0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

ദഹിപ്പിച്ചശേഷമവൾ റൂമിലേയ്ക്കുകേറി...

...അന്നവന്റേന്നൊന്ന് കിട്ടിയതു പോരാഞ്ഞിട്ടാവും ചാടിത്തുള്ളി പോണേ... എന്താവോന്തോ..??

അങ്ങനൊക്കെചിന്തിച്ചു
കഴിച്ചെഴുന്നേറ്റ ഞാൻ പിന്നവളെ മൈൻഡാക്കാതെ ടിവിയ്ക്കുമുന്നിലേയ്ക്കു പോയ്‌രിയ്ക്കുവായ്രുന്നു...

ഫോണിൽനോക്കികൊണ്ട് ടീവിയുംതുറന്നുവെച്ച് കുറച്ചുനേരമിരുന്നപ്പോഴേയ്ക്കും അതുചടച്ചു...

അപ്പോഴാണ് റൂമിനുള്ളിൽ തക്കുടുവും മീനാക്ഷിയുമുള്ളത് ചിന്തയിൽവരുന്നത്...

പിന്നൊന്നും നോക്കിയില്ല... നേരേയങ്ങോട്ടേയ്ക്കു
വെച്ചുപിടിച്ചു...

അവൾ കുഞ്ഞുകിടക്കുന്ന തൊട്ടിലിനരികിൽ കട്ടിലിലിരിയ്ക്കുവാണ്...

ഉടനെ ഞാനുമടുത്തേയ്ക്കുചെന്ന് അവൾക്കരികിലായിരുന്നു...

""...ദേ... ഇവടെവന്നിരിയ്ക്കുന്നതൊക്കെ കൊള്ളാം... ഓരോന്നുപറഞ്ഞ് കുഞ്ഞിനെയൊണത്തിയാൽ എന്റെവിധമ്മാറും..!!"""_ ഞാനങ്ങോട്ടേയ്ക്കു ചെന്നത് അത്രസുഖിയ്ക്കാത്ത മട്ടിൽ മീനാക്ഷിപറഞ്ഞു...

""...പിന്നേ... നിന്റെ വിധമ്മാറിയാലെനിയ്ക്ക് ഓണമ്മന്നപോലെയാ... ഒന്നുപോടീ..!!"""_ അവളെയൊന്നു പുച്ഛിച്ചശേഷം തൊട്ടിലിലേയ്ക്കു കൈനീട്ടി തക്കുടൂനെ തൊടാൻനോക്കീതും,
മീനാക്ഷിയെന്റെ കൈയ്ക്കിട്ടൊന്നുതന്നു...

""...ചുമ്മാതിരിയ്ക്കെടാ... നിനക്കെന്തിന്റെ കേടാ..?? അതിനെത്തൊട്ടിനി
എഴുന്നേൽപ്പിച്ചാലേ സമാധാനമാകൂള്ളോ..??"""

""...ഒന്നുപോടീ...
ഇത്രേംജാഡയിടാൻ
ഇതുനിന്റെ കുഞ്ഞൊന്നുമല്ലല്ലോ... ഞാൻതൊടും..!!"""_ വീണ്ടും വാശിയോടെ കുഞ്ഞിനുനേരേ കൈനീട്ടിയതും,

""...നീയങ്ങനിവനെ തൊടണ്ട... കുഞ്ഞിനെ നോക്കിക്കോളാൻ ചേച്ചിയെന്നെയാ ഏൽപ്പിച്ചേക്കണേ..!!"""_ പറഞ്ഞുകൊണ്ട് തൊട്ടിലിൽക്കിടന്ന തക്കുടൂനെ വാരിയെടുത്തവൾ പുറത്തേയ്ക്കൊറ്റ നടത്തം...

""...അതെന്താടീ അങ്ങനൊരു പറച്ചില്..?? എനിയ്ക്കും തൊടണം... താടീ..!!"""_ പിന്നാലേചെന്ന് കുഞ്ഞിനെത്തൊടാനാഞ്ഞുകൊണ്ട് ഞാനതുപറഞ്ഞതും അവളതിനേം താങ്ങിപ്പിടിച്ചോണ്ട് ഹോളിലേയ്ക്കൊറ്റ ഓട്ടമായ്രുന്നു...

""...എടീ... കൊച്ചിനെത്താടീ... ഇല്ലേലെന്റെ സ്വഭാവംമാറൂട്ടോ..!!"""

""...മാറിക്കോട്ടേ... അതിനെനിയ്ക്കെന്താ..??"""_ ന്നുംമൊഴിഞ്ഞു വെട്ടിത്തിരിഞ്ഞതും സ്വിച്ചിട്ടപോലൊരു നിലവിളിയായ്രുന്നൂ തക്കുടു...

പെട്ടെന്നുള്ളയാ വിളിയിലൊന്നു കിടുങ്ങിപ്പോയ മീനാക്ഷി, എന്നെനോക്കീതും,

""...ഉറങ്ങിക്കിടന്ന കുഞ്ഞിനെയുണത്തീപ്പോൾ
നെനക്കു സമാധാനമായല്ലോ... ഇനിയെന്താന്നുവെച്ചാ ആയിയ്ക്കോ..!!"""_ ന്നും പറഞ്ഞ്
ഞാൻ നൈസിനൂരി...

""...നീ പിന്നാലേ വന്നോണ്ടല്ലേ ഞാനോടിയെ... അപ്പൊ കുഞ്ഞുണന്നേല് നെനക്കുംപങ്കുണ്ട്..!!"""

ഉറക്കംതെളിയാതെഴുന്നേറ്റ തക്കുടൂന്റെ ഡോൾബിശബ്ദത്തിലുള്ള കരച്ചിലടക്കാനായി ഹോളിലെ സോഫയിലേയ്ക്കിരുന്നു മീനാക്ഷി...

വാവാവോയും കളിപ്പീരുമൊന്നുമേൽക്കാതെ വന്നപ്പോൾ, അവൾ കുഞ്ഞിനെ കുലുക്കി ഓഫ്ചെയ്യാനൊരു ശ്രെമവുംനടത്തി...

""...അതേ... കൂടുതല്
കുലുക്കണ്ട; പതയും..!!"""_
ചിരി കടിച്ചമർത്തിക്കൊണ്ടങ്ങനെ പറഞ്ഞതും,

""...എടാ... ഒന്നുവാടാ... ഒന്നു സഹായിയ്ക്കടാ..!!"""_ ന്ന് മീനാക്ഷി

💬 Comments

View all comments