Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
കേറിയതല്ലേ... അവിടിരുന്നോ..!!"""
""...ഡാ... അങ്ങനെപറയല്ലേടാ... എന്നേങ്കൂടി കൊണ്ടോടാ... നീ കേറീതുകൊണ്ടു കേറീതല്ലടാ ഞാൻ... ഈ മലമുഴുവനും കേറിവന്നിട്ട് ഇതിന്മേൽ കേറാതെപോയാ മോശമല്ലേന്ന്കരുതി കേറീതാ... എനിയ്ക്കിവിടിരുന്നിട്ട് പേടിയാവുന്നെടാ..!!"""_ ഞാൻ തിരികെപ്പോകാനുള്ള പരിപാടിയാന്നു മനസ്സിലായതും അവളാക്കല്ലിന്റെമേലിരുന്ന് കാലിട്ടടിയ്ക്കാൻ തുടങ്ങി...
""...പേടിയാകുന്നങ്കി അപ്പ്രത്തുചെന്നിട്ട് താഴേയ്ക്കുചാട്... പേടി മാറിക്കോളും..!!"""
""...പോടാ നാറി... എടാ എന്നെയൊന്നു താഴെയിറക്കെടാ..!!"""
""...എന്നെ തെറീംവിളിച്ചിട്ട് നിന്നെ ഞാൻ താഴെയല്ല മേലേയ്ക്കയയ്ക്കാടീ..!!"""_ പറയുന്നതിനൊപ്പം കുനിഞ്ഞൊരു കല്ലെടുത്ത് അവളെയെറിയാനോങ്ങി...
""...സോറി സോറി... ഒരായിരംവട്ടം സോറി... എന്നെയൊന്നിറക്കെടാ..!!"""_ അതോടെ കക്ഷീടെശബ്ദവും ദയനീയമായി...
""...സോറികൊണ്ടൊന്നും ഒരുകാര്യോമില്ല... അപേക്ഷിയ്ക്കേണ്ടിവരും..!!"""_ ഞാൻ കണ്ടീഷൻവെച്ചു...
""...എന്തുവേണേ ചെയ്യാം... എന്നെയൊന്നിറക്ക്..!!"""
""...മ്മ്മ്.! എന്നാ എന്നെയൊന്നിറക്കു സാറേന്ന് പറ..!!"""_ ഞാൻ കുറച്ചു ഗൗരവത്തിൽതന്നെ തിരിഞ്ഞുനിന്നു...
""...സാറേന്നോ..?? നിന്നെയോ..?? അയ്ന് നിയെന്നേതു ക്ലാസ്സിലാ പഠിപ്പിച്ചേ..??"""
""...ഓ.! അപ്പൊ പഠിപ്പിച്ചിട്ടില്ലല്ലോ..?? എന്നാ അവിടിരി..!!"""
""...അയ്യോ.! പറയാം... പറയാം..!!"""_ പോകാൻതുടങ്ങിയ എന്നെ വാക്കുകൾകൊണ്ട് തടഞ്ഞശേഷമവൾ;
""...എന്നെ... എന്നെയൊന്നു താഴെയിറക്കിത്താ സാറേ..!!"""_ ന്ന് കണ്ണുമടച്ചിരുന്നൊറ്റ വിളി...
...സബാഷ്.!
അവിടവിടെ ഉണ്ടായ്ന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിലേയ്ക്കു പതിഞ്ഞതും ഞാനൊന്നിളിച്ചു,
പുണ്ണുകണ്ട പൊട്ടൻപോലും ഇമ്മാതിരി ചിരിച്ചിട്ടുണ്ടാവില്ല...
""...അപേക്ഷിയ്ക്കാൻ പറഞ്ഞപ്പോൾ കല്ലിന്മേൽക്കേറിയിരുന്ന് കളിയാക്കുന്നോടീ..??"""_ ചുറ്റുമോന്നു നോക്കിക്കൊണ്ട് ഞാനമർത്തി ചോദിയ്ക്കുമ്പോഴാണ്, കാണിയ്ക്കുന്ന പ്രഹസനംമുഴുവൻ നാട്ടുകാര് കാണുന്നുണ്ടെന്നബോധ്യം മീനാക്ഷിയ്ക്കും വരുന്നത്...
അതോടെ ഞാനിളിച്ചതിന്റെ ബാക്കി അവളിളിച്ചു...
""...എന്താമോളേ... എന്താ പ്രശ്നം..??"""_ അവൾടെ കസർത്തുകണ്ടിട്ടാവണം കുടുംബത്തോടെ മേലെയ്ക്കുകേറിവന്ന ഒരു ചേട്ടൻചോദിച്ചു...
അതിനവൾ ഒന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചുമ്പോഴും മുഖത്തൊരു ചമ്മലുണ്ടായ്രുന്നു...
""...എന്താടോ..?? എന്തുപറ്റി..??"""_ മീനാക്ഷി മറുപടിപറയാതെവന്നപ്പോൾ പുള്ളിയെന്റെനേരേയായി...
""...ഇറങ്ങിവരുന്നില്ലന്നേ... പിണങ്ങിയിരിയ്ക്കുവാ..!!"""_ ന്നു മറുപടികൊടുത്തശേഷം അവരെ കാണിയ്ക്കാനായി,
""...ഇറങ്ങിവാ... ഞാൻ പിടിച്ചേക്കാം... ബാ..!!"""_ ന്നും പറഞ്ഞ് അവൾടെനേരേ കൈനീട്ടി...
""...ആ കൊച്ചൻ
💬 Comments
View all comments