0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.6K

എന്തിന്..??

വെള്ളമടിച്ചാ വട്ടാവോ..??

...ഏയ്‌.! ഇനി വെള്ളമടിച്ചിട്ട് അമ്മേടേം ചേച്ചീടേമൊക്കെമുന്നില് കാണിച്ചുകൂട്ടീതൊക്കെ വിഷമമായോന്നാവോ..??

""...പറ... വിഷമായോ..?? ആയെങ്കിപ്പറ സിത്തൂ..!!"""_ വിരലുകൾ കവിളിലിഴച്ചുകൊണ്ട് ചോദിച്ചപ്പോൾ അറിയാതെ കണ്ണുകളടഞ്ഞുപോയെങ്കിലും മറുപടിമൂളാൻ ഞാൻമറന്നില്ല...

""...ഓഹോ.! അപ്പൊ ചേച്ചിയങ്ങനെ പറഞ്ഞപ്പൊ വെഷമായീലേ..?? കള്ളൻ..!!"""_ അമർത്തിച്ചിരിയ്ക്കുന്നതിനിടയിൽ അവളെന്റെ കവിളിൽപിച്ചിയതും എന്റെറിലേവിട്ടു;

...ചേച്ചിയോ..??

ആഹ്.! അതെന്തേലുമാവട്ടേ...

അല്ല, എന്തായിവള് പറഞ്ഞേ..??

...വെള്ളമടിച്ചതിവളല്ലേ, അപ്പൊ വെളിവില്ലാതെവരേണ്ടതും ഇവൾക്കല്ലേ..??

ഞാനാകെ കൺഫ്യൂഷനായതും,

""...ചേച്ചീടെപ്രായമുള്ള എനിയ്ക്കൊണ്ടോന്ന് ലവ്ലെറ്റർ തന്നതുമ്പോരാഞ്ഞിട്ട് അതിനു വഴക്കുപറഞ്ഞപ്പൊ നെനക്കു വെഷമായോടാ കള്ളാ..??"""_ ചോദ്യത്തിനൊപ്പം മീനാക്ഷി വീണ്ടുമെന്റെ കവിളിലമർത്തിനുള്ളീതും
പിടഞ്ഞുകൊണ്ട് ഞാനവളെ തള്ളിമാറ്റി...

...ലവ്ലെറ്ററോ..?? അതിനു ഞാനിവൾക്കെപ്പഴാ...

ഊംഫി.! കഥയൊത്തിരി പിന്നിലേയ്ക്കു പോയ്‌രിയ്ക്കുന്നു.!

""...പറേടാ കള്ളാ... നിന്റെ സങ്കടമിതുവരെ മാറീലേ..?? എങ്കി ചേച്ചിയൊരുമ്മ തരട്ടേ..??"""_ അതിനെന്തേലും മറുപടിയ്ക്കുന്നതിമുന്നേ മീനാക്ഷിയുടെ തുടുത്ത അധരങ്ങളെന്റെ കവിളിലേയ്ക്കമർന്നിരുന്നു...

""...പറ... ഇപ്പെന്റെ കുഞ്ഞിസിത്തൂന്റെ സങ്കടമ്മാറിയോ..?? പറ..!!"""

""...ങ്ഹൂം..!!"""

പയറ്റാനിറങ്ങിത്തിരിച്ചാൽ ഉളുപ്പില്ലായ്മയുടെ കാര്യത്തിൽ സിത്തുവിനോളം പോന്നവന്മാരില്ലെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ചുകൊണ്ട് ഞാനില്ലാന്നു മൂളി...

""...കൊതിയൻ.! ചെക്കനീനീം ഉമ്മവേണം ലേ..??"""_ ചോദിച്ചുകൊണ്ടവൾ വീണ്ടും കവിൾത്തടത്തിലൊന്നു മുത്തി...

ശേഷം;

""...എന്റെ സിത്തൂട്ടനല്ലേലും പാവാ... പിന്നെ ചേച്ചിയെപ്പോലെ കാണേണ്ടെനിയ്ക്ക് ലെറ്ററ് തന്നോണ്ടല്ലേ ചേച്ചിതല്ലീതും വഴക്കുപറഞ്ഞതുമൊക്കെ... സാരല്ലാട്ടോ... വാവ ഉറങ്ങിയ്ക്കോ..!!"""_ ശവത്തിന്റെ കണ്ണുമൂടുമ്പോലെ കണ്ണുമൂടിയിട്ട് അവളെന്റെ നെറ്റിയിലൊരു ചുംബനവുംതന്നു...

...കടവുളേ.! ഈ പോയകിളിയൊന്നും തിരിച്ചുവന്നില്ലേൽ മൊത്തം കോമഡിയാവോലോ...

വീട്ടിച്ചെന്നുകേറിയാ ഞാനവരോടെന്തു സമാധാനമ്പറയും..??

...എന്നാലുമാ നായിന്റമോൻ എന്തു പാഷാണാണോന്തോ കലക്കിക്കൊടുത്തേ.!

""...സിത്തൂട്ടാ..!!"""_ കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം വീണ്ടുമവളെന്നെ ചുരണ്ടി...

...ഏഹ്.! ഇതു തീർന്നില്ലേന്ന മട്ടിൽ ഞാനങ്ങടു തിരിഞ്ഞതും, കക്ഷി കുത്തിപ്പിടഞ്ഞെഴുന്നേൽക്കുവാണ്...

എനിയ്ക്കാണെങ്കിൽ
അവളെക്കണ്ടിട്ട് ചിരിയ്ക്കണോ കരയണോന്നറിയാത്തവസ്ഥയും...

""...സിത്തൂട്ടാ... ഞാൻ പായസങ്കുടിയ്ക്കാഞ്ഞത് വെഷമായോ..?? പറ...
എന്റെസിത്തൂട്ടൻ

💬 Comments

View all comments