Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
""...എടാ... നീയെപ്പഴാ പോണേന്ന്..??"""_ അവളു വീണ്ടുംതിരക്കി...
""...ഞാനെപ്പൊപ്പോയാ നെനക്കെന്താ..?? നിന്നെന്തായാലുമാ മറ്റേടത്ത് കൊണ്ടെത്തിയ്ക്കുന്നുണ്ടല്ലോ ഞാൻ..??"""
""...അതല്ല... ഇന്നു ഞാനും നിന്റൊപ്പം നിന്റെ കോളേജിലേയ്ക്കു വരുവാ..!!"""_ പറഞ്ഞുതീരേണ്ടതാമസം ഞാൻചോദിച്ചു;
""...അപ്പൊ എന്റെ കോളേജും മെഡിയ്ക്കൽ കോളേജാക്കിയോ..?? അയ്യോ.! ഇനിയിപ്പൊ ഞാനെങ്ങനെ ബാക്കിപഠിയ്ക്കും..??"""_ ന്ന്...
കേട്ടപ്പോഴേ ഞാനവളെയാക്കുവാന്നു മീനാക്ഷിയ്ക്കു മനസ്സിലായി...
ഉടനെയവൾ പറഞ്ഞു;
""... അതല്ല... ഇന്നുംനാളേം ഞങ്ങടൊരു അവെയർനസ്സ്‌ക്ലാസ്സ് നിങ്ങടെ കോളേജിലുവെച്ച് നടത്താമ്പോകുവാ, ഗേൾസിന്റെ മെൻസസുമായി ബന്ധപ്പെടുത്തി..!!"""
""...അവയർനസ്സ് ക്ലാസ്സോ..?? നീയോ..?? ഊമ്പി.! എടീ നീയേ നിനക്കുപറ്റുന്ന വല്ല പണിയുംചെയ്തു പെഴച്ചുപോകാൻ നോക്ക്..!!"""_ കിട്ടിയവസരം മുതലാക്കി ഞാനൊന്നുവാരിയതും മീനാക്ഷിയ്ക്കുപൊളിഞ്ഞു;
""...അതിനു നീയല്ലല്ലോ കണ്ടക്ട് ചെയ്യുന്നേ... ഞാനല്ലേ... സോ, എന്താ ചെയ്യേണ്ടേന്ന് എനിയ്ക്കറിയാം..!!"""_ പറഞ്ഞുകൊണ്ട് അവള് പുറത്തേയ്ക്കിറങ്ങി...
പക്ഷേ, കക്ഷിപറഞ്ഞത് സത്യമായ്രുന്നു...
കാരണം, ഇറങ്ങാൻനേരം ചെറിയമ്മവന്ന്;
""...ഇനി രണ്ടൂടെ അവിടെക്കിടന്നു തല്ലുകൂടരുത്..!!"""_ എന്നുംകൂടി പറഞ്ഞു...
അതുകേട്ടപ്പോഴാണെനിയ്ക്ക് മീനാക്ഷിപറഞ്ഞതു സത്യമാണെന്നു ബോധ്യംവരുന്നത്...
അല്ലായ്രുന്നേൽ അവൈർനെസ്സ്‌ക്ലാസ്സ് എന്റെകോളേജിൽ നടക്കുമ്പോൾ മീനാക്ഷി അവൾടെ കോളേജിൽ നിന്നേനെ...
ചെറിയമ്മയുടെ ഉപദേശത്തിനൊക്കെ തലകുലുക്കി സമ്മതിച്ചേച്ചവൾ ബൈക്കിനു പിന്നിലേയ്ക്കുകയറീതും ഞാൻ വണ്ടിയെടുത്തു...
നേരേ കൊണ്ടുവന്നു കോളേജുഗേറ്റിനുമുന്നിൽ വണ്ടിനിർത്തുകേം ചെയ്തു...
എന്നിട്ട്;
""...മ്മ്മ്.! ഇറങ്ങ്... ഇതാണ് കോളേജ്..!!"""_ വല്യതാല്പര്യമില്ലാത്തമട്ടിൽ മീനാക്ഷിയോടുപറഞ്ഞ് അവളെ അവിടെയിറക്കിവിട്ടിട്ട്, ഞാൻ കോളേജിന്റെപിന്നിലെ ഗേറ്റുവഴികേറി...
അവിടെയുമിവിടെയും വായിനോക്കിനിന്നിട്ടു ക്ലാസ്സിലേയ്ക്കു വന്നുകേറീതും, എന്നെ കണ്ടുടനൊരുത്തി ചോദിച്ചു;
""...ഇന്നു സിദ്ധാർത്ഥിനൊപ്പം ബൈക്കിലുവന്ന പെൺകുട്ടിയേതാ..?? അതാണോ സിദ്ധാർത്ഥിന്റെ ഭാര്യ..??"""_ എന്ന്...
...ഇതൊരുമാതിരി അവലക്ഷണംകെട്ട പരിപാടിയായിപ്പോയല്ലോ... അവളേയുംകൊണ്ടു കോളേജിൽക്കേറിയാൽ ആരേലുംകണ്ടാലോന്നു കരുതിയാണ് ഗേറ്റിനുമുന്നിലിറക്കിയിട്ട് പിന്നാമ്പുറംവഴി കേറീത്... എന്നിട്ടുമീ മറ്റേമോള് ഇതെങ്ങനെ കണ്ടുപിടിച്ചെന്നാണ്...
""...ങാ..!!"""_ അവൾടെ ചോദ്യത്തിനു വല്യ താല്പര്യമില്ലാത്തഭാവത്തിൽ ഞാനൊന്നു മൂളി, സിസിടിവി
💬 Comments
View all comments