0%

Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 7K
ആ ഭാവം എനിയ്ക്കുനന്നേ ബോധിച്ചുപോയി... ""...അതുപോട്ടേ... കുട്ടൂസിനിന്ന് കാശുവല്ലതും കിട്ടിയാർന്നോ..??"""_ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ വിഷയംമാറ്റാനായി മീനാക്ഷിയുടെ ചോദ്യമെത്തി... “”...ആം.! കിട്ടി.! എന്തേ..??””” “”...എന്നിട്ടെവിടെ..??””” “”...ഇട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റിലുണ്ട്..!!”””_ സ്റ്റവിലിരുന്ന കറിയിലേയ്ക്കു കോൺസെൻട്രേഷൻ കൊടുത്തുകൊണ്ട് ഞാൻ മറുപടിനല്കി... ""...എന്നാലതു ഞാനെടുത്തേ..!!"""_ പറഞ്ഞതും മുറിയിലേയ്ക്കൊറ്റ ഓട്ടമായിരുന്നു പെണ്ണ്... എന്റെ സമ്മതംപോലും അവൾക്കു വേണ്ടിയിരുന്നില്ല... പിന്നെ കുറച്ചു നേരത്തേയ്ക്ക് ആശാത്തിയെ കണ്ടതുമില്ല... അൽപ്പം കഴിഞ്ഞപ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ടു... ""...എടാ നീയിന്ന് അമ്മയെ വിളിച്ചിരുന്നോ..??"""_ അവൾ വീണ്ടുമടുത്തുവന്ന് തോളിൽ തൂങ്ങിക്കൊണ്ട് ചോദിച്ചു... അതിന്, ""...നീ കാശെടുത്തോ..??"""_ ന്നൊരു മറുചോദ്യമായിരുന്നു എന്റെ വായിൽ നിന്നുമുതിർന്നത്... ""...ആം.! അതു ഞാങ്കൊണ്ടോയി ബാഗിലുവെച്ചു..!!""" ""...എന്തിന്..??""" ""...കയ്യിൽ കാശിരുന്നാലേ നിനക്കിത്തിരി കറങ്ങിനടപ്പുകൂടുതലാ... അതുകൊണ്ട്.! ഞാൻ ചോദിച്ചേനുത്തരം പറ, അമ്മേ വിളിച്ചോ..??"""_ ഞാൻ ചോദിച്ചതിനുള്ളുത്തരം ഒരൊഴുക്കൻമട്ടിൽ പറഞ്ഞിട്ട് അവൾചോദ്യം ആവർത്തിച്ചു... സംഗതി സത്യമായതിനാലും അവൾടെ ക്രെഡിറ്റ്കാർഡുവരെ എന്റെ കയ്യിലായതിനാലും ഞാനെന്റെ മറുപടി ഒരു ചിരിയിലൊതുക്കി... ""...മ്മ്മ്.! രാവിലെ വിളിച്ചു.! നീ വരുമ്പോൾ നിന്നോടൊന്നു വിളിയ്ക്കാനും പറഞ്ഞായ്രുന്നു..!!""" ""...ദുഷ്ടാ.! എന്നിട്ടെന്നോടിതുവരെ പറഞ്ഞില്ലല്ലേ..?? ഞാൻവന്നിട്ട് കാണിച്ചുതരാട്ടാ..!!"""_ അവളെന്റെ കവിളിൽ അമർത്തിയൊന്നു നുള്ളിയിട്ട് ഫ്രിഡ്ജിനുമേലെയിരുന്ന എന്റെ ഫോണുമെടുത്ത് ബാൽക്കണിയുടെ ഭാഗത്തേയ്ക്കു നടന്നു... ""...അമ്മായമ്മേനെ വിളിക്കണോന്നുള്ളോര് സ്വന്തം ഫോണെടുത്തു വിളിച്ചോണം..!!"""_ ഞാൻ ചുമ്മാവിളിച്ചു കൂവിയെങ്കിലും എന്നെ നോക്കിയൊന്നു കൊഞ്ഞനംകുത്തിയിട്ട് അവളതും കൊണ്ടുതന്നെ പോയി... പ്രതീക്ഷിച്ച റെസ്പോൻസ് ആയതിനാൽ അതിനും ഞാനൊന്നു ചിരിച്ചതെയുള്ളൂ... ഈ സമയംകൊണ്ട് ഞാൻ കറിയുംവാങ്ങിവെച്ച് രണ്ടുപ്ലേറ്റിലേയ്ക്കായി ചപ്പാത്തി പകുത്തു വെയ്ക്കാനും തുടങ്ങിയിരുന്നു... ""...അതേ ഒരു പ്ലേറ്റിലെടുത്താ മതീട്ടോ..!!"""_ ഫോൺ ചെവിയിൽനിന്നുമെടുക്കാതെ മൈക്ക് പൊത്തിക്കൊണ്ട് പിന്നിൽനിന്നുമവൾ വിളിച്ചുപറഞ്ഞതും ഞാൻ രണ്ടുംകൂടി ഒന്നിലാക്കി, ഒരു പാത്രത്തിൽ

💬 Comments

View all comments