Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
റൂമിലേയ്ക്കു പോകുമ്പോഴും അതു നിന്റെകയ്യിലുണ്ടായ്രുന്നല്ലോ..!!"""_ അച്ചുവങ്ങനെ തറപ്പിച്ചുപറഞ്ഞതും കക്ഷി കുറച്ചുനേരമെന്തൊക്കെയോ ചിന്തിച്ചുനിന്നു...
ശേഷം റൂമിലേയ്ക്കൊറ്റ പാച്ചിലായ്രുന്നു...
പിന്നെ ഞാനും സമയംപാഴാക്കിയില്ല, അവൾടെപിന്നാലെ വെച്ചുവിട്ടു...
റൂമിനകത്തേയ്ക്കു കേറുമ്പോൾ മീനാക്ഷിയവിടൊക്കെ അരിച്ചുപെറുക്കുന്നുണ്ടായ്രുന്നു...
അവസാനമവൾടെ ട്രോളീബാഗിനുമേലെനിന്നും
ടെഡ്ഡിയെ കണ്ടെടുത്തു...
""...എടാ... അച്ചുപറഞ്ഞതു ശെരിതന്നെടാ... ദേയിരിയ്ക്കുന്നു..!!"""_ ടെഡ്ഡിയെ കയ്യിലെടുത്തശേഷം അതെന്നെ കാണിച്ചുകൊണ്ടവള് പറഞ്ഞതും എനിയ്ക്കുള്ളംകാലീന്നങ്ങട് പെരുത്തുകേറി;
""...എടീ നായ്ക്കുപിറന്നോളേ... ഈ പറിയെല്ലാങ്കൂടെടുത്ത് കാലിന്റെടേൽ കൊണ്ടുവന്നു വെച്ചിട്ടാണോടീ മനുഷ്യനെയിട്ട് താളംചവിട്ടിച്ചേ..??"""
""...അതിനിപ്പെന്താ പറ്റിയെ..?? ഇതങ്ങൊണ്ടോയി
കൊടുത്താത്തീരുന്ന പ്രശ്നമല്ലേയുള്ളൂ..??"""
""...അതു കറക്റ്റുസമയത്താ അച്ചുവന്നോണ്ട്...
അല്ലായ്രുന്നേൽ കാശുമുടക്കി പുതിയ ടെയ്ലിട്ടുകൊടുക്കേണ്ടി വന്നേനെ..!!"""_ അതാലാചിച്ചപ്പോൾത്തന്നെ
എന്റെ പാതിബോധമ്പോയി...
അല്ലേലുമീയിടയായിട്ട് എനിയ്ക്കു കുറച്ചാത്മാർത്ഥത കൂടീട്ടുണ്ടോന്നൊരു ഡൗട്ടുണ്ട്...
""...നീയിതെന്തൊക്കെയാ
പറയണേ..?? ഞാനെന്തായാലും ഇതോണ്ടോയി തക്കുടൂനു കൊടുത്തേച്ചുവരാം..!!"""_ പറഞ്ഞശേഷമവള് തിരിഞ്ഞുതാഴേയ്ക്കു പോകാനായിതുടങ്ങീതും ഞാൻപിന്നീന്നുവിളിച്ചു;
""...മീനാഷീ..!!"""
""...മ്മ്മ്..!!"""
""...സത്യമ്പറ, അടിച്ചുമാറ്റി കൊണ്ടോവാനല്ലായ്രുന്നോ
പ്ലാൻ..?? അതിനല്ലേ ബാഗിന്റെമേലൊക്കെ നൈസിനു കൊണ്ടേവെച്ചത്..??"""_ കട്ടിലിലേയ്ക്കിരുന്ന് ചോദ്യമെറിഞ്ഞതും അവളെന്നെ തുറിച്ചൊരുനോട്ടം...
""...ദേ അനാവശ്യമ്പറഞ്ഞാ തുപ്പിത്തരും ഞാൻ...
മീനാക്ഷിയ്ക്കേ കക്കുന്നശീലമില്ല..!!"""
""...ഉഹ്.! ആരായീ പറേണെ..?? റോഡിലിച്ചിരി കാക്കക്കാട്ടംകിടന്നാലും വാരി പോക്കലിട്ടോണ്ടുപോണ രാജീവിന്റെമോളോ..??"""
""...ദേ... എന്റ പപ്പേപ്പറഞ്ഞാലുണ്ടല്ലോ... വായ്ലിരിയ്ക്കുന്നത് കേൾക്കുമേ..!!"""_ അവളുടെ ശബ്ദമൊന്നു കടുത്തു...
ഉടനെ,
""...അതിനു ഞാമ്പറയുന്നതല്ലല്ലോ...
നീ പറയിപ്പിയ്ക്കുന്നതല്ലേ..??
...എടീ... ഒന്നൂല്ലേലുമാ ഇത്തിരിയില്ലാത്ത കുഞ്ഞിന്റെ പാവയേം കട്ടോണ്ടുപോകാൻ കാണിച്ചതൊലിക്കട്ടി; ഉഫ്.! അപാരം.!
ഡോറകാണാൻ ആക്രാന്തമുണ്ടെന്നുവെച്ച് ഇങ്ങനൊക്കെച്ചെയ്യോ മനുഷ്യമ്മാര്..?? ഇപ്പൊത്തന്നെ അച്ചുകണ്ടതു ഭാഗ്യമായി... അല്ലായ്രുന്നേൽ നീയിതുംതാത്തിയങ്ങു പോയേനെ... പാവംതക്കുടുവോ, ഇനിയുള്ളജീവിതം അവന്റെ പാവയേമോർത്ത് കരഞ്ഞുതീർക്കേണ്ടീം വന്നേനെ... എന്തായാലും ദൈവംകാത്തു..!!"""_ അവളെപാളിനോക്കി പരമാവധി തളർത്താൻതന്നെയായ്രുന്നെന്റെ ശ്രെമം...
""...എടാ... അതിനു ഞാനിതിനെ താഴെവെച്ചിട്ടു വന്നതായ്ട്ടുതന്നാ എന്റെയോർമ്മ... പിന്നിതെങ്ങനെ ഇവടെവന്നൂന്നാ ഞാനാലോയ്ക്കുന്നേ..!!"""_ ടെഡ്ഡിയെക്കാട്ടിയവൾ പറഞ്ഞു...
""...ചിലപ്പോൾ
💬 Comments
View all comments