനാ സവോളയിട്ടേ..??"""

""...ചെറിയുള്ളിയിട്ടാലേ മൂഞ്ചൂന്നുണ്ടേൽ മൂഞ്ചണ്ടെന്നുപറ..!!"""

""...അയ്യോ... അവരു മോശായ്ട്ടു പറഞ്ഞതല്ല... നന്നായിട്ടുണ്ടെന്നു പറഞ്ഞതാ..!!"""_ ഒന്നുനിർത്തിയ ശേഷം,

""...പിന്നെ... പിന്നെയാ ഗരംമസാലയുടെ മണവും നന്നായിട്ടുണ്ടായിരുന്നാ അമ്മപറഞ്ഞേ..!!"""_ അവൾ കൂട്ടിച്ചേർത്തു...

അതിന്,

""...ഗരംമസാലയിട്ടാൽപ്പിന്നെ ഗരംമസാലയുടെ മണമല്ലാതെ തീട്ടത്തിന്റെ മണംകിട്ടോ..??"""_ എന്നൊന്നു തിരിച്ചുചോദിയ്ക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ,
മീനാക്ഷി വായടയ്ക്കാൻ...

പിന്നെ കോളേജെത്തുന്നതുവരെ അവളൊരക്ഷരമുരിയാടിയില്ല...

എന്നാലും ഒന്നുരണ്ടു ദിവസത്തേയ്ക്ക് അമ്മേടേം ചെറിയമ്മേടേം മുഖത്തുവിരിയുന്ന ചിരിയിൽ ഞാനൊരു പെണ്ണാളനായിപ്പോയീന്നൊരു ധ്വനിയുണ്ടാരുന്നു...

അതോണ്ടുതന്നെ കൂടുതൽസമയോം അവരുടെ കണ്മുന്നിൽ ചെന്നുപെടാണ്ടിരിക്കാൻ ഞാൻപരമാവധി ശ്രദ്ധിച്ചു...

എന്നാലതേസമയം വീട്ടിലുണ്ടായ ഒരുമഹാത്ഭുതമായിരുന്നു കീത്തുവിന്റെ പാചകപഠനം...

മീനാക്ഷിയോടുള്ള മത്സരമെന്നോണം ചെറിയമ്മയെ ചാക്കിലാക്കിയവൾ പാചകംപഠിയ്ക്കാനായി തുടങ്ങി...

വീട്ടിൽനിന്നാണു പഠിയ്ക്കുന്നതെങ്കിൽ മീനാക്ഷികേട്ടാലോന്നു കരുതി കുശുമ്പു തൊട്ടുതീണ്ടാത്ത എന്റെചേച്ചി ചെറിയമ്മയുടെ വീട്ടിൽ ഒളിച്ചുപോയായിരുന്നു സംഗതിയൊപ്പിച്ചെടുത്തത്...

അതു ഞങ്ങളറിഞ്ഞതാകട്ടേ, ഒരുദിവസം മീനാക്ഷി അരിയടുപ്പത്തിട്ടശേഷം വാർത്തിറക്കാനായി അമ്മയെ സഹായത്തിനു വിളിയ്ക്കുമ്പോഴാണ്...

അമ്മയെവിളിച്ചതും എവിടെനിന്നെന്നറിയില്ല കീത്തു പാഞ്ഞുപറത്തി വരുകയായിരുന്നു...

എന്നിട്ടടുപ്പിന്റെ ചുവട്ടിലായിനിന്ന മീനാക്ഷിയോട്;

""...മാറങ്ങട്..!!"""_ എന്നുമ്പറഞ്ഞു തള്ളിമാറ്റിയശേഷം കക്ഷി മറ്റൊരുപാത്രമെടുത്ത് കീഴെവെച്ച് അരിവാർക്കാനായി തുടങ്ങി...

എന്റേയും അമ്മയുടേയുംമുന്നിൽ വലിയാളായി മീനാക്ഷിയെ നാണംകെടുത്തുകയായിരുന്നു പുള്ളിക്കാരത്തിയുടെ ഉദ്ദേശമെങ്കിലും മീനാക്ഷിയതു മൈൻഡുകൂടിചെയ്യാതെ പോയപ്പോൾ പ്ലാനൊക്കെമൂഞ്ചി പണ്ടാരമടങ്ങിപ്പോയി...

💬 Comments

View all comments