Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]
ഞാനല്പം ദേഷ്യംപിടിച്ചതും ഡോക്ടറു പെട്ടെന്നു സൈലന്റായി...
""...നീപറേടീ... പറയാണ്ടെങ്ങനാ ഞാനറിയുന്നേ..??"""_ അടുത്തറൗണ്ടിനായി വായ തുറന്നുകൊണ്ട് ചോദിച്ചു...
""...ഓ.! വല്യ ഡിമാന്റല്ലേ..?? അതോണ്ട് പറയണില്ല..!!"""_ പെണ്ണ് മുഖംവീർപ്പിച്ചു...
""...എടീ... നെനക്ക്... നെനക്കിതെന്താ..??
നിന്നെക്കൊണ്ടിത് വല്യ എടങ്ങേറായല്ലോ..??!! ആ... പോട്ടേ... ഒരു ഡിമാന്റുമില്ല... എന്റെ മിന്നൂസ്പറ..!!"""_ ഞാൻ സമ്മതംമൂളിയതും പെണ്ണിന്റെ മുഖംവിടർന്നു...
അതല്ലെങ്കിലും അങ്ങനെയാ, രാവിലെ ഫ്ലാറ്റിൽ നിന്നിറങ്ങുന്നതുമുതൽ തിരിച്ചുവന്ന് ഫ്ലാറ്റിൽ കയറുന്നതുവരെയുള്ള സകല പൊട്ടും പൊടിയും രാത്രിയിലെന്നെ പറഞ്ഞു കേൾപ്പിച്ചില്ലെങ്കിൽ പുള്ളിക്കാരിയ്ക്കൊരു സമാധാനവുമുണ്ടാകില്ല....
ഇനിയിപ്പോൾ ഞാൻ കേൾക്കാൻ കൂട്ടാക്കിയില്ലേൽ പിന്നെ സിദ്ധാർത്ഥിനെ തിരഞ്ഞിങ്ങോട്ടാരും വരണോന്നുമില്ല...
""...അതേ... അമ്മ ചോദിയ്ക്കുവാ ഇങ്ങനൊക്കെ നടന്നാമതിയോ ഒരു കുട്ടിയൊക്കെ വേണ്ടേന്ന്..!!"""_ അവളെന്നോട് ചേർന്നുനിന്ന് കൊഞ്ചുന്ന സ്വരത്തിൽപറഞ്ഞു...
""...എന്നിട്ട് നീയെന്തോപറഞ്ഞു..??"""_ ചെരിഞ്ഞുനിന്ന മീനാക്ഷിയുടെ തോളിൽ ചേർത്തുപിടിച്ചെന്നിലേയ്ക്ക് അടുപ്പിച്ചുകൊണ്ട് ഞാൻതിരക്കി...
""...ഞാനെന്തോ പറയാൻ... സ്ഥിരം പല്ലവി..!!"""_അവള് പുറത്തേയ്ക്കുതന്നെ നോക്കി...
""...എന്ത്..??"""
""...അതേ... അത് കുട്ടൂസിന്റെ കുട്ടിക്കളിയൊക്കെ മാറീട്ട് മതീന്നാ കരുതിയേക്കുന്നേന്ന്..!!"""_ അവള് തലചെരിച്ചെന്റെ മുഖത്തേയ്ക്കുനോക്കി ആക്കിയൊന്നുചിരിച്ചു...
""...മ്മ്മ്..!!"""_ ഞാനതിന് അമർത്തിയൊന്നു മൂളിയതും,
""...അപ്പോളമ്മയെന്താ പറഞ്ഞേന്നറിയോ..??"""_ അവളടുത്ത ചോദ്യമിട്ടു...
""...മ്മ്മ്..??"""
""...അമ്മ പറയുവാ, നിങ്ങൾക്ക് കുട്ടികള് വേണോന്നില്ലെങ്കിൽ അതങ്ങ് പറഞ്ഞാപ്പോരേന്ന്..!!"""_ പറഞ്ഞതും അവളൊറ്റ ചിരിയായിരുന്നു...
അവളുടെ ചിരികൂടിയായപ്പോൾ എനിയ്ക്കു മൊത്തത്തിൽ ചൊറിഞ്ഞുവന്നു...
""...കള്ളത്തള്ള..!!"""_ ഉള്ളിലെ അമർഷം വാക്കുകളാൽ പുറത്തുവന്നതും അതിഷ്ടപ്പെടാതെ മീനാക്ഷിയെന്റെ വയറ്റിലൊരു കുത്തുവെച്ചു...
""...സോറി..!!"""_ കൊഞ്ചിക്കൊണ്ട് ഞാനവളുടെ തലയിലുമ്മവെച്ചതും അവളെന്നെ മുഖമുയർത്തിനോക്കി...
""...കൊഞ്ചീതൊക്കെ മതി... പെട്ടെന്നു കഴിച്ചേ... ഞാമ്മേടിച്ച ഡ്രെസ്സൊക്കെ കാണണ്ടതാ..!!"""
""...മ്മ്മ്..!!"""_ ചിരിച്ചുകൊണ്ടവൾടെ നേരേ വായ തുറന്നുപിടിച്ചതും അവളെന്റെനേരേ നീട്ടിയ ചപ്പാത്തി എനിയ്ക്കുതരാതെ സ്വയം വായിൽവെച്ചിട്ടെന്നെ കൊഞ്ഞനംകാട്ടി...
ശേഷം കഴിച്ചുകഴിഞ്ഞ പാത്രവും ടീപ്പോയുടെ മേലേയ്ക്കുവെച്ച്
💬 Comments
View all comments