0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.5K

കൂടെനടക്കുമ്പോൾ ഞാനെങ്ങനെന്നെ വിശ്വസിയ്ക്കും..??!!

പിന്നീടങ്ങോട്ട് ഓടിക്കേറുവായ്രുന്നൂ...

മീനാക്ഷിയെ കാത്തുനിൽക്കാതെ മുകളിലെത്തിയപ്പോൾ അതതിലും വലിയവസ്ഥ...

കയറിവന്ന മലയുടെ മുകളിലായി വലിയൊരുപാറ...

അതിന്റേയും മുകളിലാണ് കയറേണ്ടത്...

അതിലേയ്ക്കു കേറുന്നതോ, രണ്ടുകല്ലുകൾക്കിടയിലൂടെ നൂഴ്ന്ന് അളളിപ്പിടിച്ചും...

...കോപ്പ്.! എനിയ്ക്കങ്ങോട്ടു പൊളിഞ്ഞിട്ട് വായിൽവന്ന തെറിമുഴുവനും വിളിയ്ക്കാനായി തുടങ്ങുമ്പോഴാണ് ആടിയുലഞ്ഞു വിയർത്തുനാശമായി വന്നുകേറിയ മീനാക്ഷിയെക്കണ്ടത്...

അതോടെനിയ്ക്കു ചെറിയൊരു സമാധാനംകിട്ടി...

ഞാനെങ്ങനേം മേലെക്കേറും, പക്ഷേ മീനാക്ഷി...

തലകുത്തിനിന്നാലും അവളെക്കൊണ്ടു നടക്കത്തില്ല...

അതോർത്തപ്പോൾ എന്റെ നെഞ്ചങ്ങോട്ടു സന്തോഷത്തിന്റെ പെരുമ്പറമുഴക്കാനായി തുടങ്ങി...

""...എന്റീശ്വരാ..!!"""_ പാറകണ്ടതും നെഞ്ചിൽകൈയുംവെച്ച് ഒറ്റവിളിയായ്രുന്നൂ മീനാക്ഷി...

""...ഇനിയിതിന്റെ മേലെക്കൂടി വലിഞ്ഞുകേറണോ..??"""_ ഇത്രയും കഷ്ടപ്പെട്ടവിടെവരെ കയറിട്ട് മൂഞ്ചിക്കുത്തി തിരിച്ചുപോകേണ്ടിവരുന്ന അവസ്ഥയാലോചിച്ചിട്ടാവും മീനാക്ഷിയുടെ കണ്ണുനിറഞ്ഞു...

ആളുകളിയ്ക്കാനായി, മേലെക്കേറിനിന്നൊരു ഫോട്ടോയെടുക്കാൻപോലും പറ്റാത്തസ്ഥിതി...

സംഭവം നിൽക്കുന്നിടത്തുനിന്ന് ഫോട്ടോയെടുത്താലും സീനറിയൊക്കെ സെറ്റാണ്...

ഒരുവശത്ത് തമിഴ്നാടും മറുവശത്ത് കേരളവും...

പക്ഷേ പറഞ്ഞിട്ടുകാര്യമില്ലല്ലോ, മുകളിൽക്കേറിയില്ലേൽ ട്രോളാനായി ഞാനങ്ങനെ കാത്തുനിൽക്കുവല്ലേ...

""...എന്നാലും ആതിരകൊള്ളാട്ടോ... അവളുവിചാരിച്ചപ്പോൾ ഇത്രേംനല്ലൊരു സ്ഥലംകാണാൻപറ്റി..!!"""_ അവൾടെ മൂഞ്ചിത്തെറ്റിയുള്ള നിൽപ്പുകണ്ടപ്പോൾ രസംകയറിയഞാൻ പാറയിലേയ്ക്കു വലിഞ്ഞുകേറുന്നതിനിടയിൽ ഒന്നെരിവുകയറ്റാനും മറന്നില്ല...

""...ആം.! ഞാനങ്ങുചെല്ലട്ടേ... ആ ശവത്തിനുള്ളതു ഞാൻകൊടുത്തോളാം..!!"""_ താഴെനിന്ന് എന്നെനോക്കി മീനാക്ഷിയും പിറുപിറുത്തു...

അത്രയും കഷ്ടപ്പെട്ടു വലിഞ്ഞു മേലെക്കേറിയപ്പോഴാണ് അതിന്റൊരാവശ്യോമില്ലായ്രുന്നെന്നു തോന്നിപ്പോയത്...

ആനവരെ പറിഞ്ഞുപോകുന്ന കാറ്റും മുൻവശത്തഗാധമായ കൊക്കയും...

താഴേയ്ക്കുള്ളഭാഗം മുഴുവൻ പാറക്കെട്ടുകളാണ്, കീഴ്ഭാഗം തമിഴ്നാടും...

...മൈര്.! ഇതൊരുമാതിരി കഴച്ചിട്ട് കപ്പളത്തിൽക്കേറിയ അവസ്ഥയായ്പ്പോയി.!

സ്വയംപ്രാകിയഞാൻ കാറ്റിന്റെവേഗതകൂടിയപ്പോൾ സപ്പോർട്ടിനായി അവിടെയാരോ കുത്തിനിർത്തിയിരുന്ന ചുവന്നതുണിചുറ്റിയ കൊടിമേൽ കയറിപ്പിടിച്ചു...

കുറച്ചുനേരമങ്ങനെ നിൽക്കുമ്പോഴാണ് പെട്ടെന്നു പിന്നീന്നൊരുപിടുത്തവും കൂട്ടത്തിലൊരു നിശ്വാസവുമറിഞ്ഞത്...

തൂറിമെഴുകിനിന്ന എന്റുള്ളിലൊരാന്തലായ്രുന്നു...

ഒരുനിമിഷം തമിഴ്നാട്ടിലുവീഴുന്നതും മൂക്കില് പഞ്ഞിയുംവെച്ച് കസേരപ്പുറത്തിരുന്ന് ലെവന്മാരുടെ ഡാൻസും ഗാനമേളയും ലൈവായികാണുന്നതുംവരെ എന്റെ തലച്ചോറിലൂടെ കടന്നുപോയി...

ആ ഞെട്ടലിൽ തിരിഞ്ഞുനോക്കുമ്പോൾ കണ്ണുകൾരണ്ടും മുറുകെയടച്ച്,

💬 Comments

View all comments