Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
അമ്മചോദിച്ചതല്ലേ... ഞങ്ങൾക്കൂടി കഴിയ്ക്കാനെടുത്തോ..!!"""_ കീത്തുവിനെയൊന്നു പാളിനോക്കി മീനാക്ഷിപറഞ്ഞു...
എന്നിട്ട് സംഗതിയേറ്റോന്നമട്ടിൽ എന്നെനോക്കി അമർത്തിച്ചിരിയ്ക്കുവേം ചെയ്തു...
അതുകണ്ടിട്ട് കീത്തുവിന് നന്നേപൊളിഞ്ഞെങ്കിലും എന്തുപറയാൻ..??
""...വേഷമൊക്കെ മാറിവാ പിള്ളേരേ... നിങ്ങളുവരുന്നത് പ്രമാണിച്ച് ബിരിയാണിയുണ്ടാക്കീട്ടുണ്ട്..!!"""_ ചെറിയമ്മ അടുക്കളയിൽനിന്നും വിളിച്ചതും,
""...ഓ.! എന്നാ നിങ്ങളെടുത്തുവെച്ചോ... ഞങ്ങള് ഡ്രസ്സുമാറിവരാം..!!"""_ ന്നും പറഞ്ഞ് മീനാക്ഷിയെഴുന്നേറ്റു, പിന്നാലെ ഞാനും...
""...നീയെന്തേലും കഴിച്ചോടീ ചേച്ചീ..??"""_ അതിനിടയിൽ ഞാൻ കീത്തൂനോടായി തിരക്കി...
അപ്പോഴും കുഞ്ഞിനേങ്കൊണ്ട് മേരിമറിയം നിൽക്കുമ്പോലൊരു നിൽപ്പാണ് കക്ഷി, ഇപ്പൊ മേശിരിയെവിളിച്ച് അടിച്ചൊറപ്പിച്ചാൽ സന്ധ്യയ്ക്കു മെഴുകുതിരി കത്തിയ്ക്കാമെന്ന മട്ടിൽ...
""...അതിനെന്തേലും കഴിയ്ക്കണോങ്കിൽ കുഞ്ഞിനെ താഴെവെയ്ക്കണ്ടേ..?? അങ്ങനെ കുഞ്ഞിനെ താഴെവെച്ചിട്ടുള്ളൊരു കഴിപ്പും കീത്തൂന് വേണ്ട... അല്ലേടീ..??"""_ മീനാക്ഷി തിരിഞ്ഞുനിന്ന് വീണ്ടുമൊന്നുകൊട്ടി...
""...എന്റെ മിന്നൂസേ... നീയൊന്നടങ്ങ്... ഇതൊണ്ടല്ലോ ഇതെന്റെചേച്ചിയാ... അല്ലാണ്ട് നിന്റെചെണ്ടയല്ല... അവളവൾടെ കുഞ്ഞിനോടുള്ള സ്നേഹങ്കൊണ്ട് അതിനെ തറേവെയ്ക്കാതെ കൊണ്ടുനടക്കുന്നു... അതിനു നെനക്കെന്താ..??"""_ ചോദിച്ച ഞാൻ, കീത്തുവിന്റെ നേരേതിരിഞ്ഞ്;
""...അല്ല, കക്കൂസിൽ പോകുമ്പോളെങ്കിലും ഈ ലോഡിറക്കാൻ ഉദ്ദേശമുണ്ടാവോ..??"""_ എന്നുകൂടി കൂട്ടിച്ചേർത്തു...
""...എന്താ..?? അതുഞാൻ നിന്നെ ബോധിപ്പിയ്ക്കണോ..?? ദേ... ഇവളുകൂടുള്ള നെഗളിപ്പിൽ കൂടുതലാളാവാൻ വന്നാൽ എന്റെ തനിക്കൊണം നീ കാണും..!!"""_ മീനാക്ഷിയെച്ചൂണ്ടി കീത്തുപറഞ്ഞു...
""...ഓ.! ഓണത്തിന് വന്നൂന്നുവെച്ച് ഞാനും വല്യ മാവേലിയൊന്നുവല്ല..!!"""_ അതു പറയുമ്പോഴേയ്ക്കും അമ്മയുടെ വിളിവന്നു;
""...പിള്ളേരേ... പെട്ടെന്നുപോയി വേഷംമാറിവാ..!!"""
അതുകേൾക്കേണ്ട താമസം മീനാക്ഷി മേലേയ്ക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി...
ഞാനാണേൽ കീത്തുവിന്റെ ഇടുപ്പിലിരുന്ന കുഞ്ഞിനെനോക്കി കണ്ണടച്ചു ചിരിച്ചുകാട്ടി...
പിന്നെ ഞാൻ മെല്ലെ റൂമിലേയ്ക്കു തെറിച്ചു...
ഡോറ് തള്ളിത്തുറന്ന് റൂമിനകത്തേയ്ക്കു കേറുമ്പോൾ മീനാക്ഷിയവൾടെ മെറൂൺനിറത്തിലെ പഴയൊരു കോട്ടൻ നൈറ്റിയെടുത്ത് ബെഡ്ഡിലേയ്ക്കിട്ടിട്ട് കണ്ണാടിയുടെ മുന്നിൽനിന്നും ഫോണിൽ കുത്തുവായ്രുന്നു...
""...വേഷം മാറാനെന്നുപറഞ്ഞ് ഓടിപ്പാഞ്ഞ് റൂമിക്കേറിയല്ലോ... എന്നിട്ടുവണ്ടീന്ന് ബാഗെടുത്തോ
💬 Comments
View all comments