Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]
പറഞ്ഞേക്കാം..!!"""_ ഞാൻ പറഞ്ഞതിന് ഓൺ ദ സ്പോർട്ടിൽ തിരിഞ്ഞു നോക്കാതെതന്നെ മറുപടിയുംവന്നു...
""...ആ.! അതിനു പറ്റാത്തോര് അതിനനുസരിച്ച് നിന്നോണം... മര്യാദയ്ക്കുനിന്നാൽ അവനവനു കൊള്ളാം... ഇല്ലെങ്കിലമ്മച്ചിയാണെ ഞാമ്പിടിച്ചു തള്ളിത്തരും... പിന്നെയിവിടെക്കിടന്ന് എന്റെ കുണ്ടിപൊളിഞ്ഞേ... ഇരിയ്ക്കാൻ മേലേ... നിൽക്കാൻ മേലേന്നൊക്കെ പറഞ്ഞോണ്ട് നടന്നാലെന്റെ സ്വഭാവോം മാറും... പറഞ്ഞേക്കാം ഞാൻ..!!"""
""...ഉവ്വ.! ഇങ്ങുവന്നേച്ചാലും മതി..!!"""_ പറഞ്ഞശേഷം അവൾവീണ്ടും താഴേയ്ക്കുനോക്കിനിന്നു...
സംഗതി അങ്ങനെയൊക്കെ പറയുമെങ്കിലും ഞാനതുചെയ്യില്ലെന്ന് നിനക്കുമറിയാം അവിടെയെങ്ങാനും ചെയ്യാൻ നോക്കിയാൽ അന്നെന്റെ അന്ത്യമാണെന്ന് എനിക്കുമറിയാം...
അതുകൊണ്ട് തന്നെ രണ്ടുപേരും വീണ്ടുമതേ പൊസിഷനിൽ തുടർന്നു...
""...മിന്നൂസേ..??"""_ ഞാനവൾടെ രണ്ടുകൈയുംപിടിച്ച് അവളുടെവയറിനോട് ചേർത്തുവെച്ചിട്ട് എന്റെ ശരീരംമുഴുവനും അവളിലേയ്ക്കമർത്തി മെല്ലെവിളിച്ചു;
""...മ്മ്മ്.! പറ..!!"""
""...നമ്മുടെ റ്റൈറ്റാനിയ്ക്ക് സിനിമയില്ലേ..?? അതില് ജാക്കും റോസുമിതേമാതിരി നിയ്ക്കൂലേ..??"""
""...മ്മ്മ്..! അതിന്..??"""
""...അല്ല... ജാക്കങ്ങനെ നിയ്ക്കുന്ന കണ്ടിട്ടാണോ ഈ പ്രോസസ്സിന് ജാക്കിയെന്നു പേര് വന്നേ..??"""_ എന്റെ ബുദ്ധിപരമായ സംശയംകേട്ടതും മീനാക്ഷിയെന്നെ തിരിഞ്ഞൊന്നുനോക്കി...
""...പറയെടീ..!!"""
""...ആ... എനിയ്ക്കറിയാമ്പാടില്ല..!!"""_ അവളൊഴുക്കൻ മട്ടിൽ മറുപടിപറഞ്ഞു...
""...അയ്യേ.! മണ്ടി മിന്നൂസ്.! ഡോക്ടറാണെന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം... ജെനറൽ നോളേജില്ലാതായിപ്പോയി... പാവം..!!"""_ ആ പറഞ്ഞതിനും അവളെന്നെ തിരിഞ്ഞു രൂക്ഷമായൊന്നു നോക്കിയതല്ലാതെ മറുപടിപറഞ്ഞില്ല...
""...എടാ… നീയീ മണ്ടത്തരമ്പറച്ചില് നിർത്തീട്ട് അവരെയൊന്നു നോക്കിയേ..!!"""_ മീനാക്ഷി കണ്ണുകൾകൊണ്ട് ചൂണ്ടിയ ഭാഗത്തേയ്ക്കു ഞാനുംനോക്കി...
""...പെണ്ണ് കൊള്ളാം.! അല്ലേടാ..??"""_ ഞാൻ നോക്കിയതറിഞ്ഞതും അവൾചോദ്യമിട്ടു...
""...ആ.! തരക്കേടില്ല..!!"""
""...അല്ലേലും നല്ലതൊന്നും നിനക്കു പിടിയ്ക്കൂല്ലലോ..!!"""_ പറഞ്ഞുകഴിഞ്ഞാണ് പറഞ്ഞതിലെയപകടം ഡോക്ടറൂട്ടിയ്ക്കും മനസ്സിലായത്...
അതെനിയ്ക്ക് മനസ്സിലായോന്നറിയാൻ മുഖംതിരിച്ചെന്നെ നോക്കിയപ്പോഴേക്കും എന്റെ ചിരി ഉയർന്നിരുന്നു...
""...കറക്റ്റ്..!!"""_ എന്റെ മറുപടിയുംകൂടി ചെന്നതോടെ കൈമുട്ട്കൊണ്ട് വയറ്റിലൊരിടി തന്നു...
ഇടികൊണ്ടതും നീട്ടിയൊന്നു നിലവിളിച്ചപ്പോൾ,
""...മര്യാദയ്ക്കു നിന്നോണം..!!"""_ എന്നുപറഞ്ഞവളൊന്നു ചീറി...
💬 Comments
View all comments