Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
എന്തൊക്കെപ്പറഞ്ഞാലും കയ്യിലിരുപ്പ് വെറും കച്ചറയാണേലും സൗന്ദര്യത്തിന്റെ കാര്യത്തിൽ മീനാക്ഷിയുടെ അയലത്തെത്തില്ല ഒന്നും.!
ഗതികേടുകൊണ്ട് എനിയ്ക്കതു സമ്മതിയ്‌ക്കേണ്ടിവന്നു...
അപ്പോഴാണ് തക്കുടു കയ്യിലിരുന്ന് കുലുങ്ങിച്ചിരിച്ചത്...
അതോടെ നോട്ടം ഞാനവനിലേയ്ക്കാക്കി...
""...എന്നാലുമാപിള്ളേർ എന്തുകാര്യായ്ട്ടാ നിന്നോടുവന്നു വർത്താനമ്പറഞ്ഞേ..?? മനുഷ്യമ്മാരായാലിത്ര ജാഡപാടില്ല കേട്ടോ... അറ്റ്ലീസ്റ്റ് നെനക്ക് എന്റെകാര്യോങ്കിലും ഒന്നോർക്കായ്രുന്നു..!!"""_ ചെക്കന്റെ മുഖമെന്റെനേരേ പിടിച്ചുവെച്ച് ഞാനങ്ങനെപറയുമ്പോൾ ഇവനിതെന്തു തേങ്ങയായീ പറേണേന്നഭാവത്തിൽ ചെക്കനെന്നെനോക്കി...
""...നീയപ്പോൾ അവരോടെന്തേലുമൊക്കെ മിണ്ടുവേ, അല്ലേലൊന്നു ചിരിയ്ക്കുവേയൊക്കെ ചെയ്തെങ്കിൽ ആപിള്ളേരു കുറച്ചുനേരങ്കൂടി നിന്നേനെ... അതെങ്ങനാ അപ്പവനൊടുക്കത്തൊരു സിഗ്മാമെയിലായേക്കുന്നു..!!"""_ ഞാനങ്ങനെപറഞ്ഞു കണ്ണുരുട്ടീതും എന്തോവല്യ തമാശകേട്ടപോലെ ചെക്കനിരുന്നിളിയ്ക്കാൻ തുടങ്ങി...
""...ദേ... കൂടുതലിരുന്ന് കിണിച്ചാൽ റോഡിലിറക്കി നടത്തിയ്ക്കും... അതോണ്ട് മര്യാദയ്ക്കിരുന്നോ..!!"""_ അവനെയൊന്നുകൂടി കയ്യിലഡ്ജെസ്റ്റു ചെയ്തിരുത്തിയശേഷം,
""...എന്നാലും നിന്റെകാര്യമോർക്കുമ്പോൾ എനിയ്ക്കുചിലപ്പോഴൊക്കെ സഹതാപംതോന്നും... ഒരു പേടിത്തൂറിതന്തേം ഒരു സൈക്കോത്തള്ളേം... സത്യത്തിൽ നീയിവരുടെടേലെങ്ങനെ ജീവിയ്ക്കുന്നെടാ..?? ഏതുനേരോം തല്ലുംവഴക്കും... ചിലനേരത്തെനിയ്ക്കുതന്നെ രണ്ടെണ്ണംപൊട്ടിയ്ക്കാൻ തോന്നീട്ടുണ്ട്... എന്നാലപ്പോഴേയ്ക്കും രണ്ടുംനല്ല കൂട്ടായ്ട്ടുണ്ടാവും... അതല്ലേ പ്രശ്നം..??"""_ അന്ന് ഹോസ്പിറ്റലിൽനിന്നും വന്നിട്ട് അവനോടടിയുണ്ടാക്കീട്ട് എഴുന്നേറ്റപ്പോൾ രണ്ടൂടെ തോളിൽകൈയിട്ടുനടന്നതൊന്നും എനിയ്ക്കത്രയ്ക്കു സുഖിച്ചിട്ടില്ല...
പിന്നെ വല്ലവന്റേം വീട്ടിൽക്കേറി ഇതേത് മറ്റേടത്തിടപാടാന്ന് ചോദിയ്ക്കാൻ പറ്റാത്തതിലുള്ള ദേഷ്യവും എന്റെ വാക്കുകളിലുണ്ടായ്രുന്നു...
അല്ലാതെ
അതുപോലൊന്നും കിട്ടാത്തതിന്റെ അസൂയയൊന്നുമല്ല കേട്ടോ...
""...കാഴ്ചയൊക്കെ കണ്ടുതീർന്നില്ലേ..?? ചേച്ചി കുഞ്ഞിനെത്തിരക്കുന്നു..!!"""_ പിന്നിൽവന്നുനിന്ന് മീനാക്ഷിപറഞ്ഞതും ഞാനൊന്നു വെട്ടിത്തിരിഞ്ഞു...
""...എന്താന്ന്..??"""
""...അല്ല, കുഞ്ഞിനു പാലുകൊടുക്കാറായി... അതുകൊണ്ട് കൊണ്ടുച്ചെല്ലാൻ പറഞ്ഞു..!!"""_ കേട്ടതെനിയ്ക്കത്ര സുഖിച്ചില്ലേലും മറ്റുവഴിയില്ലാത്തതുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു...
പിന്നലെ മീനാക്ഷിയുംകൂടി...
ഇനിയവന്റെ തടവറയിലേയ്ക്കാണു പോക്കെന്നു മനസ്സിലായതുകൊണ്ടാണോന്നറിയില്ല, ചെക്കനുമിഷ്ടപ്പെടാതെ മുക്കാനുംമൂളാനുമൊക്കെ തുടങ്ങിയിരുന്നു...
""...സാരവില്ലന്നേ... നമുക്കിനി നാളെവരാം... അപ്പൊ നീ നിന്റെ ഫ്രണ്ട്സിനെ അങ്കിളിനുമുട്ടിച്ചുതരണം... പകരമങ്കിള് ഐസ്ക്രീം മേടിച്ചുതരാം..!!"""_ മീനാക്ഷികേൾക്കാതെ കുഞ്ഞിന്റെ ചെവിയിലതുപറയുമ്പോൾ,
ചെക്കനെച്ചാക്കിട്ട് അവിടെനിൽക്കുന്നേലെന്തേലും പ്രയോജനംതപ്പുന്ന ചിന്തയിലായ്രുന്നു ഞാൻ...
അതിൽപ്പിന്നെയുള്ള
💬 Comments
View all comments