0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.3K

കീത്തു...

""...അല്ല... അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ... ഇവൾക്കിമ്മാതിരി കടിയ്ക്കാനായ്ട്ട് നിങ്ങൾക്കിവടെ കൃമികൃഷിയുണ്ടോ..??"""_ ഞാൻ സഹികെട്ട് ചോദിച്ചുപോയി...

അതുകേട്ടതും,

""...കീത്തൂ... നീ നിന്റെ പാടുനോക്കിപ്പോയേ പെണ്ണേ... പിള്ളേരെ കഴിയ്ക്കാൻ സമ്മതിയ്ക്കാണ്ട് വന്നുനിൽക്കുവാ..!!"""_ എന്നുമ്പറഞ്ഞ് അമ്മ അവൾടെ നേരേയൊന്നുചാടി...

അതോടവൾ കുഞ്ഞിനേങ്കൊണ്ട് ചാടിത്തുള്ളി അകത്തേയ്ക്കുപോകുവേം ചെയ്തു...

""...അല്ല... അപ്പൊ ശ്രീക്കുട്ടിയോ..?? അവളേം കണ്ടില്ലല്ലോ..!!"""_ വിഷയം മാറ്റാനെന്നോണം മീനാക്ഷിയാണതു ചോദിച്ചത്...

""...അവളിത്രേന്നേരം നിങ്ങളേംനോക്കി നിന്നതാ... ഇങ്ങോട്ടുവരാന്നേരം നോക്കിയപ്പോൾ ആ കരടിക്കുട്ടനേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു..!!"""_ ചെറിയമ്മ ചിരിച്ചു...

അങ്ങനെ പിന്നുള്ളസമയം അമ്മയോടും ചെറിയമ്മയോടും വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നു കഴിച്ചെങ്കിലും കീത്തുവേച്ചി കുഞ്ഞിനെത്തരാഞ്ഞത് എനിയ്ക്കെന്റെ മനസ്സിൽക്കൊണ്ടിരുന്നു...

പക്ഷേ, പ്രകടിപ്പിച്ചാൽ അതെല്ലാർക്കും വിഷമമായാലോ എന്നോർത്തിട്ടുമാത്രം ഞാനുമോരോന്നൊക്കെ തള്ളിക്കൊണ്ടേയിരുന്നു...

അങ്ങനെ കഴിച്ചുകഴിഞ്ഞ് കയ്യുംകഴുകി വണ്ടിയിൽനിന്നും ബാഗുകളെടുക്കാനായി ഞാൻ പുറത്തേയ്ക്കു നടക്കുമ്പോൾ മീനാക്ഷിയും കൂടെക്കൂടി...

""...കീത്തു കുഞ്ഞിനെത്തരാഞ്ഞത് നെനക്കു സങ്കടായല്ലേടാ..??"""_ ഡിക്കിതുറക്കുമ്പോൾ അവൾ പതിയെ ചോദിച്ചു...

""...നെനക്കു മനസ്സിലായ് ലേ..??"""_ ഞാൻ ചമ്മിച്ചിരിച്ചതും അവളൊന്നുമൂളി...

ഞാൻ ബാഗുകളോരോന്നായി പുറത്തേയ്ക്കെടുക്കുമ്പോൾ അത്രയുംനേരവും അവളെന്നെ ചൊതുങ്ങിക്കൂടി നിൽക്കുവായ്രുന്നു...

അങ്ങനെ ഞങ്ങളുരണ്ടുംകൂടി ബാഗുകളെല്ലാം റൂമിലെത്തിച്ചശേഷം ഞാൻ കട്ടിലിലേയ്ക്കു നീണ്ടുനിവർന്നിരുന്നപ്പോൾ മീനാക്ഷി ഒരു ബാഗ്തുറന്ന് അതിൽനിന്നും ജൂലിക്കുട്ടിയെ പുറത്തെടുത്ത് ബെഡ്ഡിലേയ്ക്കുവെച്ചു...

എന്നിട്ട് കുറച്ചുനേരമെന്തോ ആലോചിച്ചശേഷം,

""...ഞാൻ ദാ വരണു..!!"""_ എന്നുമ്പറഞ്ഞവൾ പുറത്തേയ്ക്കു നടന്നു...

""...എങ്ങോട്ടേയ്ക്കാ..??"""_ ഞാനിരുന്നയിരുപ്പിൽ ചോദിച്ചു...

""...ഞാനൊന്നുപോയി കീത്തൂനെ കണ്ടിട്ടുവരാം... എല്ലാമിന്നത്തോടെ തീരുവാണേൽ തീരട്ടേ..!!"""_ തിരിഞ്ഞുനിന്നങ്ങനെ പറഞ്ഞശേഷം പോകാൻതുടങ്ങുമ്പോൾ,

""...ഏയ്‌.! അതൊന്നും വേണ്ടടീ..!!"""_ ന്ന് ഞാനൊന്നുകൂടി അവളെ തടയാൻശ്രെമിച്ചു...

""...ഏയ്.! കുഴപ്പമില്ലടാ... ഞാൻപോയൊന്നു സംസാരിച്ചു സോറിപറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ... ഞാമ്പോയിട്ടുവരാം..!!"""_ അവളൊന്നു ചിരിച്ചു...

""...ദേ... നീ ചുമ്മാപോയി അവൾടെകയ്യീന്ന് മേടിച്ചുകൂട്ടണ്ട... എന്റെ ചേച്ചിയായോണ്ട് പറയുവല്ല, നിന്നെക്കാളും

💬 Comments

View all comments