0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.4K

അതിനുന്നല്ലത് കപ്പയുണ്ടാക്കുന്നതല്ലേ..??"""_ ചോദിച്ചതിനൊപ്പമെന്റെ മുഖത്തേയ്ക്കു നോക്കിയ കക്ഷീടെ സംശയമപ്പോൾത്തന്നെ മാറി...

ക്ഷണനേരത്തിൽത്തന്നെ അവളുചാടി അരിക്കലമെടുക്കുവേം ചെയ്തു...

എന്നിട്ടു കലത്തിന്റെ മൂടിമാറ്റിയശേഷം താടിയ്ക്കു വിരൽചേർത്തുകൊണ്ടവൾ സ്വയംചോദിച്ചു;

""...എന്നാലുമാ ഗ്ലാസ്സെവിടെയാ കൊണ്ടോയിവെച്ചേ..??"""_ ചോദ്യത്തിനൊപ്പമെന്നെയൊന്നു പാളിനോക്കുകകൂടി ചെയ്തപ്പോൾ എനിയ്ക്കൊരുകാര്യം തീർച്ചയായി, അവൾക്കു കപ്പയിറങ്ങാതെ സ്വസ്തതകിട്ടില്ല...

അത് എന്നെക്കൊണ്ടുണ്ടാക്കിയ്ക്കാനുള്ള കോപ്രായങ്ങളാണീ കാണിച്ചുകൂട്ടുന്നത്...

""...മതി നീയെന്നെയിട്ടൂക്കീത്... വായിങ്ങട് ശവമേ..!!"""_ വീണ്ടും കലിപൂണ്ടഞാൻ അവൾടെ കയ്യിലിരുന്ന അരിക്കലവും പിടിച്ചുമാറ്റി വലിച്ചുകൊണ്ടുവന്ന് വാഷ്ബേസിന്റെ മുന്നിൽനിർത്തി...

എന്നിട്ട് കയ്യിലൊരു കത്തിയെടുത്തു കൊടുത്തു... ആ കത്തി കയ്യിൽവാങ്ങിയശേഷം എന്റെ മുഖത്തേയ്ക്കു നോക്കി;

""...എന്തിനായിത്..??"""_ എന്നവൾ തിരിച്ചുചോദിച്ചതും,

""...നിന്റെതന്തയ്ക്കു പല്ലുതേയ്‌ക്കാൻ... മര്യാദയ്ക്കതിന്റെ തോലുകളേടീ കോപ്പേ... അവളു വയറും വാടകയ്ക്കെടുത്തിറങ്ങിയേക്കുവാ... മനുഷ്യനെ മെനക്കെടുത്താൻ..!!"""_ എന്നു മറുപടിയുംപറഞ്ഞു ഞാൻ സ്ലാബിനുമേലേയ്ക്കു കയറിയിയിരുന്നു...

ജോലിചെയ്യാൻ പറഞ്ഞതിന്റെ ദേഷ്യത്തിലാവണം എന്റെ മുഖത്തേയ്ക്കുനോക്കി കപ്പയിലേയ്ക്ക് ആഞ്ഞൊരുവെട്ട്...

ആ വെട്ടുകണ്ടപ്പോഴേ എന്റെ കിളിപോയി...

ഉടനെ, സ്ലാബിനുമേലിരുന്ന ഞാൻ ചാടിനിലത്തിറങ്ങി...

""...അതേ... ഇതെറച്ചിവെട്ടല്ല... കത്തിയിങ്ങടു താ... അല്ലേ നീ ചെലപ്പോൾ വെരലൊക്കെ വെട്ടിക്കണ്ടിച്ച് കപ്പയുടെ കൂട്ടത്തിലിടും... എന്നിട്ടു നാളെ അവരുവരുമ്പോൾ ഞാൻ കണ്ടിച്ചു കളഞ്ഞതാന്നു പറകേംചെയ്യും..!!"""_ പറഞ്ഞുകൊണ്ടു മീനാക്ഷിയുടെ കയ്യിൽനിന്നും കത്തിപിടിച്ചുവാങ്ങിയ ഞാൻ മറ്റൊരുകപ്പയെടുത്ത് അതിന്റെ തോലുകളയാൻ തുടങ്ങി...

അപ്പോഴേയ്ക്കും മീനാക്ഷിയുടെ മുഖത്തൊരു പുഞ്ചിരിനീണ്ടു...

എന്നാലതു ഞാൻ കാണാതിരിയ്ക്കാനായി പെട്ടെന്നുതന്നെ മറയ്ക്കുവേംചെയ്തു...

ഞാനപ്പോഴേയ്ക്കും തോലുകളഞ്ഞ കപ്പകഴുകിയെടുത്ത് കുഞ്ഞൊരു കലത്തിലേയ്ക്കു കഷ്ണംകഷ്ണമായി നുറുക്കാനാരംഭിച്ചു...

അന്നേരമത്രയും അതുംനോക്കിനിന്നവൾ കാലുകടഞ്ഞിട്ടാവണം പിന്നിലേയ്ക്കു കയ്യെത്തിച്ചുകുത്തി സ്ലാബിനു മേലേയ്ക്കൊരുവിധം കയറിയിരിയ്ക്കുവേം ചെയ്തു...

എന്നാൽ കക്ഷീടെ നോട്ടംമുഴുവൻ എന്നെയാണെന്നറിഞ്ഞിട്ടും അതുമൈൻഡാക്കാതെ കഷ്ണമാക്കിയ കപ്പയിലേയ്ക്കു വെള്ളംകൂടിച്ചേർത്ത് ഞാനടുപ്പത്തേയ്ക്കു വെച്ചപ്പോൾ,

""...അയ്യേ... ഇങ്ങനാണോ ചെയ്യണേ..?? അതിമ്മേലരപ്പൊന്നും ചേർക്കണ്ടേ..??"""_ എന്നും ചോദിച്ചുകൊണ്ടു മീനാക്ഷി കലത്തിനുള്ളിലേയ്ക്കു

💬 Comments

View all comments