Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
നെഞ്ചിലമർത്തിപ്പിടിച്ച് ഞാനുംനിന്ന് പോരുവിളിച്ചു...
...ഒന്നൂല്ലേലും അവൾടതേ ചോരയല്ലേ ഞാനും.!
പിന്നെ ദേഷ്യംവരൂലേ..??!!
അതോടെ കീത്തുവിന്റെകലിപ്പും ഉച്ഛിയിലെത്തി...
എന്റെതോളിനിട്ട് രണ്ടിടിയുംതന്നിട്ട് കുഞ്ഞിനെ പിടിച്ചുവാങ്ങുവാനുള്ള പരിശ്രമം നടത്തുമ്പോഴാണ്,
""...എടീ... ഒന്നൂല്ലേലും നിന്റനിയനല്ലേ... അപ്പൊ കുഞ്ഞിനെടുക്കാനും അതിനെ കൊഞ്ചിയ്ക്കാനുമൊക്കെഅവനുമവകാശമില്ലേ..??"""_ ന്നുംചോദിച്ച് മീനാക്ഷിയിടയ്ക്കു കേറീത്...
അതത്ര സുഖിയ്ക്കാത്ത കീത്തു,
""...അതിനു നിന്റടുത്താരേലും അഭിപ്രായഞ്ചോയ്ച്ചോ..?? അല്ലേലും വലിഞ്ഞുകേറിവന്നവൾമാരുടെ വാക്കുകേൾക്കേണ്ട ഗതികേടൊന്നും കീർത്തനയ്ക്കു വന്നിട്ടില്ല... അവളെന്നെ ന്യായമ്പഠിപ്പിയ്ക്കാൻ വന്നേക്കുന്നു..!!"""_ എന്നുമ്പറഞ്ഞ് മീനാക്ഷിയെ നൈസിന് തളർത്തിവിട്ടു...
പിന്നെ മീനാക്ഷി വിടോ..??
""...അതേ... ഞാൻവന്നതെന്റെ കെട്ട്യോന്റെ വീട്ടിലാ... അല്ലാതെ നിന്നെപ്പോലെ കെട്ടിച്ചുവിട്ടിട്ടും അവിടെനിയ്ക്കാതെ സ്വന്തംവീട്ടിൽ അട്ടിപ്പേറിക്കിടക്കാനല്ല..!!"""_ എന്നുംചിതറിക്കൊണ്ടവൾ
സാരിത്തുമ്പെടുത്ത് ഇടുപ്പിലേയ്ക്കു കുത്തി...
""...എന്താന്ന്..?? ദേ അനാവശ്യമ്പറഞ്ഞാ ചൂലെടുക്കും ഞാൻ... പറഞ്ഞില്ലാന്നുവേണ്ട..!!"""_ കീത്തുവും വിട്ടില്ല...
ഞാനാണേലിതൊക്കെ ശ്രെദ്ധിയ്ക്കുന്നുണ്ടേലും കുഞ്ഞിനെ നെഞ്ചിൽത്തന്നെ ചേർത്തുപിടിച്ചേക്കുവായ്രുന്നു...
അപ്പോഴാണ് മീനാക്ഷിയുടെ അടുത്തഡയലോഗ്;
""...പിന്നേ... അമ്മായമ്മയെ തവിക്കണകൊണ്ട് കുത്തിയതിലും വല്യ അനാവശ്യോന്നും ഞാമ്പറഞ്ഞില്ല..!!"""_ ന്ന്...
ഒരുപൊടിയ്ക്കടങ്ങാതെയുള്ള മീനാക്ഷിയുടെ ആ തളിപ്പിൽ കീത്തുവൊന്നു തളർന്നു...
എന്നാലപ്പോഴും കക്ഷീടെ ദേഷ്യമടങ്ങീട്ടുണ്ടായില്ല...
മീനാക്ഷിയ്ക്കുനേരേ പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ കലിപ്പെന്നോടായീന്നു മാത്രം...
""...മതി.! എന്റെ കുഞ്ഞിനെ മര്യാദയ്ക്കിങ്ങോട്ടു താടാ പട്ടീ..!!"""_ ചീറിക്കൊണ്ടുവന്ന അവൾ എന്റെകയ്യിലിരുന്ന കുഞ്ഞിനെ പിടിച്ചുവാങ്ങാനായി ആഞ്ഞതും,
""...ഡീ പെണ്ണേ... പട്ടീന്നൊക്കെ നിന്റച്ഛനെയോ ഭർത്താവിനേയോക്കെ വിളിച്ചാമതി... ഇവനെ വിളിയ്ക്കരുത്..!!"""_ അവൾ പറഞ്ഞതിഷ്ടപ്പെടാതെ കീത്തുവിനെപ്പിടിച്ച് പിന്നിലേയ്ക്കു വലിച്ചുകൊണ്ട് മീനാക്ഷിമുരണ്ടു...
ഉടനെ,
""...വിളിച്ചാ നീയെന്തോ ചെയ്യും..??"""_ ന്നായി കീത്തു...
അതിനപ്പോൾത്തന്നെ മറുപടിയുംചെന്നു...
""...ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും... അറിയാലോ, പണ്ടുകിട്ടീതൊക്കെ..!!"""
ആ ഒരു ഡയലോഗ് ചെല്ലേണ്ടതാമസം കീത്തുതവിഞ്ഞു...
ശേഷം ദഹിപ്പിയ്ക്കുന്ന കണ്ണുകളോടെന്നെ നോക്കിയെങ്കിലും അതു മൈൻഡാക്കാതെ കരയുന്നകുഞ്ഞിനേം കൊഞ്ചിച്ചോണ്ടിരിയ്ക്കുവാണ് ഞാൻചെയ്ത്...
""...നിന്റെ മറ്റവള് എന്നെയിത്രൊക്കെ പറഞ്ഞിട്ടും കേട്ടോണ്ടിരിയ്ക്കുവാ
💬 Comments
View all comments