0%

Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.7K

അതിനൊരു ചളിച്ചചിരി മറുപടിയായി കൊടുത്തപ്പോൾത്തന്നെ അവരു മുറിയിൽനിന്നും ഇറങ്ങിനടന്നു...

കാത്തിരുന്നപോലെ ഞാനപ്പോൾത്തന്നെയാ ഡോറുവലിച്ചടച്ചുകൊണ്ടു മീനാക്ഷിയ്ക്കു നേരേതിരിഞ്ഞു;

""...എന്താടീ..?? എന്താടീ പുന്നാരമോളേ നിന്റുദ്ദേശം..?? മനുഷ്യനെ നാണങ്കെടുത്താനായ്ട്ട് ഒരുമ്പെട്ടിറങ്ങിയേക്കുവാ ല്ലേ..??"""

""...അതിനു ഞാനെന്തോചെയ്തു..??"""_ ഒന്നുമറിയാത്തതുപോലുള്ള മീനാക്ഷിയുടെ മറുചോദ്യം...

""...നീയൊന്നും ചെയ്തില്ലല്ലേ..?? എന്നേം എന്റച്ഛനേം നാറ്റിയ്ക്കാനായി മനഃപൂർവ്വമല്ലേടീ നീയവരുടെ മുന്നിലിരുന്ന് അമ്മാതിരി തീറ്റതിന്നത്..??"""_ എന്റെയാ ചോദ്യംകേട്ടതും ഇവനിതെന്തൊക്കെയാ പറയുന്നേന്നുള്ള ഭാവത്തിൽ അവളെന്നെയൊരു നോട്ടംനോക്കി...

""...നോക്കിപ്പേടിപ്പിയ്ക്കാതെ സത്യമ്പറേടീ ഉണ്ടക്കണ്ണീ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ,

""...അവരു തന്നതല്ലേ ഞാങ്കഴിച്ചുള്ളൂ... ചോദിച്ചുമേടിച്ചു കഴിച്ചിട്ടൊന്നുവില്ലല്ലോ..!!"""_ അവൾടെ മറുപടി...

""...അവരങ്ങനെ പലതുംകൊണ്ടുത്തരും അതവരുടെ മര്യാദയാ... അതൊക്കെക്കണ്ടിട്ട് നീ നിന്റെ മര്യാദകളയരുതെന്നാ പറേണേ... തിന്നുതിന്ന് എന്റെകുടുംബം നീ കുളംതോണ്ടി... ഇനിയിവരെക്കൂടി കുത്തുപാളയെടുപ്പിയ്ക്കരുത്..!!"""

""...എന്നോടവരു പറഞ്ഞല്ലോ എന്തോരംവേണേലും കഴിച്ചോളാൻ... പിന്നെ നെനക്കെന്താ പ്രോബ്ലം..??"""_ കൊണ്ടുവന്ന ബാഗിൽനിന്നും ഒരുജോഡിഡ്രസ്സും ഒരു ബാത്ത്ടവലുമെടുത്ത് ബാത്ത്റൂമിലേയ്ക്കു നടക്കവേ മീനാക്ഷി പിറുപിറുത്തു...

""...അതുനിന്റെ തീറ്റകണ്ടിട്ടു പറഞ്ഞതാ... അതുമനസ്സിലാക്കാനുള്ള മൂളപോലുമില്ലാത്ത നീയുമൊരു ഡോക്ടറ്... ത്ഫൂ..!!"""_ അവളെയും പുച്ഛിച്ചുകൊണ്ട് ബെഡ്ഡിലേയ്ക്കു മലർന്നുകിടന്നപ്പോൾ എന്നെയൊന്നു നോക്കി ദഹിപ്പിച്ചശേഷം മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കയറി...

നീരാട്ടുകഴിഞ്ഞ് ഓറഞ്ചിൽ പച്ച ഷെയ്ഡ്സുള്ള ചുരിദാർടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമിട്ട് തലയുംതുവർത്തിയവൾ പുറത്തേയ്ക്കുവന്നു...

കൂട്ടത്തിൽ,

""...അതേ... വല്യബാത്ത്റൂമാട്ടോ... നല്ല സൗകര്യോക്കെണ്ട്..!!"""_ എന്നൊരു ഡയലോഗും...

അതിന്,

""...എന്നാൽ തിരിച്ചുപോകുമ്പോൾ തലേചുവന്നോണ്ടു പോര്..!!"""_ എന്നൊരു താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞതോടെ കക്ഷിയടങ്ങി...

പിന്നെ മുടിയിലെ വെള്ളംകളയുന്നവരെ ഒന്നുംമിണ്ടീല...

ഒടുക്കം മുടിയൊതുക്കി കെട്ടുന്നതിനിടയിൽ എന്തോ ആലോചിച്ചിട്ടന്നപോലെ പുള്ളിക്കാരിയെന്നെ നോക്കി;

""...അവരുടെ കല്യാണോം ലവ്മേരേജാന്നാ തോന്നുന്നേ... കേട്ടില്ലേ എടാ പോടാന്നൊക്കെയാ വിളിയ്ക്കുന്നേ..!!"""

""...ഓ.! അതൊന്നും പറയാമ്പറ്റില്ല... ആരൊക്കെയോ അറേഞ്ച്ചെയ്തു കെട്ടിയിട്ട് നീയെന്നെയെന്താ വിളിയ്ക്കുന്നേ..?? അതൊക്കെ പുറത്തുപറയാൻ കൊള്ളാവോ..??"""_ ഞാനും വിട്ടില്ല...

💬 Comments

View all comments